Month: June 2022

  • Kerala

    വെങ്കട്ട രമണ ബായിറെഡ്ഢി എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ആയി വെങ്കട്ട രമണ ബായിറെഡ്ഢി ചുമതലയേറ്റു. 37 വർഷത്തെ ബാങ്കിംഗ് സർവീസിലൂടെ മികച്ച അനുഭവസമ്പത്തും ബാങ്കിംഗ് കരിയറും നേടിയ അദ്ദേഹം ബാങ്കിന്റെ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസ്സിന് നേതൃത്വം നൽകുന്ന കോർപ്പറേറ്റ് സെന്ററിലെ എസ്.എം.ഇ വകുപ്പിന്റെ സ്പെഷ്യൽ പ്രൊജക്ട് വിഭാഗം ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അതിന് മുൻപായി ഇസ്രായേലിലെ ടെൽ അവീവിൽ ബാങ്കിന്റെ വിദേശ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അദ്ദേഹം.വെങ്കട്ട രമണ ബായിറെഡ്ഢിയുടെ കാലയളവിൽ ഫോറിൻ ബിസിനസ്സ് പലമടങ്ങ് വർദ്ധിച്ചു. ബിസിനസ് കമ്മ്യൂണിക്കേഷൻ, ഓപ്പറേഷണൽ എക്സലൻസ്, ക്രെഡിറ്റ് പെർഫോമൻസ് മോണിറ്ററിംഗ് എന്നിവയിലെ വൈദഗ്ധ്യം കൊണ്ട് ഇതുവരെ വഹിച്ച എല്ലാ ചുമതലകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവച്ചിട്ടുണ്ട്. കോഴിക്കോട് മൊഡ്യൂൾ ഡി.ജി.എം (ബി & ഒ), ക്രെഡിറ്റ് പോളിസി ആൻഡ് പ്രൊസീജിയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്, കോർപ്പറേറ്റ് സെന്റർ ഡിജിഎം, റീജിയണൽ മാനേജർ ആർ.ബി.ഒ 3 കാക്കിനട (ആന്ധ്രപ്രദേശ്),…

    Read More »
  • NEWS

    കാശ്മീർ പാക്കിസ്ഥാന് കൈമാറണോ? പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിചിത്ര ചോദ്യം!

    ഭോപ്പാൽ: മധ്യപ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ (MPPSC) പ്രിലിമിനറി പരീക്ഷയില്‍ കശ്മീരിനെക്കുറിച്ച്‌ ചോദിച്ച ചോദ്യം വിവാദമാകുന്നു. ഇന്ത്യ പാക്കിസ്ഥാന് കശ്മീര്‍ വിട്ട് നല്‍കണോ? എന്നതായിരുന്നു ചോദ്യം. സംഭവം വിവാദമായതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ കമ്മീഷന്‍ (PSC) പുറത്താക്കിയിട്ടുണ്ട്.ജൂണ്‍ 19-ാം തീയതിയാണ് എംപിപിഎസ്സി പ്രിലിമിനറി പരീക്ഷ നടന്നത്. ചോദ്യം ഇങ്ങനെയായിരുന്നു, ‘കശ്മീര്‍ പാക്കിസ്ഥാന് വിട്ട് നല്‍കാന്‍ ഇന്ത്യ തീരുമാനിക്കുമോ? വാദം 1: തീര്‍ച്ചയായും, ഈ തീരുമാനം കൊണ്ട് ഇന്ത്യയ്ക്ക് വലിയൊരു തുക ലാഭിക്കാനാകും. വാദം 2: ഇല്ല, സമാനമായ രീതിയിലുള്ള ആവശ്യങ്ങള്‍ ഭാവിയില്‍ ഉയരാന്‍ സാധ്യതയുണ്ട്. ഈ ചോദ്യത്തിന് 4 ഓപ്ഷനുകളായിരുന്നു ഉത്തരമായി നല്‍കിയിരുന്നത്. A) വാദം 1 ശക്തമാണ് B) വാദം 2 ശക്തമാണ് C) വാദം 1 ഉം 2 ഉം ശക്തമാണ് D) രണ്ട് വാദങ്ങളും ശക്തമല്ല. ചോദ്യം വിവാദമായതോടെ വിഷയത്തെ തള്ളി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തു വന്നു.ചോദ്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ആയിരുന്നു…

    Read More »
  • NEWS

    അധ്യാപികയുടെ മാല മോഷ്ടിച്ച സൈനികൻ അറസ്റ്റിൽ

    കണ്ണൂര്‍: വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ലെ​ത്തി വ​ള്ളി​ത്തോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും റി​ട്ട.അധ്യാപികയുമായ ഫി​ലോ​മി​ന ക​ക്ക​ട്ടി​ലി​ന്‍റെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ യുവ സൈ​നി​ക​നെ ഇ​രി​ട്ടി സി​ ഐ കെ ജെ ബി​നോ​യി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. ഉ​ളി​ക്ക​ല്‍ കേ​യാ​പ​റ​മ്ബി​ലെ പ​രു​ന്ത്മ​ല​യി​ല്‍ ഷാ​ജി (27) ​ആണ് അ​റ​സ്റ്റിസ്റ്റിലായത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.45നായിരുന്നു സംഭവം. ​കി​ളി​യ​ന്ത​റ​ക്ക് സ​മീ​പ​മു​ള്ള ഫി​ലോ​മി​ന ടീ​ച്ച​റി​ന്‍റെ വീ​ടി​ന് സ​മീ​പം റോ​ഡി​ല്‍ കാ​ര്‍ നി​ര്‍​ത്തി ഷാ​ജി ഒ​രു മേ​ല്‍​വി​ലാ​സം അ​ന്വേ​ഷി​ച്ചു. ടീ​ച്ച​ര്‍ വിലാസം പറഞ്ഞുകൊടുക്കവെ ക​ഴു​ത്തി​ല്‍ കി​ട​ക്കു​ന്ന സ്വ​ര്‍​ണ​മാ​ല പൊട്ടിച്ചെടുക്കുകയായിരുന്നു.ടീ​ച്ച​ര്‍ ബ​ഹ​ളം വെ​ച്ച​പ്പോ​ഴേ​ക്കും പ്ര​തി കാ​റി​ല്‍ വ​ള്ളി​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ച്‌ പോ​യി.ഓടിക്കൂടിയ നാട്ടുകാർ വണ്ടി നമ്പർ ഉൾപ്പടെ ഉ​ട​ന്‍​ത​ന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. കാ​ര്‍​ഗി​ലി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന സൈ​നി​ക​നാ​യ പ്ര​തി 40 ദി​വ​സ​ത്തെ അ​വ​ധി​ക്ക് എ​ത്തി മാ​ട​ത്തി​ലെ ലോ​ഡ്ജി​ല്‍ ഒ​രു യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ച്‌ വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. പ​യ്യാ​വൂ​രി​ല്‍ ക​ഴി​ഞ്ഞ പ​ത്തി​ന് വ​യോ​ധി​ക​യു​ടെ വീ​ട്ടി​ല്‍ ക​യ​റി ഇ​ത്ത​ര​ത്തി​ല്‍ മാ​ല പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തിയും ഇയാളാണെന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍…

    Read More »
  • NEWS

    ഇന്ത്യൻ ഫുട്ബോൾ ടീമിന് പ്രചോദനം നല്‍കാൻ ജ്യോത്സ്യൻ; ശമ്പളം 16  ലക്ഷം രൂപ !!

    കൊൽക്കത്ത : എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ 24ല്‍ ഒരു ടീമാണ് ഇന്ത്യ.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ടീം യോഗ്യത നേടിയത്. കംബോഡിയക്കെതിരെ 2-0 ത്തിന്റെ വിജയവുമായി ആയിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് അഫ്ഗാനിസ്ഥാനെ 2-1നും ഹോങ്കോങ്ങിനെ 4-0നും തോല്‍പ്പിച്ചാണ് ഇന്ത്യ യോഗ്യത നേടിയെടുത്തത്. ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കണ്ടത്. എന്നാൽ ഇതിന് പിന്നാലെയാണ് ആ വാർത്ത പരന്നത്.ഇന്ത്യൻ ടീമിന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഒരു ജ്യോത്സ്യൻ ആണത്രെ.വെറും ജ്യോത്സ്യൻ അല്ല, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ച ജ്യോത്സ്യൻ.ശമ്പളം 16 ലക്ഷം രൂപ!! “ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് വേണ്ടി ഒരു മോട്ടിവേറ്ററെ നിയമിച്ചിട്ടുണ്ട്.ഒരു ജ്യോതിഷ സ്ഥാപനമാണ് ടീമിന് പ്രചോദനം നല്‍കാനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്,” ടീമുമായി ബന്ധപ്പെട്ട ഒരാൽ പറഞ്ഞു. “വ്യക്തമായി പറഞ്ഞാല്‍ ടീമിനെ പ്രചോദിപ്പിക്കുന്നതിനായി ഒരു ജ്യോത്സ്യനെ നിയമിച്ചിരിക്കുകയാണ്. 16 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്,” അദ്ദേഹം…

    Read More »
  • NEWS

    ഗർഭനിരോധനം സ്‌ത്രീകളുടെ മാത്രം ചുമതലയല്ല, പുരുഷന്മാർക്ക് ഗർഭനിരോധനത്തിന് ഗുളിക വരുന്നു

       ഗർഭധാരണവും ഗർഭനിരോധന മാർഗം സ്വീകരിക്കാനുമുള്ള ചുമതലകളും സ്‌ത്രീകളിൽ മാത്രം നിക്ഷിപ്തമാണല്ലോ…? ഗർഭനിരോധനത്തിന് ഗുളികകൾ കഴിക്കുക, കോപ്പർ ടി നിക്ഷേപിക്കുക, സേഫ് പീരിയഡ് നോക്കുക തുടങ്ങിയ മാർഗങ്ങളൊക്കെ സ്വീകരിക്കുക സ്ത്രീകളാണ്. ലിംഗ വ്യത്യാസം മുൻകൂട്ടി തിരിച്ചറിഞ്ഞ ശേഷം ഗർഭധാരണ ഘട്ടത്തിൽ തന്നെ അബോർട്ടു ചെയ്യുന്ന രീതിയും മുമ്പ് പതിവായിരുന്നു. ഇപ്പോളത് നിയമം മൂലം നിരോധി നിരോധിച്ചിട്ടുണ്ടെങ്കിലും സമ്പൂർണമായി ഒഴിവായി എന്നു പറയാറായിട്ടില്ല. എന്തായാലും ഗർഭനിരോധന മാർഗം സ്വീകരിക്കാനുമുള്ള ചുമതല സ്ത്രീകൾക്കു മാത്രമാണെന്നുള്ള ധാരണ മാറാൻ പോകുന്നു. പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ വലിയ മുന്നേറ്റമാണ് നടക്കുന്നത്. അറ്റ്‌ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റി വാർഷികയോഗത്തിൽ ഒരു കൂട്ടം ഗവേഷകരാണ് ഏറെ പ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നു മൂലകങ്ങളാണിപ്പോൾ പ്രതീക്ഷ നൽകിയിരിക്കുന്നത്. ആദ്യ പരീക്ഷണഘട്ടത്തിൽ ഏകദേശം 90 ശതമാനത്തിലധികം ഫലം നൽകിയ മരുന്നുകൾ രണ്ടാംഘട്ടത്തിലും മികവ് നിലനിർത്തുന്നതായാണ് സൂചനകൾ. എലികളിലും മറ്റുമുള്ള പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെ തുടർന്നായിരുന്നു…

    Read More »
  • NEWS

    വിമാനത്തിൽ പ്രതിഷേധിച്ചാൽ എന്താണ് നടപടി?

    സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശ പ്രകാരം വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാനാവില്ല. മാർഗനിർദ്ദേശം ലംഘിച്ചാൽ താഴെ പറയുന്ന  നടപടികൾ നേരിടേണ്ടിവരും.വിമാനത്തിൽ വെച്ചു നടത്തുന്ന കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ചാണ് ശിക്ഷ നൽകുന്നത്. ⚡വാക്കാലുള്ള ആക്രമണം: ആംഗ്യങ്ങൾകൊണ്ടോ , വാക്കുകൾകൊണ്ടോ ഒരു വ്യക്തിയെ അധിക്ഷേപിച്ചാൽ മൂന്ന് മാസം വരെ യാത്രാ വിലക്ക് ലഭിക്കാം. ⚡ശാരീരിക ആക്രമണം: തള്ളിയിടുക, ചവിട്ടുക, അടിക്കുക, അനുചിതമായി സ്പർശിക്കുക, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾ വിമാനത്തിൽ വെച്ചു നടത്തിയാൽ മാസങ്ങളോളം യാത്രാ വിലക്ക് ലഭിക്കും. ⚡ജീവൻ അപകടപ്പെടുത്തുന്ന പെരുമാറ്റം: ഏറ്റവും ഗുരുതരമായി കരുതുന്ന കുറ്റകൃത്യം ഇതാണ്. ശ്വാസംമുട്ടിക്കുക, കൊലപാതക ശ്രമം, വിമാനത്തിലെ ഉപകരണങ്ങൾക്ക് കേട് വരുത്തൽ, ക്രൂ അംഗങ്ങളെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് രണ്ട് വർഷം വരെയോ ജീവിതാന്ത്യം വരെയോ വിലക്ക് ലഭിക്കാം. പറക്കുന്ന വിമാനത്തിനുള്ളിലാണ് സംഘർഷ‍ാവസ്ഥയുണ്ടാകുന്നതെങ്കിൽ രാജ്യാന്തര വിമാന നിയമങ്ങളനുസരിച്ച് കർശന നിയമനടപടികൾ നേരിടേണ്ടി വരും. വിമാനം റാഞ്ചാൻ ശ്രമിച്ചുവെന്നതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെടാം. വിമാനം ലാൻഡ് ചെയ്ത് വാതിലുകൾ തുറന്ന ശേഷമാണെങ്കിൽ…

    Read More »
  • NEWS

    മലയാളികളുടെ മനസ്സു കുലുക്കിയ വൈശാലി ഇവിടെയുണ്ട്; ഇടുക്കിയിലെ വൈശാലി ഗുഹയുടെ വിശേഷങ്ങളിലേക്ക്

    ചുട്ടുപഴുത്ത് വരണ്ടുണങ്ങി നില്‍ക്കുന്ന അംഗരാജ്യത്തിലേക്ക് മഴപെയ്യിക്കാനായി ഋഷിശൃംഗനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ വൈശാലിയെ മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കില്ല. കൗശികി തീരത്ത് വിഭാണ്ഡക മഹര്‍ഷിയുടെ മകനായ ഋഷിശൃംഗനെ അംഗരാജ്യത്ത് കൊണ്ടുവന്നാല്‍ ശാപം മാറി മഴപെയ്യുമെന്നറിഞ്ഞ രാജാവിന്റെ കല്പനയനുസരിച്ച് മുനികുമാരനെ കൊണ്ടുവരാന്‍ പോയ വൈശാലിയെ എങ്ങനെ മറക്കാനാണ്.. ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍ എന്ന ഗാനം ഈ ചിത്രം കണ്ടവര്‍ ഒരിക്കലും മറക്കാനിടയില്ല. എംടിയും ഭരതനും ചേര്‍ന്നൊരുക്കിയ വൈശാലിയുടെ പ്രധാന ഷൂട്ടിങ്ങ് ലൊക്കേഷന്‍ ഇടുക്കി ഡാമും പരിസരങ്ങളുമായിരുന്നു. അതില്‍ മുനികുമാരനും വൈശാലിയും പാട്ടുപാടിയും ചിത്രം വരച്ചും മനസ്സുകളെ പിടിച്ചുകുലുക്കിയ ഗുഹ ഏതാണെന്ന് അറിയാമോ…വൈശാലി ഗുഹ എന്നറിയപ്പെടുന്ന ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അത്രയധികമൊന്നും പ്രശസ്തമല്ല. വൈശാലി ഗുഹയുടെ വിശേഷങ്ങളിലേക്ക്… ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സൂപ്പര്‍ഹിറ്റ് സിനിമയോടെ പ്രശസ്തമായ സ്ഥലമാണ് ഇടുക്കി ഡാമിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വൈശാലി ഗുഹ. ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി പദ്ധതി പ്രദേശത്ത് എത്തിച്ചേരാന്‍ വേണ്ടി നിര്‍മ്മിച്ചതാണ്…

    Read More »
  • NEWS

    വസ്തുനികുതി പരിധി വർധിപ്പിക്കും

    തിരുവനന്തപുരം: അന്‍പത് ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകളെ വസ്തുനികുതി പരിധിയില്‍ കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗ തീരുമാനം. 50 നും 60 നും ഇടയിലുള്ള വീടുകള്‍ക്കു സാധാരണ നിരക്കിന്റെ പകുതി നിരക്കില്‍ വസ്തു നികുതി ഈടാക്കാനാണ് തീരുമാനം. ഏപ്രില്‍ ഒന്നു മുതല്‍ നിര്‍മിച്ച 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്കു തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ, അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം നിശ്ചിത ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് മണ്ണെടുക്കുന്നതിനുള്ള അനുമതി ജിയോളജി ഓഫിസുകള്‍ക്ക് പകരം പഞ്ചായത്തുകളില്‍നിന്ന് ലഭ്യമാക്കാന്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

    Read More »
  • India

    എല്ലാ ജഡ്ജിമാർക്കും ഐഫോൺ 13 വാങ്ങാൻ ടെൻഡർ ക്ഷണിച്ച് പട്ന ഹൈക്കോടതി

    പട്‌ന: എല്ലാ ജഡ്ജിമാർക്കും ഐഫോൺ 13 വാങ്ങാൻ പട്‌ന ഹൈക്കോടതി. ഐഫോൺ 13 പ്രോ 256 ജിബി വാങ്ങാനാണ് ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിതരണക്കാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് ഹൈക്കോടതി.താൽപര്യമുള്ള വിതരണക്കാർ ജിഎസ്ടി ഉൾപ്പെടുത്തിയുള്ള വില വിവരണക്കണക്കുകൾ നൽകണമെന്നും കോടതി വ്യക്തമാക്കി. ടെൻഡർ തരുന്ന വിതരണക്കാർ പട്‌ന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരായിരിക്കണം. അഡ്വാൻസ് പെയ്‌മെന്റ് ഉണ്ടാവില്ല. ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകിയതിന് ശേഷമായിരിക്കും പണം വിതരണക്കാരന് നൽകുകയെന്നും കോടതി അറിയിച്ചു. വാറന്റി പിരീഡിനുള്ളിൽ ഫോണിന് കേടുപാടുകൾ സംഭവിച്ചാൽ യാതൊരു പണവും ഈടാക്കാതെ നന്നാക്കി നൽകണമെന്നും ഫോണിന്റെ ഏതെങ്കിലും ഭാഗങ്ങൾ മാറ്റി നൽകണമെങ്കിൽ അതും സൗജന്യമായി നൽകണമെന്നും കോടതി വ്യക്തമാക്കുന്നു. ട്രിപ്പിൾ ക്യാമറ പതിപ്പിലാണ് ഐഫോൺ 13 പ്രോ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി ബാക്ക്അപ്പാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഐഫോൺ 13 മിനി, ഐഫോൺ 13 ന് ഐഫോൺ 12 പോലെ ഡിസ്‌പ്ലെയാണെങ്കിലും ഐഫോൺ 13 പ്രോ മോഡലുകൾക്ക് ഡൈനാമിക്ക് 120ഒ്വ എൽടിപിഒ…

    Read More »
  • Kerala

    ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടുന്നു; കാലടി സംസ്കൃത സർവകലാശാലയിൽ പ്രതിഷേധം

    കാലടി: ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി കാലടി സംസ്കൃത സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. സര്‍വകലാശാല നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജോലി നഷ്ടമായ താല്‍ക്കാലിക അധ്യാപകര്‍. ഗവേഷക വിദ്യാര്‍ഥികളെ ടീച്ചിങ് അസിസ്റ്റന്റ് എന്ന പേരില്‍ അധ്യാപനത്തിന് നിയമിക്കാനാണ് നീക്കം. സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാനാണ് താല്‍ക്കാലിക അധ്യാപകരുടെ എണ്ണം കുറയ്ക്കുന്നത്. പകരം ഗവേഷക വിദ്യാര്‍ഥികളെ അധ്യാപനത്തിനും മൂല്യനിര്‍ണയത്തിനും നിയോഗിക്കാനാണ് തീരുമാനം. നിലവില്‍ സംസ്കൃത സര്‍വകലാശാലയില്‍ സ്ഥിരാധ്യാപകരുടെ തസ്തിക കുറവാണ്. താല്‍ക്കാലിക അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. 240 ഗസ്റ്റ് അധ്യാപകരാണ് ഇവിടെയുള്ളത്. അവരെ കൂട്ടത്തോടെ പിരിച്ചുവിടാനാണ് നീക്കം. ഉന്നതവിദ്യാഭ്യാസ യോഗ്യതകള്‍ നേടി നിയമനം കാത്തിരിക്കുന്നവരുടെ ഏക ആശ്രയമാണ് സര്‍വകലാശാലകളിലെ താല്‍ക്കാലിക നിയമനങ്ങള്‍. ഗവേഷക വിദ്യാര്‍ഥികളെ അധ്യാപനത്തിന് ഉപയോഗിക്കുന്നത് സ്വതന്ത്ര ഗവേഷണത്തേയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തേയും ബാധിക്കുമെന്നാണ് ആരോപണം. ഉന്നതവിദ്യാഭാസ മേഖലയെ തകര്‍ക്കുന്ന സര്‍വകലാശാലയുടെ നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പിരിച്ചുവിടപ്പെട്ട അധ്യാപകര്‍. ബുധനാഴ്ച നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും.

    Read More »
Back to top button
error: