Month: June 2022

  • NEWS

    ബാലചന്ദ്രമേനോന്റെ ദേശീയ അവാർഡിന് പാരവച്ചത് മലയാളി

    സമാന്തരങ്ങൾ എന്ന സിനിമ ചെയ്തത് വഴി ബാലചന്ദ്രമേനോനായിരുന്നു അക്കൊല്ലത്തെ ദേശീയ പുരസ്കാരം ലഭിക്കേണ്ടത്;ആ മലയാളി പാരവച്ചില്ലായിരുന്നെങ്കിൽ  നടനായും സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോന്‍.ഇടക്കാലത്ത് സിനിമയില്‍ നിന്നു വിട്ടുനിന്നെങ്കിലും അടുത്തകാലത്ത് വെള്ളിത്തിരയിലേക്ക് അദ്ദേഹം തിരികെയെത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വണ്‍ ആയിരുന്നു ബാലചന്ദ്രമേനോന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.എങ്കിലും സോഷ്യൽ മീഡിയയിൽ എന്നും സജീവമായിരുന്നു അദ്ദേഹം.     ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ നിരാശ നിറഞ്ഞൊരു സന്ദര്‍ഭത്തെക്കുറിച്ച്‌ പറയുകയാണ് താരം.സമാന്തരങ്ങള്‍ എന്ന സിനിമയ്ക്ക് മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച സിനിമ എന്നീ വിഭാഗങ്ങളില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ജൂറി തീരുമാനിച്ചിരുന്നുവെങ്കിലും മലയാളിയായ ഒരു ജൂറി അംഗം എതിര്‍ത്തതോടെ തീരുമാനം മാറ്റിയതെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. എന്റെ ഭാര്യയായിരുന്നു സിനിമ നിര്‍മ്മിച്ചത്.ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ് ഞാനും ഭാര്യയും പുറത്തേക്കിറങ്ങിയപ്പോള്‍ ജഗതി ശ്രീകുമാറിനെ കണ്ടു. ഒരു സ്‌റ്റേറ്റ് പുരസ്‌കാരം മണക്കുന്നുവെന്ന് ജഗതി പറഞ്ഞു. ‘ എന്താ ദേശീയ പുരസ്‌കാരം…

    Read More »
  • NEWS

    വ്യായാമം ചെയ്യാത്ത ആമയുടെ ആയുസ്സ് 400 വർഷം; എപ്പോഴും വ്യായാമം ചെയ്യുന്ന മുയലിന്റെ ആയുസ്സ് 2 വർഷം!!

    നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക… കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും.. മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും  നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്..  *രസകരമായ ഒരു  രഹസ്യം ശ്രദ്ധിക്കുക 1. ട്രെഡ്‌മില്ലിന്റെ ഉപജ്ഞാതാവ് 54-ാം വയസ്സിൽ മരിച്ചു 2. ജിംനാസ്റ്റിക്സ് കണ്ടുപിടിച്ചയാൾ 57 ആം വയസ്സിൽ മരിച്ചു 3. ലോക ബോഡിബിൽഡിംഗ് ചാമ്പ്യൻ 41 ആം വയസ്സിൽ അന്തരിച്ചു 4. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ *മറഡോണ* 60 ആം വയസ്സിൽ അന്തരിച്ചു. *പക്ഷേ* 5. *കെ‌എഫ്‌സി* കണ്ടുപിടുത്തക്കാരൻ 94 വയസ്സുവരെ ജീവിച്ചു.. 6. *നൂറ്റെല്ല ബ്രാൻഡിന്റെ* കണ്ടുപിടുത്തക്കാരൻ 88 വയസ്സു് വരെ ജീവിച്ചു.. 7 .സിഗരറ്റ് നിർമ്മാതാവായ *വിൻസ്റ്റൺ* 102 വയസ്സുവരെ ജീവിച്ചു..  8 .*ഓപിയം* കണ്ടുപിടിച്ചയാൾ 116 ആം വയസ്സിൽ ഭൂകമ്പത്തിലാണ് മരിച്ചത്.. 9. *ഹെന്നസി* കണ്ടുപിടുത്തക്കാരൻ 98 വയസ്സുവരെ ജീവിച്ചു.. 10  സദാ സമയവും സിഗരറ്റ് വലിച്ചിരുന്ന കൊടിഞ്ഞി പനക്കത്തായം സ്വദേശി *പി പി മുഹമ്മദ് കുട്ടി മാസ്റ്റർ* തൊണ്ണൂറ്റി…

    Read More »
  • Kerala

    വൃക്കമാറ്റം ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവം അസി.കമ്മീഷണർ അന്വേഷിക്കും

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കമാറ്റ ശസ്ത്രക്രിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവം കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷിക്കും. ഇതുസംബന്ധിച്ച് ഒരുകേസും ഒരു പരാതിയുമാണ് പൊലീസിലുള്ളത്. മരിച്ച രോഗിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാർക്കെതിരായ ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയിൽ കേസെടുത്തിട്ടില്ല. ഇവ രണ്ടുമാണ് അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷിക്കുക. മെഡിക്കൽ കോളേജ് പൊലീസിന്‍റെ അന്വേഷണ ഫയലുകൾ അസിസ്റ്റന്‍റ് കമ്മീഷണർ ഹരികുമാറിന് കൈമാറും. പോസ്റ്റുമോർട്ടം അന്തിമ റിപ്പോ‍ർട്ട് ഇനിയും വൈകും. രണ്ട് ഡോക്ടരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കെജിഎംസിടിഎ. എറണാകുളം രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക്കമരണം സംഭവിച്ച ആളുടെ വൃക്കയുമായി ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിൽ എത്തിയത് ഞായറാഴ്ച വൈകീട്ട് 5.33 നാണ്. ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിൽ നിന്നുള്ള ഡോക്റുമുണ്ടായിരുന്നു. ഗ്രീൻ ചാനൽ വഴി മൂന്ന് മണിക്കൂ‌ർ കൊണ്ടാണ് അവയവമെത്തിച്ചത്. പക്ഷേ മെഡിക്കൽ കോളേജാശുപത്രിയിൽ അവയവമെത്തിച്ച സമയത്ത്…

    Read More »
  • NEWS

    വീട്ടിൽ എപ്പോഴാണ് നിലവിളക്ക് കൊളുത്തേണ്ടത്?

    ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. അതുകൊണ്ടുതന്നെ പലരും നിത്യവും വീട്ടില്‍ വിളക്ക് വയ്ക്കാറുണ്ട്.ചിലര്‍ രാവിലെയും ഒട്ടുമിക്കവരും വൈകിട്ടുമാണ് നിലവിളക്ക് കൊളുത്തുന്നത്.തിന്മയെ അകറ്റി നന്മയുടെ വെളിച്ചം നിറയ്ക്കാനാണ് നിലവിളക്ക് വയ്ക്കുന്നത്. ദൈവങ്ങളുടെ പ്രതീകമായാണ് വിളക്കിനെ കാണുന്നത്. അതിനാല്‍ തന്നെ മനശുദ്ധിയോടും ശരീരശുദ്ധിയോടും കൂടി മാത്രമേ വിളക്ക് കൊളുത്താന്‍ പാടുള്ളൂ. ശത്രുദോഷങ്ങളകറ്റി വീട്ടില്‍ സമ്ബദ്‌സമൃദ്ധി വര്‍ദ്ധിക്കാന്‍ നിലവിളക്ക് കൊളുത്തുന്നത് സഹായിക്കുന്നു. ലക്ഷീ ദേവിയുടെ അനുഗ്രഹം നേടാന്‍ എപ്പോള്‍ വിളക്കുകൊളുത്തണമെന്ന് നോക്കാം. സൂര്യന്‍ ഉദിക്കുന്നതിന് മുമ്ബും അസ്തമിക്കുന്നതിന് മുമ്ബും വിളക്ക് കൊളുത്തുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ സമ്ബത്തും ഐശ്വര്യവും വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം.തുളസിയിലകൊണ്ട് വെള്ളം തളിച്ചശേഷം മാത്രമേ വിളക്ക് കൊളുത്താന്‍ പാടുള്ളൂ എന്നും വിശ്വാസമുണ്ട്.     രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം വിളക്ക് കൊളുത്താന്‍.ഇങ്ങനെ ചെയ്താല്‍ ദുഖങ്ങള്‍ ഇല്ലാതാകും. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കൊളുത്തുന്നതാണ് ഉത്തമം.ഇങ്ങനെ ചെയ്താല്‍ കടബാദ്ധ്യത തീരുന്നതാണ്. വടക്ക് ദിക്കിനഭിമുഖമായി വിളക്ക് കൊളുത്തിയാല്‍ സമ്ബത്ത് വര്‍ദ്ധിക്കുമെന്നും വിശ്വാസമുണ്ട്.എന്നാല്‍ തെക്ക് ദിക്ക്…

    Read More »
  • Crime

    വയോധികയുടെ മാല കവര്‍ന്ന കേസില്‍ അറസ്റ്റിലായി; ചോദ്യം ചെയ്യലില്‍ തുമ്പുണ്ടായത് തെളിയാതെ കിടന്ന നിരവധി കേസുകളില്‍!

    അരൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയിൽ. അരൂർ അമ്പലത്തിന് കിഴക്കുവശം റോഡിലൂടെ നടന്നുപോയ വയോധികയുടെ മാല സ്ക്കൂട്ടറിൽ വന്ന് പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ ആലപ്പുഴ പുന്നമട വാർഡിൽ സുകൃതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അരൂൺ രാജ് (24) ആണ് പിടിയിലായത്. ഇയാളെ ചേദ്യം ചെയ്തപ്പോൾ കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മൂന്ന് മാലപൊട്ടിക്കൽ, പട്ടണക്കാട് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു മാലപൊട്ടിക്കൽ എന്നിവ നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചു. ഇടറോഡ് കേന്ദ്രീകരിച്ച് ബൈക്കിൽ യാത്ര ചെയ്ത് വന്ന് നടന്നു പോകുന്ന സ്ത്രീകളുടെ മാല മോഷ്ടിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി. ആരും തിരിച്ചരിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുവച്ചാണ് മോഷണം നടത്തുന്നത്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തഴുപ്പ്, തുറവൂർ, ചമ്മനാട് ഭാഗത്തും മാല മോഷണം നടത്തിയിട്ടുള്ളതായും പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പത്മാക്ഷി കവലയ്ക്ക് പടിഞ്ഞാറുവശം മാല പൊട്ടിക്കാൻ ശ്രമിച്ചതായും പ്രതി സമ്മതിച്ചു. അരൂർ പൊലീസിന്റെയും ചേർത്തല ഡിവൈഎസ്പി…

    Read More »
  • NEWS

    ഈ അഞ്ച് രൂപ നാണയം കയ്യിലുണ്ടെങ്കില്‍ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കാം

    അഞ്ച് രൂപയ്ക്ക് ഇന്ന് എന്തുകിട്ടുമെന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ കിട്ടുമെന്നാണ് മറുപടി.സത്യമാണ്, കയ്യിലെ 5 രൂപ നാണയത്തിന് ഇനി പറയുന്ന പ്രത്യേകതകളുണ്ടെങ്കില്‍ ലക്ഷങ്ങളാണ് നേടാന്‍ സാധിക്കുക. പ്രത്യേകതകളുള്ള നാണയങ്ങള്‍ക്കാണ് 5 ലക്ഷം രൂപ ലഭിക്കുക.ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ 50-ാം വാര്‍ഷിക ആഘോഷത്തിന്റെ സ്മരണ നിലനിര്‍ത്താനായി പുറത്തിറക്കിയവയാണ് ഈ നാണയങ്ങള്‍. ഇവയ്ക്ക് ക്ലാസിഫൈഡ് വെബ്‌സൈറ്റുകളില്‍ 5 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്.1995 ലാണ് 50ാം വാര്‍ഷിക ആഘോഷം നടന്നത്. ഇതിന്റെ ഭാഗമായി ഇതേ വര്‍ഷമാണ് നാണയവും പുറത്തിറക്കിയത്. നാണയത്തിന്റെ പിന്നിലായി നെല്‍ കതിരിന്റെ ചിത്രം മുദ്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ കൂടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, 1945-1995 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 27 വര്‍ഷം പഴക്കമുള്ള ഈ നാണയം കയ്യിലുണ്ടെങ്കില്‍ 5ലക്ഷം രൂപ വരെ ലഭിക്കാം. 2002 ല്‍ പുറത്തിക്കിയ മറ്റൊരു നാണയത്തിനും ലക്ഷംങ്ങള്‍ ഓണ്‍ലൈന്‍ കാസിഫൈ‍ഡ് വലെബ്സൈറ്റുകളില്‍ വിലയുണ്ട്. മാതാ വൈഷ്‌ണോ ദേവിയുടെ ചിത്രം…

    Read More »
  • India

    മഹാരാഷ്ട്ര: പ്രശ്‌നപരിഹാരത്തിനായി ശരദ് പവാര്‍; നാല് ശിവസേന എംഎല്‍എമാര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗുവാഹത്തിയിലേക്ക്

    മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. കൂടുതൽ വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് എത്തിയെന്നാണ് വിവരം. നാല് ശിവസേന എംഎൽഎമാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പ്രശ്നപരിഹാരത്തിനായി ശരദ് പവാർ രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ശരദ് പവാറും നാനാ പട്ടേളയും കൂടിക്കാഴ്ച നടത്തുകയാണ്. സർക്കാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ശരദ് പവാർ പറഞ്ഞു. ആവശ്യമെങ്കിൽ ഷിൻഡേയെ മുഖ്യമന്ത്രി ആക്കുന്നത് പരിഗണിക്കണം എന്നാണ് ശരദ് പവാറിന്‍റെ നിലപാട്. മന്ത്രിസഭാ പുനഃസംഘടന ആലോചിക്കാമെന്ന നിർദേശവും കൂടിക്കാഴ്ചയിൽ ശരദ് പവാർ മുന്നോട്ട് വെച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. സഖ്യം അവസാനിപ്പിക്കണമെന്ന് ആവർത്തിക്കുകയാണ് വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ. ഇതിനിടെയാണ്, മഹാരാഷ്ട്രയിൽ ശിവസേനയിലെ വിമത എംഎൽഎമാരെ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ രാജിസന്നദ്ധതാ പ്രഖ്യാപനം വന്നത്. ഒരു വിമത എംഎൽഎയെങ്കിലും മുഖത്ത് നോക്കി പറഞ്ഞാൽ രാജിവയ്ക്കാമെന്നാണ് ഉദ്ദവ് താക്കറെ ഫേസ്ബുക്ക് വൈലിൽ പറഞ്ഞത്. രാജിക്കത്ത് തയ്യാറാണെന്നും ഉദ്ദവ് വ്യക്തമാക്കിയിരുന്നു.…

    Read More »
  • NEWS

    ദുബായ് ഡ്യൂട്ടി ഫ്രീ മിലെനിയം മിലനയര്‍ നറുക്കെടുപ്പില്‍ പത്തുലക്ഷം ഡോളർ നേടി പത്തനംതിട്ടക്കാരൻ

    ദുബായ് : ഡ്യൂട്ടി ഫ്രീ മിലെനിയം മിലനയര്‍ നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം.പത്തനംതിട്ട സ്വദേശിയും പ്രവാസി മലയാളിയുമായ ജോൺ വർഗീസിനെ തേടിയെത്തിയത് 10 ലക്ഷം ഡോളറിന്റെ ( 7.8 കോടി ഇന്‍ഡ്യന്‍ രൂപ) സമ്മാനമാണ്. ഒമാനിലെ മസ്ഖതില്‍ താമസിക്കുന്ന 62കാരനായ ജോണ്‍ വര്‍ഗീസ്1999ല്‍ മിലെനിയം മിലനയര്‍ പ്രൊമോഷന്‍ തുടങ്ങിയത് മുതല്‍ ഒന്നാം സമ്മാനം നേടുന്ന 192-ാമത്തെ ഇന്‍ഡ്യക്കാരനാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ഡിയില്‍ ബുധനാഴ്ച നടന്ന മിലെനിയം മിലനയര്‍ 392-ാമത് സീരീസ് നറുക്കെടുപ്പിലാണ് ജോണ്‍ സമ്മാനാര്‍ഹനായത്. ജോണ്‍ മേയ് 29ന് വാങ്ങിയ 0982 എന്ന ടികറ്റ് നമ്ബരിനാണ് സമ്മാനം ലഭിച്ചത്. ആറു വര്‍ഷമായി ദുബൈ ഡ്യൂടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുത്തു വരികയായിരുന്ന ജോണ്‍, മസ്ഖതില്‍ ഒരു കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയിൽ ജനറല്‍ മാനേജരാണ്.  

    Read More »
  • NEWS

    പിഎസ്സി ഒഴിവുകൾ;ജൂലൈ 20 വരെ അപേക്ഷ സമര്‍പ്പിക്കാം

    തിരുവനന്തപുരം: വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് (കാറ്റഗറി നമ്ബര്‍182-248/2022) പബ്ലിക് സര്‍വിസ് കമ്മിഷന്‍ നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്സൈറ്റിലൂടെ ജൂലൈ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. തസ്തികകള്‍ ജനറല്‍: മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യുവര്‍), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, ഹെല്‍ത്ത് സര്‍വീസസ്, മോട്ടോര്‍ മെക്കാനിക്/സ്റ്റോര്‍ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടര്‍, ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രോപ്പോളജി/ സോഷ്യോളജി), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ റിസര്‍ച്ച്‌, ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍ സ്റ്റഡീസ് ഓഫ് SC/സ്റ്റ് കിര്‍ത്താഡ്സ്, കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നഡ), ലോ ഡിപ്പാര്‍ട്ട്മെന്റ് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, പാര്‍ടൈം ടെയിലറിങ് ഇന്‍സ്ട്രക്റ്റര്‍, സോഷ്യല്‍ ജസ്റ്റിസ്, ജൂനിയര്‍ അസിസ്റ്റന്റ് കാഷ്യര്‍/ടൈം കീപ്പര്‍/അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍, കേരള സിറാമിക്സ് ലിമിറ്റഡ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ (മീഡിയം/ഹെവി പാസഞ്ചര്‍/ ഗുഡ്സ് വെഹിക്കിള്‍), കേരള സിറാമിക്സ്, ചീഫ് സ്റ്റോര്‍കീപ്പര്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്. സ്പെഷല്‍ റിക്രൂട്ട്മെന്റ്: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍)- മാത്തമാറ്റിക്സ് ( ST),…

    Read More »
  • NEWS

    ഉറക്കം വരുന്നില്ലേ, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

    ഉറക്കക്കുറവ് ശരീരികമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.അത് പിന്നീട് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയും ചെയ്യും. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, പൊണ്ണത്തടി, പ്രമേഹം എന്നിവയെ ചെറുക്കുന്നുവെന്നും മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നുവെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ചില ഭക്ഷണങ്ങള്‍ മനസ്സ് ശാന്തമാക്കുന്നതിനും ഉറക്കത്തിന്റെ ഗുണമേന്മവര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നുമെന്ന് വിദഗ്ധര്‍ പറയുന്നു. രുചി വര്‍ദ്ധന വരുത്തിയ ബദാമുകള്‍ എല്ലാര്‍ക്കും ഇഷ്ടമാണ്. ഉറക്കത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ഉണ്ടാകാനായി സഹായിക്കുന്ന ഒന്നാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ സുഖനിദ്രയ്ക്ക് വളരെ നല്ലതാണ്. ഉറക്കം വരുത്താന്‍ മാത്രമല്ല ഏറെ നേരം ഉറങ്ങാനും ചെറിപ്പഴം സഹായിക്കും. അതിനാല്‍ ഉറക്കത്തിന് മുമ്ബ് ചെറിപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്.ഉറങ്ങുന്നതിന് മുമ്ബ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്. അതിന്‍റെ കാരണം മറ്റൊന്നുമല്ല, പാല്‍ കുടിച്ചാല്‍ പെട്ടെന്ന് ഉറക്കം വരും എന്നതുകൊണ്ടുതന്നെയാണ്. ഉറക്കത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.       പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്‍നീഷ്യം ഉറക്കത്തിനാവശ്യമായ ഹോര്‍‌മോണുകളെ ഉണ്ടാക്കുന്നു. കാര്‍ബോഹൈഡ്രെറ്റില്‍ നിന്നുമാണ്…

    Read More »
Back to top button
error: