NEWS

അച്ഛൻ നല്ലൊരു രാഷ്ട്രീയക്കാരനാണ്; ഇപ്പോള്‍ ബിജെപിയിലാണ് എന്ന് മാത്രമേ ഉളളൂ: സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്

ച്ഛന്‍ നാട്ടുകാരൊക്കെ വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല.അദ്ദേഹം നല്ല ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് എന്ന് മാത്രമേ ഉളളൂ. പറയുന്നത് സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി ബിജെപി വിടുന്നോ എന്ന ചോദ്യമായിരുന്നു  സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്.ബിജെപിയില്‍ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാര്‍ട്ടി വിട്ടേക്കും എന്നായിരുന്നു പ്രചാരണം. പിന്നാലെ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി തന്നെ രംഗത്ത് വന്നു.

ഇപ്പോള്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛനെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അഴിമതി ഇല്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്.ചിലപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പോലും പണമെടുത്ത് ചെയ്യാറുണ്ട്.അത് അച്ഛന്റെ ഇഷ്ടമാണ്. അച്ഛന്റെ വരുമാനത്തില്‍ നിന്നാണ്. പൂര്‍ണമായും അച്ഛന്റെ തീരുമാനമാണ്. അതിനെ പിന്തുണയ്ക്കുന്നു.രാഷ്ട്രീയ ആശയപരമായി അച്ഛനുമായി വ്യത്യാസമുണ്ട്.അത് അച്ഛന് അറിയാം. എന്നാല്‍ ഇതുവരെ തന്നോട് ചോദിച്ചിട്ടില്ല.ഞാനൊരു എസ്എഫ്ഐക്കാരനാണ്.

അച്ഛന്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതിനൊരു മറുവശമുണ്ട്. തങ്ങളുടെ കുടുംബം വില്‍ക്കേണ്ടി വന്നേനെ.അപ്പോള്‍ ബിജെപിയുടെ അടി കൂടി കിട്ടും. എല്ലാ പാര്‍ട്ടിയിലെ പ്രമുഖരുമായും അച്ഛന് വളരെ അടുപ്പമുണ്ടായിരുന്നു.

പല ആള്‍ക്കാരും പറയുന്നത് അച്ഛന്‍ കോണ്‍ഗ്രസ് ആയിരുന്നു എന്നാണ്. എന്നാല്‍ അച്ഛന്‍ എസ്‌എഫ്‌ഐക്കാരനായിരുന്നു. നായനാര്‍ സാറുമായും കരുണാകരന്‍ സാറുമായും വളരെ അടുപ്പമായിരുന്നു. ഇതൊക്കെ കുട്ടിയായിരുന്നപ്പോള്‍ കേട്ട കാര്യങ്ങളാണ്. കുറേ ഫോട്ടോസൊക്കെ വീട്ടിലുണ്ട്. നായനാര്‍ സാറിന്റെ ഭാര്യയെ കാണാന്‍ തങ്ങളൊക്കെ പോകാറുണ്ട്.

സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി നേരത്തെ വൈറലായിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുളള സുരേഷ് ഗോപിയുടെ ചിത്രത്തെ പരിഹസിച്ചായിരുന്നു സോഷ്യല്‍ മീഡിയാ പോസ്റ്റ്. സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം സിംഹവാലന്‍ കുരങ്ങിന്റെ ചിത്രവും വെച്ച്‌ ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ട് പിടിക്കാമോ’ എന്നായിരുന്നു പോസ്റ്റ്.
ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും എന്നായിരുന്നു ഗോകുല്‍ സുരേഷ് അതിന് നല്‍കിയ മറുപടി !!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: