ഞാന്‍ എന്റെ വധുവിനെ കണ്ടുപിടിച്ചു: വിവാഹച്ചടങ്ങില്‍ മലയാളവുമായി ആഫോ-അമേരിക്കന്‍ പൗരന്‍, ഹൃദയം കവര്‍ന്ന് വീഡിയോ, ഇതാ…
വാഷിങ്ടണ്‍: ഞാന്‍ എന്‍െ്‌റ വധുവിനെ കണ്ടുപിടിച്ചു, വിവാഹവേദിയില്‍വച്ചുള്ള ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ഡെന്‍സന്‍ എ പ്രയറിന്‍െ്‌റ ഈ വാക്കുകള്‍ വധുവിനെ മാത്രമല്ല, കേള്‍ക്കുന്ന ഓരോ മലയാളിയെയും പുളകം കൊള്ളിച്ച് മുന്നേറുന്ന കാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ കാണാനാകുന്നത്.
അമേരിക്കയിലെ വിവാഹവേദിയില്‍ വച്ച് വധുവിന് വ്യത്യസ്തമായ സര്‍പ്രൈസ് നല്‍കാന്‍ മലയാളം കാണാപാഠം പഠിച്ച് പറഞ്ഞ് ഡെന്‍സല്‍ പ്രയര്‍ നടത്തിയ ശ്രമം കാഴ്ചക്കാരുടെ ഹൃദയങ്ങള്‍ കവര്‍ന്ന് ഇതിനകം വൈറലായിക്കഴിഞ്ഞു. ജെനോവയോടുള്ള പ്രണയം അവളുടെ മാതൃഭാഷയില്‍ പറയണമെന്നത് ഡെന്‍സണിന്റെ ആഗ്രഹമായിരുന്നു. അതു ജെനോവയ്ക്കും കുടുംബത്തിനും വലിയ സര്‍പ്രൈസുമായി.
‘ഞാന്‍ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധി കണ്ടുപിടിച്ചു. എനിക്ക് ഇന്ന് ദൈവത്തിന്റെ കൃപ കിട്ടി. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.’ ജെനോവയുടെ കണ്ണുകളോട് സംവദിച്ച്, പ്രണയാതുരമായ വാക്കുകളില്‍, കൃത്യമായ ഉച്ഛാരണത്തോടെയായിരുന്നു ഡെന്‍സണ്‍ന്റെ മലയാളം. ഇതുകേട്ട് തൂവാലകൊണ്ട് ജെനോവ കണ്ണീരൊപ്പുന്നതും ഡെന്‍സണ്‍ന്റെ ഓരോ വാക്കും ജെനോവയുടെ ബന്ധുക്കള്‍ കൈയടിയോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.
View this post on Instagram
വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം മുഴുവനായി യുവാവ് മലയാളത്തില്‍ച്ചൊല്ലി. കേട്ടുനില്‍ക്കുന്ന എല്ലാവര്‍ക്കുമായി ഓരോ ഭാഗവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പറഞ്ഞുകൊടുക്കുകയും ചെയ്തു. ബുദ്ധിമുട്ടുള്ള മലയാളം വാക്കുകള്‍ പോലും വളരെ ഈസിയായി വരന്‍ വായിച്ചുനിര്‍ത്തിയതും ആര്‍പ്പുവിളികളും കരഘോഷങ്ങളും മുഴക്കി ബന്ധുക്കളും സുഹൃത്തുക്കളും ആനന്ദം പ്രകടിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.
തന്‍െ്‌റ ഭാര്യയുടെ സന്തോഷത്തിനായി താന്‍ എത്ര ശ്രമകരമായ വെല്ലുവിളിയും ഏറ്റെടുക്കുമെന്ന വരന്‍െ്‌റ നേര്‍സാക്ഷ്യമായി വിവാഹത്തിലെ ഈ പ്രതിജ്ഞ ചൊല്ലല്‍. തന്റെ നല്ല ഓര്‍മകളില്‍ ജീവിക്കുന്ന അതേ ഭാഷ വരന്‍ വിവാഹവേദിയില്‍ പറഞ്ഞതിനോട് ഏറെ വൈകാരികമായാണ് വധുവും പ്രതികരിച്ചത്. പ്രതിജ്ഞ മുഴുവനാകുന്നതിന് മുന്‍പ് തന്നെ സന്തോഷം കൊണ്ട് വധുവിന്റെ കണ്ണുകള്‍ നിറഞ്ഞു. വധു ജെനോവ ജൂലിയന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വരന്റെ മലയാളെ പ്രതിജ്ഞ പങ്കുവച്ചത്. ‘എന്റെ ഭര്‍ത്താവ് വളരെ പ്രയാസപ്പെട്ട് മലയാളം പഠിച്ചെടുത്തു. ആ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല’ വീഡിയോടൊപ്പം ജെനോവ കുറിക്കുന്നു. ജൂലിയന്‍െ്‌റ മാതാപിതാക്കള്‍ മലയാളികളാണ്.