Month: June 2022
-
Kerala
നാക്എ++ ഗ്രേഡുമായി കേരള സര്‍വകലാശാല; ചരിത്രനേട്ടത്തിലൂടെ എത്തുക 800 കോടി
തിരുവനന്തപുരം: കേരളത്തില്‍ നാക് അ++ ഗ്രേഡ് നേടുന്ന ആദ്യ സര്‍വകലാശാല എന്ന നേട്ടം കേരള സര്‍വകലാശാലയ്ക്ക് സ്വന്തം. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. നാക് ( NAAC)റി അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് അ++ ഗ്രേഡ് ലഭിച്ചതോടെ യുജിസിയില്‍ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സര്‍വകലാശാലയ്ക്ക് ലഭിക്കുക. 3.67 എന്ന സ്‌കോറാണ് കേരളത്തിന് ലഭിച്ചത്. 2003ല്‍ B++ റാങ്കും 2015ല്‍ A റാങ്കുമാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രയത്നമാണ് ഈ നേട്ടത്തിലെത്തിച്ചത്. നാക് സംഘം എത്തുന്നതിന് മുന്‍പ് അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി 70 മാര്‍ക്ക് ഇടും. ബാക്കി 30 മാര്‍ക്ക് നേരിട്ട് വിവിധ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നല്‍കുക. ഈ പരിശോധനയ്ക്കായി സംഘം എത്തുന്നതിന് മുന്‍പ് തന്നെ എല്ലാ ഡിപ്പാര്‍ട്മെന്റുകളും വലിയ പ്രയത്നം തന്നെ നടത്തിയിരുന്നു. 800 മുതല്‍ ആയിരം കോടിയുടെ വരെ പ്രോജക്റ്റുകളാണ് യുജിസിയില്‍ നിന്ന് സര്‍വകലാശാലയ്ക്ക് ലഭിക്കുക. സംസ്ഥാനത്തിന്റെ…
Read More » -
India
സര്‍ക്കാരിനെ വീഴ്ത്താന്‍ ഷിന്‍ഡെ; രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ്: തന്ത്രങ്ങള്‍ മാറിമറിഞ്ഞ് മഹാരാഷ്ട്ര
മുംബൈ: 20 ശിവസേനാ എം.എല്‍.എമാരുമായി മന്ത്രി ഏകനാഥ് ഷിന്‍ഡെ ഗുജറാത്തിലേക്കു കടന്നതിനു പിന്നാല രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്ര ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്്. ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാരുമായി ഷിന്‍ഡെ കടന്നതോടെ മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. ഷിന്‍ഡെ ഗുജറാത്തിലേക്ക് മാറിയതിന് പിന്നാലെ ശിവസേന അദ്ദേഹത്തെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റി. സേവ്രിയില്‍ നിന്നുള്ള എംഎല്‍എ ആയ അജയ് ചൗധരി ആണ് പുതിയ ചീഫ് വിപ്പ്. രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഭരണകക്ഷിയായ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. 288 അംഗ നിയമസഭയില്‍ 165 എംഎല്‍എമാരാണ് സഖ്യത്തിനുള്ളത്. യോഗത്തില്‍ ശിവസേനയുടെ 15 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. 56 എംഎല്‍എമാരാണ് സേനയ്ക്കുള്ളത്. ഇതോടെ മുഖ്യമന്ത്രി പദം ഒഴിയാന്‍ ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം എംഎല്‍എമാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്നും സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്നാണ് മുതിര്‍ന്ന സേനാനേതാവ് സഞ്ജയ്…
Read More » -
India
50 മണിക്കൂറെടുത്തിട്ടും ചോദ്യം ചെയ്യല്‍ തീര്‍ന്നില്ലേ?; കോണ്‍ഗ്രസിന്‍െ്‌റ ഇ.ഡി. ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഇ.ഡ. കരുതിക്കൂട്ടി ദ്രോഹിക്കുകയാണെന്നാരോപിച്ച് ദില്ലിയില്‍ ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസം ചോദ്യം ചെയ്യുമ്പോള്‍ ഇഡി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയാണ് കോണ്‍ഗ്രസ്. നാല് ദിവസങ്ങളിലായി 40 മണിക്കൂറിലധികം. അഞ്ചാം ദിവസം വീണ്ടും ചോദ്യം ചെയ്യല്‍ തുടരുന്നു. ഇ ഡി നടപടിയില്‍ കോണ്‍ഗ്രസ് കടുത്ത അമര്‍ഷത്തിലാണ്. അന്‍പത് മണിക്കൂറോളമെടുത്തിട്ടും ഇഡിയുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തത് എന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. പണമിടപാട് നടത്താതെ കള്ളപ്പണം വെളിപ്പിച്ചുവെന്ന് എങ്ങിനെ തെളിയിക്കാനാകുമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. അഭിഭാഷക ജീവിതത്തില്‍ ഇതുവരെയും ഇത്രയും നീണ്ട ചോദ്യം ചെയ്യല്‍ കണ്ടിട്ടില്ലെന്നാണ് പാര്‍ട്ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഗ് വി വ്യക്തമാക്കിയത്. 2105 ല്‍ വീണ്ടും അന്വേഷണം തുടങ്ങിയ കേസില്‍ ഇതുവരെയും എഫഐആര്‍ ഇട്ടിട്ടില്ല. അഗ്‌നിപഥ് അടക്കം കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ നിന്ന്…
Read More » -
India
സമാധാനത്തിലേക്കുള്ള വഴിയാണ് യോഗയെന്ന് പ്രധാനമന്ത്രി മോദി
മെസൂരു: സമാധാനത്തിലേക്കുള്ള വഴിയാണ് യോഗയെന്നും രാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ സമാധാനം കൊണ്ട് വരാന്‍ യോഗയ്ക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈസൂരുവില്‍ നടന്ന യോഗാ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മൈസൂരു രാജാവ് യെദ്ദുവീര്‍ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം മൈസൂരുവിലെ ചടങ്ങില്‍ പങ്കെടുത്തു. അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് രാജ്യത്തെ 75 കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെയാണ് യോഗാദിനം ആചരിച്ചത്. മനുഷ്യരാശിക്കായി യോഗ എന്നതാണ് ഇത്തവണ യോഗ ദിനത്തിന്റെ പ്രമേയം. മൈസൂരു അംബാവിലാസ് പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തപ്പോള്‍ മറ്റ് എഴുപത്തിനാലിടങ്ങളില്‍ വിവിധ കേന്ദ്ര മന്ത്രിമാരുടെയും മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് യോഗാദിനാചരണം നടന്നത്. 15000 പേര്‍ ചടങ്ങില്‍ പങ്കാളികളായി. ദില്ലിയില്‍ രാഷ്ട്രപതി ഭവനിലെ ചടങ്ങുകള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നല്‍കി. ലോകസ്ഭ സ്പീക്കറുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിലും യോഗാദിനാചരണം നടന്നു. ജന്തര്‍ മന്തറിലും ചെങ്കോട്ടയിലുമായി നടന്ന പരിപാടികള്‍ക്ക് കേന്ദ്ര…
Read More » -
Breaking News
പള്‍സര്‍ സുനിയുടെ കത്ത്… ”അബാദില്‍ ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല”
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയ പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്. ജയിലിലിരുന്ന് പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തില്‍ സിദ്ദിഖിന്റെ പങ്കിനെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയപ്പോള്‍ സിദ്ദിഖും മറ്റാരെല്ലാം ഉണ്ടായിരുന്നുവെന്ന് താനാരോടും പറഞ്ഞിട്ടില്ല എന്നാണ് പള്‍സര്‍ സുനിയുടേതെന്ന് പറയപ്പെടുന്ന കത്തില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സിദ്ദിഖിനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ സഹതടവുകാരന്‍ കുന്ദംകുളം സ്വദേശി ജിംസിന്റെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്‍െ്‌റ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റ സാമ്പിളും പോലീസ് ശേഖരിച്ചിരുന്നതാണ്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ഇതില്‍ സിദ്ദിഖിന്റെ പങ്കിനെക്കുറിച്ച് പറയുന്ന പേജാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തേ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്റെ പകര്‍പ്പിന്റെ…
Read More » -
India
ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി നാടിന് അഭിമാനമായി രേവതി രാജേഷ്
കോട്ടയം: അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് എരുമേലി ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ വീട്ടിൽ ആഹ്ലാദം അലതല്ലുകയാണ്. ഡൽഹിയിൽ വച്ച് നടന്ന ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ കൊച്ചുതുണ്ടിയിൽ രാജേഷ്, രാജി ദമ്പതികളുടെ മൂത്ത മകൾ രേവതി ഗോൾഡ് മെഡൽ കരസ്ഥമാക്കിയ വാർത്ത ആ വീട്ടിൽ മാത്രമല്ല നാട്ടിലാകെ സന്തോഷം പരത്തി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും 16 കുട്ടികൾ വീതം 4 വിഭാഗത്തിലായാണ് മത്സരം നടന്നത്. അതിൽ 14-16 വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കും,12-14 വിഭാഗത്തിൽ പെട്ട ആൺകുട്ടികൾക്കു മാണ് ഗോൾഡ് മെഡൽ ലഭിച്ചത്. 5 വർഷമായുള്ള അതീവ പരിശ്രമത്തിൻ്റെ ഫലമാണ് രേവതിയുടെ ഈ നേട്ടമെന്ന് എരുമേലി വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് രാജശ്രീ പറഞ്ഞു. അദ്ധ്യാപിക ഒരു യോഗാസനം കൊടുത്താൽ ഉറച്ച ലക്ഷ്യബോധത്തോടെയാണ് രേവതി ചെയ്യാൻ ശ്രമിക്കുന്നതെന്നും പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. ഇന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അന്താരാഷ്ട്ര യോഗാദിനത്തിൻ്റെ ഭാഗമായി വിപുലമായ ചടങ്ങുകൾ നടന്നു. കർണാടകയിലെ മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെഗാ യോഗ അഭ്യാസത്തിനു…
Read More » -
Kerala
”ദിലീപിന് പറ്റിയ അബദ്ധം”: സിദ്ദിഖിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ കത്തിന്‍െ്‌റയും മുമ്പ് ഒരു ഇന്‍്‌റര്‍വ്യൂവില്‍ നടത്തിയ പരാമര്‍ശത്തിന്‍െ്‌റയും പശ്ചാത്തലത്തില്‍ നടന്‍ സിദ്ദഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയപ്പോള്‍ പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താനും പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കാനുമാണ് പ്രധാനമായും സിദ്ദിഖിന്റെ മൊഴിയെടുത്തത്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം ‘ആക്രമിക്കപ്പെട്ട നടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ’, എന്ന് ചോദിച്ച് സിദ്ദിഖ് പരിഹസിച്ചതും വലിയ വിവാദമായിരുന്നു. ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു. ഇന്നലെയാണ് ഇരുവരെയും ചോദ്യം ചെയ്തത്. ദിലീപിന്റെ മറ്റൊരു അടുത്ത സുഹൃത്താണ് ഡോ. ഹൈദരാലി. നടി ആക്രമിക്കപ്പെട്ട ദിവസം…
Read More » -
India
ഇന്ത്യന്‍ ബാങ്കിൽ ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്, ഭരണഘടനാവിരുദ്ധവും വിവേചനപരമെന്നും ചൂണ്ടിക്കാട്ടി നടപടി പിന്‍വലിക്കണമെന്ന് വനിതാ കമ്മിഷന്‍
ന്യൂഡല്‍ഹി: മൂന്നോ അതിലധികമോ മാസം ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ബാങ്കിൽ നിയമനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ പുതിയ നിയമന മാര്‍ഗനിര്‍ദേശങ്ങള്‍ ഉടൻ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ (ഡി.സി.ഡബ്ല്യു.) ഇന്ത്യന്‍ ബാങ്കിന് നോട്ടീസ് അയച്ചു. ‘ദി കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി, 2020’ പ്രകാരം ഗര്‍ഭിണികള്‍ക്ക് അവകാശമുള്ള ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇന്ത്യന്‍ ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് കമ്മിഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമേ, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ലൈംഗികതയുടെ അടിസ്ഥാനത്തിലും നടപടി വിവേചനമാണെന്നും നോട്ടീസിലുണ്ട്. ഇന്ത്യന്‍ ബാങ്ക് അടുത്തിടെ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പ്രകാരം 12 ആഴ്ചയോ അതില്‍ക്കൂടുതലോ ഉള്ള ഗര്‍ഭാവസ്ഥയാണെന്ന് കണ്ടെത്തിയാല്‍ പ്രസവം കഴിഞ്ഞ് ആറുമാസം കഴിയുന്നതുവരെ നിയമനത്തിന് താത്കാലികമായി അയോഗ്യയായി പ്രഖ്യാപിക്കും. ഇവര്‍ പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുശേഷം വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. രജിസ്റ്റര്‍ചെയ്ത ഡോക്ടര്‍ നല്‍കുന്ന ഫിറ്റ്‌നസ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനു ശേഷമേ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിപ്പിക്കൂ. പുതുതായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കാനും നയം എങ്ങനെ രൂപവത്കരിച്ചു…
Read More » -
Kerala
സ്‌കൂളിനു സമീപം വീണ്ടും പുലിയിറങ്ങിയതായി ആശങ്ക
തിരുവനന്തപുരം: ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയും പൊന്മുടി സ്‌കൂളിനു സമീപം പുലിയിറങ്ങിയതായി ആശങ്ക. തിങ്കളാഴ്ച സ്‌കൂളിനു മുന്‍പില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പറയുന്നു. ആറുദിവസം മുമ്പും സ്‌കൂളിനു പിന്നില്‍ പുലിയെത്തിയതായി ഇവര്‍ പറയുന്നു. അതിനുശേഷം പൊന്മുടിയിലെ പ്രധാന പാതയില്‍നിന്നു കൂട്ടമായിട്ടാണ് അധ്യാപകരും കുട്ടികളും സ്‌കൂളിലേക്കു വരുന്നത്. രണ്ടു ദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച സ്‌കൂളിലെത്തിയ കുട്ടികളും അധ്യാപകരുമാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. ഉടന്‍തന്നെ വിവരം വനപാലകരെ അറിയിച്ചു. കഴിഞ്ഞദിവസം രാവിലെ സ്‌കൂള്‍ തൂത്തുവാരാന്‍ എത്തിയ ജീവനക്കാരിയാണ് സ്‌കൂളിന്റെ പിന്‍ഭാഗത്ത് പുലിയെ കണ്ടിരുന്നതായി അറിയിച്ചത്. ഇവര്‍ ഓടി സ്‌കൂളിനകത്തു കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വനപാലകരും പാലോട് എ.ഇ. ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു. വീണ്ടും പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്. മൂന്നുമാസം മുന്‍പ് പൊന്മുടി കമ്പനിമൂടിനു സമീപം ആണ്‍പുലിയെ ഷോക്കേറ്റ് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ചക്കക്കാലം ആയതോടെ സ്‌കൂളിനു സമീപത്തുള്ള പ്ലാവുകളില്‍നിന്ന് ചക്ക തിന്നുന്നതിനായി കരടിയും കാട്ടാനയും…
Read More »
