കരുനാഗപ്പള്ളി: ഒറ്റ പ്രസവത്തിൽ പിറന്നവരാണ് സുൽത്താൻ, സുൽത്താന, സുബ്ഹാന എന്നിവർ. ഓച്ചിറ, വലിയ കുളങ്ങര വാഴുവേലി തെക്കതിൽ റഹീം സമീന ദമ്പതികളുടെ മക്കൾ. ആ വീട്ടില്‍ ഈ വർഷത്തെ പ്ളസ് ടു റിസള്‍ട്ട് വന്നപ്പോള്‍ ആഹ്ലാദത്തിൻ്റെ ത്രിമധുരം. കൂടപ്പിറപ്പുകളായ മൂവർക്കും ഫുൾഎ പ്ളസ്.
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച സുബ്ഹാന പ്ലസ് ടു ഹുമാനിറ്റീസും മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ സുൽത്താനും സുൽത്താനയും പള്സ്ടു സയൻസ് വിദ്യാർഥികളും ആയിരുന്നു. മൂന്നു പേരുടെ റിസള്‍ട്ട് വരുമ്പോഴുള്ള ടെന്‍ഷന്‍ മാതാപിതാക്കള്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ഇനി ആര്‍ക്കെങ്കിലും ഒന്നു കുറഞ്ഞാലുണ്ടാവുന്ന വിഷമം ഓര്‍ത്താത്താണ് വീട് മുഴുവന്‍ ടെന്‍ഷനടിച്ചത്.
ഒടുവില്‍ പ്ലസ് ടു റിസൾട്ട് വന്നപ്പോൾ മൂന്നുപേരും എല്ലാവിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി അഭിമാനമുയര്‍ത്തി. ആ അപൂര്‍വ സന്തോഷത്തിലാണ് കുടുംബവും ബന്ധുക്കളും കൂട്ടുകാരും.
പത്താം ക്ലാസ് പരീക്ഷയിലും ഈ ‘സു’ത്രയങ്ങൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.
മൂവരും ഇതുവരെയും ഒരുമിച്ച് ആണ്
സ്ക്കൂളിലേക്ക് പോയിരുന്നത്.
നാലാം ക്ലാസ് വരെ ചൂനാട് എം.ഇ എസിലും, യുപിയിൽ ചങ്ങൻ കുളങ്ങര എസ്.ആർ.വി.യു.പി.എസിലും, ഹൈസ്ക്കൂൾ പഠനം മോഡൽ സ്ക്കൂളിലുമായിരുന്നു ..
‘എനിക്കുംസുൽത്താനയ്ക്കും നീറ്റ് പരീക്ഷ എഴുതാനാണ് താൽപ്പര്യം.’
സുൽത്താൻ പറഞ്ഞു.
സുബഹാന സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് എഴുതാൻ തയ്യാറെടുക്കുന്നു.
മുൻ പ്രവാസിയായ പിതാവ് റഹിം ഇപ്പോൾ കായങ്കളത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്.
മാതാവ് സെമീന മാവേലിക്കര
താലൂക്ക് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ.