Month: June 2022

  • Kerala

    കെപിസിസി അംഗങ്ങളുടെ പട്ടിക തിരിച്ചയച്ചു, സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടി. യുവാക്കൾക്കും, വനിതകൾക്കും, ദളിത് വിഭാഗങ്ങൾക്കും പ്രാതിനിധ്യമില്ല; ചിന്തൻ ശിബിർ തീരുമാനങ്ങൾ അവഗണിച്ചു

      എന്തെല്ലാമായിരുന്നു വീമ്പു പറച്ചിൽ. സമവായം, ഗ്രൂപ്പു രഹിതം എന്നു വേണ്ട കെ.പി.സി.സി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും ശബ്ദതാരാവലിയിൽ പുതിയ വാക്കുകൾ തന്നെ വിളക്കി ചേർത്തു. എന്നിട്ടോ ഗ്രൂപ്പ് തിരിഞ്ഞ് തെരുവിൽ തല്ലും അട്ടഹാസവും. അവസാനമിതാ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിന് വൻ തിരിച്ചടി നൽകിക്കൊണ്ട് കെ.പി.സി.സി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തിരിച്ചയച്ചു. ചെറുപ്പക്കാരില്ല, വനിതകള്‍ക്ക് പ്രാതിനിധ്യമില്ല, പട്ടികജാതി സംവരണം വേണമെന്ന നിബന്ധന പാലിച്ചില്ലെന്നതടക്കം ഗുരുതര ആരോപണമുന്നയിച്ചാണ് റിട്ടേണിംഗ് ഓഫീസര്‍ പരമേശ്വര പട്ടിക തിരിച്ചയച്ചത്. അഞ്ച് വര്‍ഷം ഒരു ഭാരവാഹിസ്ഥാനത്ത് തുടരരുതെന്ന ഉദയ്പൂര്‍ ചിന്തന്‍ശിബിര്‍ തീരുമാനം സംസ്ഥാനം അട്ടിമറിച്ചുവെന്നും റിട്ടേണിംഗ് ഓഫീസറുടെ കുറിപ്പില്‍ ആരോപിക്കുന്നു. ചിന്തന്‍ ശിബിരിന് ശേഷം നടന്ന പട്ടിക തീരുമാനം സംസ്ഥാനം ഗൗരവത്തിലെടുത്തില്ലെന്ന ഹൈക്കമാന്‍ഡിന്റെ വിലയിരുത്തലും ഉണ്ടായി. ഗ്രൂപ്പുകള്‍ വഴിമാറിയായിരുന്നു ചര്‍ച്ചയും തീരുമാനവും. ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് എന്ന കണക്കില്‍ 280 കെപിസിസി അംഗപട്ടികയാണ് തയ്യാറാക്കിയത്. എന്നാല്‍ പുനഃസംഘടന ചര്‍ച്ചകളില്‍ ഉദയ്പൂര്‍ തീരുമാനം കേരളത്തില്‍ അറിഞ്ഞിട്ടുപോലുമില്ല എന്ന…

    Read More »
  • NEWS

    ക്ഷേത്രത്തിൽ വിവാഹം നടത്തി ക്രൈസ്തവ പുരോഹിതൻ

    തൃശൂര്‍ : കഴിഞ്ഞ ദിവസം മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന വിവാഹം ശ്രദ്ധ ആകർഷിക്കുന്നു. പീച്ചി ചെന്നായ് പാറയിലെ ദിവ്യ ഹൃദയാശ്രമത്തില്‍ കഴിഞ്ഞിരുന്ന ഹരിതയും മാള അഷ്ടമിച്ചിറ അമ്ബഴക്കാട് ശിവദാസും തമ്മിലുള്ള വിവാഹത്തിന് മുഖ്യകാര്‍മികത്വം വഹിച്ചത് ദിവ്യ ഹൃദയാശ്രമത്തിന്‍റെ ഡയറക്ടറായ ഫാ.ജോര്‍ജ് കണ്ണംപ്ലാക്കലായിരുന്നു.ഹൈന്ദവാചാരപ്രകാരം നടന്ന ചടങ്ങില്‍ അച്ഛന്‍റെ സ്ഥാനത്ത് നിന്ന് ഫാ.ജോർജ് ഹരിതയെ ശിവദാസിന് കൈപിടിച്ച്‌ നല്‍കി. രണ്ട് വയസ് മുതല്‍ അമ്മയോടൊപ്പം ദിവ്യ ഹൃദയാശ്രമത്തിലെത്തിയ ഹരിത പഠന സൗകര്യത്തിന് വേണ്ടിയാണ് മാളയിലെ സെന്‍റ തോമസ് യുപി സ്കൂളിലെത്തിയത്. 5-ാം ക്ലാസ് മുതല്‍ 7 ക്ലാസ് വരെ ഹരിത പഠിച്ച അതേ ക്ലാസിലെ വിദ്യാര്‍ഥിയായിരുന്നു ശിവദാസ്.പിന്നീട് ഇരുവരും സ്കൂളുകള്‍ മാറി.ജീവിതത്തില്‍ ഇതിനിടെ ഒരിക്കല്‍ പോലും കണ്ടു മുട്ടിയില്ല.എന്നാൽ കഴിഞ്ഞമാസം ഒരുമിച്ചു പഠിച്ചവരുടെ സമൂഹമാധ്യമ ഗ്രൂപ്പില്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി. സൗഹൃദം വളർന്നപ്പോൾ ഹരിതയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ശിവദാസ് മാതാപിതാക്കള്‍ മുഖേന ദിവ്യ ഹൃദയ ആശ്രമത്തിന്റെ ഡയറക്ടറും ഹരിതയുടെ വളര്‍ത്തച്ഛനുമായ ജോര്‍ജ് കണ്ണംപ്ലാക്കലിനെ…

    Read More »
  • NEWS

    കെ-റെയിൽ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നോട്ട്‌

    പത്തനംതിട്ട : കെ-റെയിൽ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു.കൂടുതല്‍ സ്‌ഥലത്തു കല്ലിടാന്‍ നീക്കമാരംഭിച്ചതിനു പുറമേ, കെ-റെയില്‍ മാനേജിങ്‌ ഡയറക്‌ടര്‍ വി. അജിത്‌കുമാറിന്റെയും ഡി.ജി.എം. (എച്ച്‌.ആര്‍) ഷേബാ ബ്രിട്ടാസിന്റെയും ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടുകയും ചെയ്‌തു. 2020 നവംബര്‍ 30-ന്‌ അജിത്‌കുമാറിന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചിരുന്നു. അത്‌ 2023 ജൂലൈ 31 വരെ നീട്ടി. 2021 നവംബര്‍ 11-ന്‌ അവസാനിച്ച ഷേബയുടെ കാലാവധി 2023 നവംബര്‍ ഒന്‍പതുവരെയാണ് നീട്ടിയിട്ടുള്ളത്. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ സില്‍വര്‍ ലൈന്‍ കുറ്റികള്‍ സ്‌ഥാപിക്കുന്നത് ഏതാണ്ട് പൂർണ്ണമായി.തിരുവനന്തപുരം-803, കൊല്ലം-721, ആലപ്പുഴ-208, കോട്ടയം-439, എറണാകുളം-954, തൃശൂര്‍-68, മലപ്പുറം-311, കോഴിക്കോട്‌-322, കാസര്‍ഗോഡ്‌-1651, കണ്ണൂര്‍-1267 എന്നിങ്ങനെയാണു സ്‌ഥാപിച്ച കുറ്റികളുടെ എണ്ണം.     അതേസമയം പദ്ധതിക്ക്‌ അനുമതി തേടി സംസ്‌ഥാനം സമര്‍പ്പിച്ച കത്തിനു കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

    Read More »
  • Kerala

    ഇരുചക്രവാഹനങ്ങളിൽ ശരവേഗതയിൽ പായുന്നവർ സൂക്ഷിച്ചോളൂ, രജിസ്‌ട്രേഷനും ലൈസന്‍സും എപ്പോൾ തെറിച്ചു എന്നു ചോദിച്ചാൽ മതി

        ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യാനാണ് നിര്‍ദേശം. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസം കണ്ടെത്തി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന നാളെ (ബുധൻ) ആരംഭിക്കുമെന്നും ആന്റണി രാജു അറിയിച്ചു

    Read More »
  • NEWS

    രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു; രോഗികളുടെ എണ്ണം മുക്കാൽ ലക്ഷം കടന്നു 

    ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നു.പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,923 പേര്‍ക്കാണ്.   രോഗം ബാധിച്ച്‌ 17 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 79,313 ആയി.പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനമാണ്.അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 196.32 കോടി കടന്നു.

    Read More »
  • NEWS

    ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി; ക്ഷേത്ര പൂജാരി അറസ്റ്റിൽ

    ചെന്നൈ: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്ര പൂജാരി അറസ്റ്റിൽ.തമിഴ്നാട്ടിലെ പെന്നലൂര്‍ പേട്ടിലെ ക്ഷേത്ര പൂജാരിയായ മുനുസാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘നാഗദോഷം’ ഉണ്ടെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.ഇതേത്തുടർന്ന് കത്തെഴുതി വച്ചിട്ട് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് തിരുവള്ളൂര്‍ ജില്ലയിലെ പെന്നലൂര്‍പേട്ട സ്വദേശി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

    Read More »
  • NEWS

    പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    കണ്ണൂർ: പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്ബ് ഡി വൈ എസ് പി ഓഫിസില്‍ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവന്‍ (51) ആണ് മരിച്ചത്. ഡി വൈ എസ് പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് മൃതദേഹം കാണപ്പെട്ടത്. തൃച്ചംബരത്തെ പരേതനായ മാധവന്‍ മാസ്റ്ററുടെ മകനാണ് മരിച്ച സജീവന്‍.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

    Read More »
  • NEWS

    ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 115-ാം സ്ഥാനത്ത്

    ന്യൂഡൽഹി : മെയ് മാസത്തിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 115-ാം സ്ഥാനത്ത്. ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ലെന്ന് ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്‌ലയുടെ റിപ്പോര്‍ട്ടിലാണ് പറയുന്നത്.അതേസമയം വികസനത്തില്‍ ഏറെ പിന്നിലുള്ള പാകിസ്താന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ പട്ടികയില്‍ 113-ാം സ്ഥാനത്താണ്. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ എന്നതാണ് വസ്തുത. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്‌വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. മറ്റു ടെലികോം കമ്ബനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്.ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 10-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ചൈന 16-ാം സ്ഥാനത്തായിരുന്നു.

    Read More »
  • LIFE

    ആകസ്മികമായി വലയില്‍ കുടുങ്ങി അടവാലന്‍; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച് മെകോംഗ്

    ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ കംബോഡിയയിലെ വടക്കന്‍ പ്രവിശ്യയായ സ്റ്റംഗ് ട്രെങ്ങിലെ മെകോംഗ് നദിയില്‍ നിന്നാണ് ആകസ്മികമായി പിടികൂടി. 300 കിലോഗ്രാം ഭാരമുള്ള ഒരു വലിയ അടവാലന്‍ തിരണ്ടി മത്സ്യമാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത്. ഇതുവരെ പിടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രാദേശിക ഖെമര്‍ ഭാഷയില്‍, മത്സ്യത്തെ ‘ബോറമി’ എന്നാണ് വിളിക്കുന്നത്, അതായത് പൂര്‍ണ്ണ ചന്ദ്രന്‍. ഏകദേശം നാല് മീറ്റര്‍ നീളവും, 2.2 മീറ്റര്‍ വീതിയുമുള്ള ഈ മത്സ്യത്തെ ജൂണ്‍ 13 -ന് രാത്രി, കോ പ്രീ ദ്വീപിലെ നാല്‍പ്പത്തിരണ്ടുകാരനായ ഒരു മത്സ്യത്തൊഴിലാളിയാണ് വലയിലാക്കിയത്. ഭീമാകാരമായ ശുദ്ധജല തിരണ്ടി വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ്. കംബോഡിയന്‍ ഫിഷറീസ് അഡ്മിനിസ്ട്രേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഒരു പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഭീമന്‍ ഇനങ്ങളെ അല്ലെങ്കില്‍ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാല്‍ ഗവേഷകരെ അറിയിക്കാറുണ്ട്. വണ്ടേഴ്‌സ് ഓഫ് മെകോംഗ് എന്നാണ് ഈ സംരക്ഷണ പദ്ധതിയുടെ പേര്. നദിയില്‍ മത്സ്യത്തെ…

    Read More »
  • NEWS

    പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു

    ആലപ്പുഴ: പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു.ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തത്. ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകൾ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പട്ടേപ്പാടം കുന്നുമല്‍ക്കാട്  പൊട്ടത്ത്പറമ്പില്‍  മുജീബിന്‍റെ മകള്‍  ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ.രണ്ടു പേരും പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു.

    Read More »
Back to top button
error: