NEWS

ലോകകപ്പിന് പോയി ലോക്കപ്പിൽ ആകരുത്

ദോഹ: ഖത്തർ ലോകകപ്പ് അടുത്തെത്തി.ടിക്കറ്റുകൾ ഏകദേശം വിറ്റു തീരാറുമായി.എന്നാൽ കളി കാണാൻ പോകുന്ന ഫുട്ബോൾ ഭ്രാന്തൻമാർ സൂക്ഷിച്ചില്ലെങ്കിൽ പണി മേടിച്ചു കെട്ടും.മറ്റ് രാജ്യങ്ങളിലെ പോലെയല്ല അറബ് നാടുകളിലെ നിയമം.അതിൽ തന്നെ കർശന നിയമങ്ങളുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ.
2022 ഫിഫ ലോകകപ്പ് അടുത്തുവരുമ്പോൾ, ടൂർണമെന്റ് കാണാൻ ഖത്തറിലേക്ക് പോകാനൊരുങ്ങുന്ന ആരാധകർ രാജ്യത്തെ നിയമങ്ങളും ആചാരങ്ങളും കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.ഖത്തറിലെ നിയമ പ്രകാരം ഭാര്യ-ഭർത്താവിന് മാത്രമേ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അനുവാദമുള്ളൂ. അതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലോകകപ്പിന് എത്തുന്ന ആരാധകർ ഈ നിയമങ്ങൾ മനസ്സിൽ കരുതണം.ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഖത്തറിൽ ഭാര്യ-ഭർത്താവ് അല്ലാത്തവർ തമ്മിലുള്ള ലൈംഗിക ബന്ധം.കൂടാതെ പൊതുസ്ഥലങ്ങളിൽ മദ്യപാനം ഉൾപ്പെടെ പാർട്ടിയിങ് ചെയ്യുന്നതും ഖത്തറിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഫുട്ബോൾ ലോകത്ത്, പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിൽ മത്സരത്തിനിടയിലും-ശേഷവും മദ്യപാനവും ആഘോഷങ്ങളും ഫുട്ബോളിന്റെ ഭാഗമാണ്.അതിനാൽ തന്നെ ഇത്തരം നിയമങ്ങൾ ലോകകപ്പ് ആഘോഷിക്കാനെത്തുള്ള ആരാധകരെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ലോക ഫുട്ബോൾ സംഘടനയായ ഫിഫയ്ക്കുണ്ട്.
 ഫിഫ ലോകകപ്പ് 2022 നവംബർ 22 മുതൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്.7 ദിവസങ്ങളിലായി 32 ടീമുകൾ ലോക കിരീടത്തിനായി പൊരുതും.ക്രിസ്മസിന് ഒരാഴ്ച മുമ്പ് ഡിസംബർ 18 ന് ടൂർണമെന്റ് സമാപിക്കും.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, റോബർട്ട് ലെവൻഡോവ്‌സ്‌കി, ലൂയിസ് സുവാരസ് തുടങ്ങിയവരുടെ അവസാന ലോകകപ്പുമാണ് ഇത്.

Back to top button
error: