NEWSWorld

ഗർഭനിരോധനം സ്‌ത്രീകളുടെ മാത്രം ചുമതലയല്ല, പുരുഷന്മാർക്ക് ഗർഭനിരോധനത്തിന് ഗുളിക വരുന്നു

   ഗർഭധാരണവും ഗർഭനിരോധന മാർഗം സ്വീകരിക്കാനുമുള്ള ചുമതലകളും സ്‌ത്രീകളിൽ മാത്രം നിക്ഷിപ്തമാണല്ലോ…? ഗർഭനിരോധനത്തിന് ഗുളികകൾ കഴിക്കുക, കോപ്പർ ടി നിക്ഷേപിക്കുക, സേഫ് പീരിയഡ് നോക്കുക തുടങ്ങിയ മാർഗങ്ങളൊക്കെ സ്വീകരിക്കുക സ്ത്രീകളാണ്. ലിംഗ വ്യത്യാസം മുൻകൂട്ടി തിരിച്ചറിഞ്ഞ ശേഷം ഗർഭധാരണ ഘട്ടത്തിൽ തന്നെ അബോർട്ടു ചെയ്യുന്ന രീതിയും മുമ്പ് പതിവായിരുന്നു. ഇപ്പോളത് നിയമം മൂലം നിരോധി നിരോധിച്ചിട്ടുണ്ടെങ്കിലും സമ്പൂർണമായി ഒഴിവായി എന്നു പറയാറായിട്ടില്ല.

എന്തായാലും ഗർഭനിരോധന മാർഗം സ്വീകരിക്കാനുമുള്ള ചുമതല സ്ത്രീകൾക്കു മാത്രമാണെന്നുള്ള ധാരണ മാറാൻ പോകുന്നു. പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ വലിയ മുന്നേറ്റമാണ് നടക്കുന്നത്. അറ്റ്‌ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റി വാർഷികയോഗത്തിൽ ഒരു കൂട്ടം ഗവേഷകരാണ് ഏറെ പ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നു മൂലകങ്ങളാണിപ്പോൾ പ്രതീക്ഷ നൽകിയിരിക്കുന്നത്. ആദ്യ പരീക്ഷണഘട്ടത്തിൽ ഏകദേശം 90 ശതമാനത്തിലധികം ഫലം നൽകിയ മരുന്നുകൾ രണ്ടാംഘട്ടത്തിലും മികവ് നിലനിർത്തുന്നതായാണ് സൂചനകൾ.

എലികളിലും മറ്റുമുള്ള പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെ തുടർന്നായിരുന്നു ക്ലിനിക്കൽ പരീക്ഷണം. 96 പുരുഷന്മാരാണ് ആദ്യഘട്ടത്തിൽ പങ്കെടുത്തത്. മരുന്നു കഴിക്കാതിരുന്നവരെക്കാൾ ബീജാണുക്കളുെട എണ്ണം 28 ദിവസം നിത്യേന 200 എം.ജി മരുന്നുകഴിച്ചവർക്ക് കുറവായിരുന്നു. ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടത് പ്രതിദിനം 400 എം.ജി. മരുന്നു കഴിച്ചവരിലാണ്. മരുന്നുപയോഗിച്ചവർക്ക് പറയത്തക്ക പാർശ്വഫലങ്ങളുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട പരീക്ഷണം കൂടുതൽ പേരിലേക്ക് കടന്നത്. ഇതിന്റെ ഫലവും മികച്ചതാണെങ്കിൽ മൂന്നാംഘട്ടത്തിലേക്ക് കടക്കാം. ഇതോടെ ഗുളിക വിപണിയിലെത്തുമെന്ന കാര്യം ഉറപ്പാകും.

Back to top button
error: