Month: June 2022

  • NEWS

    അച്ഛൻ നല്ലൊരു രാഷ്ട്രീയക്കാരനാണ്; ഇപ്പോള്‍ ബിജെപിയിലാണ് എന്ന് മാത്രമേ ഉളളൂ: സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്

    അച്ഛന്‍ നാട്ടുകാരൊക്കെ വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല.അദ്ദേഹം നല്ല ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് എന്ന് മാത്രമേ ഉളളൂ. പറയുന്നത് സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി ബിജെപി വിടുന്നോ എന്ന ചോദ്യമായിരുന്നു  സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്.ബിജെപിയില്‍ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാര്‍ട്ടി വിട്ടേക്കും എന്നായിരുന്നു പ്രചാരണം. പിന്നാലെ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി തന്നെ രംഗത്ത് വന്നു. ഇപ്പോള്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛനെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അഴിമതി ഇല്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്.ചിലപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പോലും പണമെടുത്ത് ചെയ്യാറുണ്ട്.അത് അച്ഛന്റെ ഇഷ്ടമാണ്. അച്ഛന്റെ വരുമാനത്തില്‍ നിന്നാണ്. പൂര്‍ണമായും അച്ഛന്റെ തീരുമാനമാണ്. അതിനെ പിന്തുണയ്ക്കുന്നു.രാഷ്ട്രീയ ആശയപരമായി അച്ഛനുമായി വ്യത്യാസമുണ്ട്.അത് അച്ഛന് അറിയാം. എന്നാല്‍ ഇതുവരെ തന്നോട് ചോദിച്ചിട്ടില്ല.ഞാനൊരു…

    Read More »
  • LIFE

    ഇനി മുതല്‍ ട്വിറ്ററില്‍ വാക്കുകള്‍ കുറയ്ക്കാതെ കുറുപ്പ് എഴുതാം… ട്വിറ്റര്‍ നോട്ട്‌സ് വരുന്നു

    ഇനി ട്വിറ്ററിൽ കുറിക്കാൻ ചുരുങ്ങിയ വാക്കുകൾ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ട. വലിയ കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ അവസരമൊരുക്കുകയാണ് ട്വീറ്റർ (Twitter). വരും ആഴ്ചകളിൽ ഈ സൗകര്യം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇക്കാര്യം ട്വിറ്റർ സൂചിപ്പിച്ചിരുന്നു. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ  ഉപയോക്താക്കൾക്ക് തങ്ങളുടെ വിശദമായ ആശയങ്ങളും ചിന്തകളും പങ്കിടാൻ അവസരമൊരുങ്ങും. ട്വീറ്റിന് ഏർപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ പരിധിക്കപ്പുറം എഴുതാനും ത്രെഡുകൾ സൃഷ്‌ടിക്കാനുമുള്ള ഫീച്ചർ നേരത്തെ ട്വീറ്ററിലുണ്ട്. പുതിയ ഫീച്ചർ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ട്വിറ്റർ നോട്ട്സ് ഫീച്ചർ പരീക്ഷിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ട്വീറ്ററിൽ വിശദമായ പോസ്റ്റുകൾ എഴുതാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. അത് ഡ്രാഫ്റ്റായി സേവ് ചെയ്യാനോ ഷെയർ ചെയ്യാനോ ഓപ്ഷനുമുണ്ട്. ആപ്പ് ഗവേഷകയായ നിമ ഓവ്ജിയാണ് ഏപ്രിലിൽ പുതിയ ഫീച്ചറിനെ സംബന്ധിച്ച ചില സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്. ഉപയോക്താക്കൾക്ക് അവരുടെ ലോംഗ്-ഫോം പോസ്റ്റുകൾ പിന്തുടരുന്നവരുമായി ഷെയർ ചെയ്യാനോ, വെബിൽ ഷെയർ ചെയ്യുന്നതിനോ ലിങ്കുകൾ ക്രിയേറ്റ് ചെയ്യാനാകും.  ഈ ഫീച്ചറിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ…

    Read More »
  • Tech

    നോയ്സിന്റെ പുതിയ സ്മാർട്ട് ഗ്ലാസ് ഇന്ത്യയില്‍; അതും ഞെട്ടിക്കുന്ന വിലയില്‍ !

    നോയ്സിന്റെ പുതിയ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യയിലവതരിപ്പിച്ചു. നോയ്‌സ് ഐ1 എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട് ഗ്ലാസുകൾ ടച്ച് സംവിധാനങ്ങളോടെയാണ് വിപണിയിലെത്തുന്നത്. സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയുടെ പിന്തുണയോടെയാണ് ഗ്ലാസുകൾ വിപണിയിലെത്തുന്നത്. 16.2 എംഎം സ്പീക്കർ ഡ്രൈവറും കോളിങ്ങിനായി മെംസ് (മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ) മൈക്രോഫോണുകളും ഈ സ്മാർട്ട് ഗ്ലാസുകളിലുണ്ട്. അൾട്രാവയലറ്റ് എ, അൾട്രാവയലറ്റ് ബി സംരക്ഷണം ഉള്ളവയാണ് ഈ ഗ്ലാസുകൾ.  ബ്ലൂടൂത്ത് വി5.1 കണക്റ്റിവിറ്റി വഴി ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളുമായി  ഈ സ്മാർട്ട് ഗ്ലാസുകൾ ബന്ധിപ്പിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 5,999 രൂപയാണ് പുതിയതായി വിപണിയിൽ ഇറക്കുന്ന  നോയിസ് ഐ1 സ്‌മാർട് ഗ്ലാസുകളുടെ വില. ഗ്ലാസുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വാങ്ങാനാകും. വൃത്താകൃതിയിലുള്ളതും ദീർഘചതുരാകൃതിയിലുള്ളതുമായ കറുത്ത നിറത്തിലുള്ള ഫ്രെയിമാണ് നോയിസ് സ്മാർട്ട് ഗ്ലാസുകളുടെത്. കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് ബ്ലൂ ലൈറ്റ് ഫിൽട്ടറിങ് ലെൻസുകളും സ്മാർട്ട് ഗ്ലാസിനൊപ്പമെത്തും. നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഇരു ഭാഗത്തും 16.2 എംഎം ഡ്രൈവർ, മൈക്കും…

    Read More »
  • NEWS

    ലോകകപ്പിന് പോയി ലോക്കപ്പിൽ ആകരുത്

    ദോഹ: ഖത്തർ ലോകകപ്പ് അടുത്തെത്തി.ടിക്കറ്റുകൾ ഏകദേശം വിറ്റു തീരാറുമായി.എന്നാൽ കളി കാണാൻ പോകുന്ന ഫുട്ബോൾ ഭ്രാന്തൻമാർ സൂക്ഷിച്ചില്ലെങ്കിൽ പണി മേടിച്ചു കെട്ടും.മറ്റ് രാജ്യങ്ങളിലെ പോലെയല്ല അറബ് നാടുകളിലെ നിയമം.അതിൽ തന്നെ കർശന നിയമങ്ങളുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. 2022 ഫിഫ ലോകകപ്പ് അടുത്തുവരുമ്പോൾ, ടൂർണമെന്റ് കാണാൻ ഖത്തറിലേക്ക് പോകാനൊരുങ്ങുന്ന ആരാധകർ രാജ്യത്തെ നിയമങ്ങളും ആചാരങ്ങളും കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.ഖത്തറിലെ നിയമ പ്രകാരം ഭാര്യ-ഭർത്താവിന് മാത്രമേ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അനുവാദമുള്ളൂ. അതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലോകകപ്പിന് എത്തുന്ന ആരാധകർ ഈ നിയമങ്ങൾ മനസ്സിൽ കരുതണം.ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഖത്തറിൽ ഭാര്യ-ഭർത്താവ് അല്ലാത്തവർ തമ്മിലുള്ള ലൈംഗിക ബന്ധം.കൂടാതെ പൊതുസ്ഥലങ്ങളിൽ മദ്യപാനം ഉൾപ്പെടെ പാർട്ടിയിങ് ചെയ്യുന്നതും ഖത്തറിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഫുട്ബോൾ ലോകത്ത്, പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിൽ മത്സരത്തിനിടയിലും-ശേഷവും മദ്യപാനവും ആഘോഷങ്ങളും ഫുട്ബോളിന്റെ ഭാഗമാണ്.അതിനാൽ തന്നെ ഇത്തരം നിയമങ്ങൾ ലോകകപ്പ് ആഘോഷിക്കാനെത്തുള്ള ആരാധകരെ എങ്ങനെ ബാധിക്കുമെന്ന…

    Read More »
  • India

    മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍; ഔദ്യോഗിക വസതി ഒഴിഞ്ഞ് ഉദ്ദവ് താക്കറെ

    മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിൽ നിന്ന് ബാഗുകൾ പുറത്തേക്ക് കൊണ്ടുപോയി. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ദവ് താക്കറെയും കുടുംബവും മടങ്ങുന്നത്. അതി വൈകാരികമായിട്ടാണ് ഉദ്ദവ് താക്കറെയെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. ശിവസേനയുടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉദ്ദവ് താക്കറെയ്ക്ക് പിന്തുണയുമായി എത്തിയത്. #WATCH Maharashtra CM Uddhav Thackeray along with his family leaves from his official residence, amid chants of "Uddhav tum aage badho, hum tumhare saath hain" from his supporters.#Mumbai pic.twitter.com/m3KBziToV6 — ANI (@ANI) June 22, 2022 അതേസമയം, കൂടുതൽ വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് എത്തിയെന്നാണ് വിവരം. നാല് ശിവസേന എംഎൽഎമാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, പ്രശ്നപരിഹാരത്തിനായി ശരദ് പവാർ രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ശരദ് പവാറും നാനാ…

    Read More »
  • NEWS

    രുചികരമായ നാടൻ തേങ്ങ ചമ്മന്തിപൊടി ഉണ്ടാക്കാം

    അവധിക്ക് നാട്ടിലെത്തി തിരികെ പോകുന്ന പ്രവാസി മലയാളികളുടെ കൈയ്യിൽ ഒരു ഹാൻഡ് ബാഗും പിന്നെ ഒരു കാർഡ് ബോർഡ് പെട്ടിയും തീർച്ചയായും ഉണ്ടാകും.ഹാൻഡ്ബാഗിൽ അവരുടെ മുഷിഞ്ഞ ഡ്രസ്സുകളാവും ഉണ്ടാകുക.പിന്നെ പാസ്പോർട്ടും അതുപോലെ വിലപിടിപ്പുള്ള രേഖകളും.എന്നാൽ കാർഡ് ബോർഡ് പെട്ടിയിൽ അമ്മയുടെ സ്നേഹവും അച്ഛന്റെ കരുതലുമാകും നിറഞ്ഞു നിൽക്കുക.അല്ലെങ്കിൽ പ്രിയതമയുടെ.സാധാരണഗതിയിൽ ഇതിൽ ഉണ്ടാകുക, ഉപ്പേരിയും (കായ വറുത്തത്) ചമ്മന്തിപ്പൊടിയും എന്തെങ്കിലുമൊക്കെ അച്ചാറുമാകും.അതിൽ ഏറ്റവും പ്രധാനം ചമ്മന്തിപൊടി തന്നെ.   ചമ്മന്തിപൊടി ഉണ്ടാക്കുന്ന വിധം   തേങ്ങ – 3 എണ്ണം വറ്റൽ മുളക് – 15 എണ്ണം കറിവേപ്പില – 1 കതിർപ്പ് ഇഞ്ചി – ചെറിയ പീസ് ചെറിയ ഉള്ളി – 4 എണ്ണം വാളൻ പുളി – നെല്ലിക്കാ വലിപ്പത്തിൽ ഉലുവ – ഒരു നുള്ള് കായപ്പൊടി – ഒരു നുള്ള് ഉപ്പ് – ആവശ്യത്തിന്       ഒരു വറവ്ചട്ടിയിൽ ചെറിയ ഉള്ളി, ഇഞ്ചി എന്നിവ മൂപ്പിക്കുക.…

    Read More »
  • NEWS

    അറിഞ്ഞിരിക്കാം; പ്രവാസികളുടെ ഈ ആനുകൂല്യങ്ങൾ

    കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വളർച്ചയിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണ്.അതുകൊണ്ടു തന്നെ അവരുടെ ക്ഷേമവും സമയബന്ധിത സേവനങ്ങളും ഉറപ്പുവരുത്തുന്നതിനായി ആവിഷ്കരിച്ച സംവിധാനമാണ് സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്സ്.ഇതിൽ അംഗമായും അല്ലാതെയും പ്രവാസികൾ ആനുകൂല്യങ്ങൾക്ക് അർഹരാണ്.എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിൽ പ്രവാസികൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്തവം. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മൂന്നു പ്രത്യേക പദ്ധതികളാണ് നോര്‍ക്ക പ്രഖ്യാപിച്ചത്. പദ്ധതിക്ക് കീഴിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനുള്ള ധനസഹായമാണ് ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം മടങ്ങിയെത്തിയ പ്രവാസികൾക്ക് വരുമാനം കണ്ടെത്താൻ സഹായിക്കുക എന്നത് ലക്ഷ്യമാക്കിയാണ് പദ്ധതി.പലിശ ഇല്ലാതെ രണ്ടു ലക്ഷം രൂപയും പലിശ ഇളവോടെ 25 ലക്ഷം രൂപ മുതൽ രണ്ടു കോടി വരെയും ഇങ്ങനെ നേടാം പ്രവാസി പുനരധിവാസ പദ്ധതിക്ക് കീഴിൽ തിരിച്ചെത്തിയവര്‍ക്ക് സംരംഭം തുടങ്ങാൻ പലിശ രഹിത വായ്പ നൽകുന്നുണ്ട്.പ്രവാസി ഭദ്രതാ പേൾ എന്ന പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ വരെയാണ് ഇങ്ങനെ…

    Read More »
  • NEWS

    അന്‍പത് ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകൾ വസ്തുനികുതി പരിധിയില്‍ 

    തിരുവനന്തപുരം: അന്‍പത് ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകളെ വസ്തുനികുതി പരിധിയില്‍ കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗ തീരുമാനം. 50 നും 60 നും ഇടയിലുള്ള വീടുകള്‍ക്കു സാധാരണ നിരക്കിന്റെ പകുതി നിരക്കില്‍ വസ്തു നികുതി ഈടാക്കാനാണ് തീരുമാനം. ഏപ്രില്‍ ഒന്നു മുതല്‍ നിര്‍മിച്ച 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്കു തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ, അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം നിശ്ചിത ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് മണ്ണെടുക്കുന്നതിനുള്ള അനുമതി ജിയോളജി ഓഫിസുകള്‍ക്ക് പകരം പഞ്ചായത്തുകളില്‍നിന്ന് ലഭ്യമാക്കാന്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

    Read More »
  • Crime

    അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു; യുഎഇയില്‍ യുവതി അറസ്റ്റില്‍

    ഷാര്‍ജ: രണ്ടു മാസം പ്രായമായ ആണ്‍കുഞ്ഞിനെ സന്നദ്ധ സംഘടനയുടെ കാര്യാലയത്തില്‍ ഉപേക്ഷിച്ച അറബ് സ്ത്രീയെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യാലയത്തില്‍ കുഞ്ഞിനെ കണ്ടെത്തിയ വിവരം ഷാര്‍ജ പൊലീസില്‍ വൈകുന്നേരം അഞ്ച് മണിക്കാണ് ലഭിച്ചതെന്ന് സിഐഡി മേധാവി കേണല്‍ ബോവല്‍സോദ് പറഞ്ഞു. സിഐഡി സംഘം എത്തി കുട്ടിയെ മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സെക്യൂരിറ്റി ഗാര്‍ഡ് ഇല്ലാത്ത സമയത്ത് ഇവിടേക്ക് ഒരു സ്ത്രീ കടന്നുവന്നതായും ഒരു ഓഫീസിന്റെ പ്രവേശന കവാടത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് കടന്നതായും നിരീക്ഷണ ക്യാമറ പരിശോധിച്ചതിലൂടെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ വളരെ വേഗം കണ്ടെത്താനായി. ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുഞ്ഞ് അവിഹിത ബന്ധത്തില്‍ ഉണ്ടായതാണെന്നും അതിനാലാണ് ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും അവര്‍ വെളിപ്പെടുത്തി.

    Read More »
  • LIFE

    നയന്‍സ്-വിഘ്‌നേഷ് താരജോഡികളുടെ വിപണിമൂല്യം: ദേശീയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ചര്‍ച്ചകള്‍ സജ്ജീവം

    ആലിയ-രൺബീർ വിവാഹത്തിന് ശേഷം സിനിമാലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ  കല്യാണമായിരുന്നു വിഘ്നേഷ്-നയൻതാര ജോഡിയുടേത്. വെള്ളിത്തിരയിലെ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹവാർത്ത  തെന്നിന്ത്യയിൽ മാത്രമല്ല, ദേശീയതലത്തിൽ തന്നെ ആഘോഷിക്കപ്പെട്ടു. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള മിന്നും താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വിവാഹചടങ്ങ് വിനോദരംഗത്ത് കോടികൾ വിപണി മൂല്യമുള്ള മെഗാ ഇവന്റായി. വൻതുക മുടക്കിയാണ് ഒരു ഒടിടി കമ്പനി കല്യാണ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയത്.  നയൻ-വിഘ്നേഷ് വിപണിമൂല്യം എത്രയാകും എന്ന ആകാംക്ഷ അന്ന് മുതൽ പലരിലും ഉണ്ട്. ചില ദേശീയ ഓൺലൈൻ പോർട്ടലുകൾ പുറത്തുവിടുന്ന കണക്കുകൾ കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കും. താരദമ്പതികളുടെ വിപണി മൂല്യം ഏകദേശം 215 കോടി വരുമെന്നാണ് റിപ്പോർട്ട്. നയൻതാരക്ക് മാത്രം 165 കോടി, വിഘ്നേഷ് ശിവനാകട്ടെ 50 കോടിയും. നയൻതാരയുടെ പ്രതിഫല കണക്കുകളും കണ്ണ് തള്ളിക്കും. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളാണ് നയൻസ്. ഒരു സിനിമക്കായി വാങ്ങുന്നത് 10 കോടി വരെ.…

    Read More »
Back to top button
error: