Month: June 2022
-
NEWS
മൈക്ക് ഉപയോഗിച്ചുളള അനൗണ്‍സ്മെന്റിന് ഇനി ഇരട്ടി തുക; പോലീസിന്റെ സേവന നിരക്കുകൾ ഉയർത്തി
തിരുവനന്തപുരം : മൈക്ക് ഉപയോഗിച്ചുളള അനൗണ്‍സ്മെന്റിന് അനുമതി ലഭിക്കണമെങ്കില്‍ ഇനി ഇരട്ടി തുക നല്‍കണം.15 ദിവസത്തേക്ക് 330 രൂപ ആയിരുന്നതാണ് 660 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ സേവന-ഫീസ് നിരക്കുകൾ വർദ്ധിപ്പിച്ചത്.10 % ആണ് വർദ്ധന.ഡിജിപി അനില്‍കാന്തിന്റെ ശുപാര്‍ശയെ തുടർന്നാണ് നടപടി. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 555 ല്‍ നിന്ന് 619 രൂപയുമാക്കി ഉയര്‍ത്തി.ഇവയ്‌ക്ക് പുറമെ സ്വകാര്യ ,വിനോദ പരിപാടികള്‍, സിനിമ ഷൂട്ടിങ് ഉള്‍പ്പെടെയുള്ളവയ്‌ക്കും അധിക തുക അടയ്‌ക്കണം. സ്റ്റേഷന്‍ ഓഫീസര്‍ മാരുടെ സേവനം ആവശ്യമാണെങ്കില്‍ നാല് മണിക്കൂര്‍ അടിസ്ഥാനത്തില്‍ പണം അടയ്‌ക്കണം .പകല്‍ 3,795 രൂപയും രാത്രി 4,750 രൂപയുമാണ് അടയ്‌ക്കേണ്ടത്.പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ് നടത്തണമെങ്കില്‍ 11,025 രൂപയ്‌ക്ക് പകരം ഇനി പ്രതിദിനം 33,100 രൂപ നല്‍കണം. പോലീസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയര്‍ലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നല്‍കണം. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി, ഫിംഗര്‍ പ്രിന്റ്…
Read More » -
India
കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ ജമ്മു കശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറാക്കിയേക്കും
കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ ജമ്മു കശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറായി നിയോഗിച്ചേക്കും. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കേന്ദ്രഭരണ പ്രദേശത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇങ്ങനെ ഒരാലോചന നടക്കുന്നത്. നിലവില്‍ ജമ്മു കശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ്. ഇദ്ദേഹത്തെ മാറ്റി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ നിയമിക്കാനാണ് ആലോചന. മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭ അംഗത്വത്തിന്റെ കാലാവധി ജൂലൈ ഏഴിന് കഴിയും. വീണ്ടും സീറ്റ് നല്‍കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭ സീറ്റുകളിലേക്ക പരിഗണിക്കുമെന്ന് ചര്‍ച്ചകളുണ്ടായെങ്കിലും അതും സംഭവിച്ചില്ല.
Read More » -
NEWS
ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ വിജ്ഞാപനമായി; കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി/ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ (SAY Examination) വിജ്ഞാപനമായി. ജൂലൈ 25 മുതല്‍ 30 വരെ പരീക്ഷ നടക്കും. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ യിലെ കേന്ദ്രത്തിലോ അതാത് വിഷയ കോമ്ബിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും കേന്ദ്രത്തിലോ പരീക്ഷയെഴുതാം. 2022 മാര്‍ച്ചില്‍ ആദ്യമായി രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാന്‍ സാധിക്കാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 2022 മാര്‍ച്ചില്‍ കമ്ബാര്‍ട്ട്‌മെന്റല്‍ വിഭാഗത്തില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഡി+ ഗ്രേഡോ അതിനുമുകളിലോ നേടാന്‍ സാധിക്കാത്ത എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷയ്ക്ക് അപക്ഷിക്കാം.ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താനും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് മാതൃസ്‌കൂളുകളില്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ട്രഷറിയില്‍ 27നകം ഫീസ് അടയ്ക്കണം. 600 രൂപ ഫൈനോടെ 29 വരെ അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂള്‍…
Read More » -
India
പ്രളയത്തിലും മണ്ണിടിച്ചിലിലും ആസമിൽ 12 മരണം
ആസമിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ 4 കുട്ടികള്‍ ഉള്‍പ്പെടെ 12 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം നൂറായി. ഹൊജായ് ജില്ലയില്‍ നിന്നുള്ള നാല് പേരും കാംരൂപില്‍ നിന്നുള്ള രണ്ട് പേരും ബാര്‍പേട്ട, നല്‍ബാരി ജില്ലകളില്‍ നിന്നുള്ള മൂന്നുപേരുമാണ് ഇന്നലെ മരിച്ചത്. 845 ദുരിതാശ്വാസക്യാമ്പുകളും, ദുരിത ബാധിതര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ 1025 ക്യാമ്പുകളും സംസ്ഥാനത്ത് തുറന്നു. രണ്ട് ലക്ഷത്തി എഴുപതിനായിരത്തില്‍ അധികം പേര് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കാസിരങ്ക നാഷണല്‍ പാര്ക്കിന് സമീപമുള്ള 233 ദുരിതാശ്വാസക്യാമ്പുകളില്‍ 26 ക്യാമ്പുകളില്‍ വെള്ളം കയറി. പാര്‍ക്കിലെ 11 മൃഗങ്ങള്‍ക്കും പ്രളയത്തില്‍ ജീവന് നഷ്ടപ്പെട്ടു. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്രസംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും.
Read More » -
India
എൻഡിഎയുടെ രാഷ്ട്രപതിസ്ഥാനാർഥി ദ്രൗപദി മുർമു വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും
എൻഡിഎയുടെ രാഷ്ട്രപതിസ്ഥാനാർഥി ദ്രൗപദി മുർമു വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപദി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും മുർമുവിന്റെ പേര് നിർദേശിക്കുക. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പിന്താങ്ങും.
Read More » -
Kerala
പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മരാജ അന്തരിച്ചു
പത്തനംതിട്ട: പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ രാജ അന്തരിച്ചു. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വെച്ചായിരുന്നു അന്ത്യം. 103 വയസുണ്ട്. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് ഒരു മണിക്ക് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ. കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം ലക്ഷ്മി വിലാസം കൊട്ടാരത്തിലെ മംഗളത്തമ്പുരാട്ടിയുടെയും മകനായി 1919 ഒക്ടോബർ19നാണ് ജനനം. 1945ൽ അനന്തപുരം കൊട്ടാരത്തിലെ രുഗ്മിണി വർമ്മ തമ്പുരാട്ടിയെ വിവാഹം കഴിച്ചതോടെയാണ് പന്തളം കൊട്ടാരത്തിലെ പ്രതിനിധിയായി മാറിയത്. 19 വർഷം രാമവർമ്മരാജ പന്തളം വലിയ തമ്പുരാനായി ചുമതല വഹിച്ചു. കേരള സർവകലാശാല ക്രിക്കറ്റ് ടീം സ്പിൻ ബൗളറായിരുന്നു. വലിയ രാജ ആയതിന് ശേഷം എല്ലാ മാണ്ഡലക്കാലത്തും പന്തളത്തെത്തിയിരുന്നു. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ കൊട്ടാരത്തിലെ പ്രതിനിധിക്ക് വാൾ നൽകുന്നത് രാമവർമ്മരാജയാണ്. പന്തളം മെഴുവേലി സ്കൂളിലും, പൂഞ്ഞാർ ഹൈസ്കൂളിലും വർക്കല സ്കൂളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 2017ൽ ഭാര്യ രുഗ്മിണി വർമ്മ തമ്പുരാട്ടി…
Read More » -
Kerala
ഭാര്യാമാതാവിന്റെ കാല് തല്ലിയൊടിച്ച യു-ട്യൂബർ പിടിയിൽ, ബോൾഗാട്ടിയിലും മുനമ്പത്തും ചിത്രീകരിച്ച വീഡിയോ തൊടുപുഴയിലെ പാടശേഖരങ്ങളിലെ മീൻപിടുത്തം എന്ന പേരിലാണ് പോസ്റ്റ് ചെയ്തിരുന്നതെന്നും പൊലീസ്
തൊടുപുഴ : വീട്ടിൽ കയറി ഭാര്യാമാതാവിനെ മർദ്ദിച്ച് കാല് തല്ലിയൊടിച്ച കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പൊലീസ് പിടിയിലായി. തൊടുപുഴ വഴിത്തല ഇരുട്ടുതോട് മൂഴിമലയിൽ അജേഷ് ജേക്കബ് (38) ആണ് അറസ്‌റ്റിലായത്. യു ട്യൂബറാണിയാൾ. പ്രതിയായി മുങ്ങിയവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അജേഷിന്റെ കേസ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. നീക്കങ്ങൾ നിരീക്ഷിച്ച് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു. മീൻപിടുത്തം വിനോദമാക്കിയ അജേഷ് ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ചെയ്തിരുന്നു. ഇതിനായി ‘അജേഷ് തൊടുപുഴ’ എന്ന പേരിൽ സ്വന്തമായി യു ട്യൂബ് ചാനലും തുടങ്ങി. തൊടുപുഴയിലെ പാടശേഖരങ്ങളിൽ നിന്നുള്ള മീൻപിടുത്തം എന്ന പേരിലാണ് അജേഷ് വീഡിയോകൾ ചെയ്തിരുന്നത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ മുനമ്പം, ഗോശ്രീ പാലങ്ങൾ, ബോൾഗാട്ടി എന്നിവിടങ്ങളിലാണ് ഇതെല്ലാം ചിത്രീകരിച്ചതെന്ന് വ്യക്തമായി. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിൽ വീഡിയോ എടുക്കാൻ അജേഷിനെ സഹായിച്ചിരുന്നയാളെ കണ്ടെത്തി. ഇയാളിൽനിന്നും പ്രതിയുടെ മൊബൈൽ നമ്പർ വാങ്ങി മീൻപിടുത്തം ചിത്രീകരിക്കാൻ താൽപര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചു. കാത്തുനിന്ന പൊലീസ് ഇയാളെ…
Read More » -
LIFE
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ കൂട്ടുകെട്ടിലെ “വരാൽ”; ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ തുടങ്ങി
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ‘വരാൽ’. ചിത്രത്തിൻ്റെ ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ പുരോഗമിക്കുന്നു. അനൂപ് മേനോൻ തന്നെയാണ് ചിത്രീകരണം തുടങ്ങിയ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ‘വരാൽ’. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ് നിർവ്വഹിക്കുന്നത്. സായ്കുമാർ, ആദിൽ ഇബ്രാഹിം, മേഘനാഥൻ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, കൊല്ലം തുളസി, വലിയശാല രമേഷ്, മൻരാജ്, അഖിൽ പ്രഭാകരൻ, ബാലാജി, വിജയൻ വി നായർ,…
Read More » -
NEWS
വൃക്കരോഗം; ശരീരം നൽകുന്ന ആറ് സൂചനകൾ
വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്. 1 മൂത്രത്തിന്റെ മാറ്റം ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു. 2 ക്ഷീണവും ശ്വാസം മുട്ടും അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു.…
Read More » -
India
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്നു, ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റമില്ല
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു.ബ്രെൻഡ് ക്രൂഡ് വില ബുധനാഴ്ച 107 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് 5.64 ശതമാനം കുറവ് ബ്രെൻഡ് ക്രൂഡ് വിലയിലുണ്ടായി . ജൂൺ എട്ടിന് 123 ഡോളർ ആയിരുന്നു ബ്രെൻഡ് ക്രൂഡ് വില. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ധനനികുതി ഇളവിന് നടത്തുന്ന നീക്കമാണ് ക്രൂഡ് വില കുറയാൻ കാരണം. ക്രൂഡ് വില ഭാവിയിൽ 98 ഡോളറിലേക്ക് താഴാൻ സാധ്യത ഉണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ക്രൂഡ് വില കുത്തനെ താഴുമ്പോഴും ഇന്ത്യയിൽ ആനുപാതികമായി പെട്രോൾ-ഡീസൽ വിലകളിൽ കുറവു വരുത്തുന്നുമില്ല . കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടുന്നതിനായി കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ നികുതി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
Read More »