IndiaNEWS

എല്ലാ ജഡ്ജിമാർക്കും ഐഫോൺ 13 വാങ്ങാൻ ടെൻഡർ ക്ഷണിച്ച് പട്ന ഹൈക്കോടതി

പട്‌ന: എല്ലാ ജഡ്ജിമാർക്കും ഐഫോൺ 13 വാങ്ങാൻ പട്‌ന ഹൈക്കോടതി. ഐഫോൺ 13 പ്രോ 256 ജിബി വാങ്ങാനാണ് ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിതരണക്കാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് ഹൈക്കോടതി.താൽപര്യമുള്ള വിതരണക്കാർ ജിഎസ്ടി ഉൾപ്പെടുത്തിയുള്ള വില വിവരണക്കണക്കുകൾ നൽകണമെന്നും കോടതി വ്യക്തമാക്കി.

ടെൻഡർ തരുന്ന വിതരണക്കാർ പട്‌ന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരായിരിക്കണം. അഡ്വാൻസ് പെയ്‌മെന്റ് ഉണ്ടാവില്ല. ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകിയതിന് ശേഷമായിരിക്കും പണം വിതരണക്കാരന് നൽകുകയെന്നും കോടതി അറിയിച്ചു. വാറന്റി പിരീഡിനുള്ളിൽ ഫോണിന് കേടുപാടുകൾ സംഭവിച്ചാൽ യാതൊരു പണവും ഈടാക്കാതെ നന്നാക്കി നൽകണമെന്നും ഫോണിന്റെ ഏതെങ്കിലും ഭാഗങ്ങൾ മാറ്റി നൽകണമെങ്കിൽ അതും സൗജന്യമായി നൽകണമെന്നും കോടതി വ്യക്തമാക്കുന്നു.

Signature-ad

ട്രിപ്പിൾ ക്യാമറ പതിപ്പിലാണ് ഐഫോൺ 13 പ്രോ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി ബാക്ക്അപ്പാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഐഫോൺ 13 മിനി, ഐഫോൺ 13 ന് ഐഫോൺ 12 പോലെ ഡിസ്‌പ്ലെയാണെങ്കിലും ഐഫോൺ 13 പ്രോ മോഡലുകൾക്ക് ഡൈനാമിക്ക് 120ഒ്വ എൽടിപിഒ പാനലിലാണ് ഡിസ്‌പ്ലെ. പ്രോക്ക് 6.1 ഇഞ്ചാണ് സൈസ്, 6.7 പ്രോ മാക്‌സ് സൈസ്. 1 ടിബി വരെയാണ് ഫോണിന്റെ സ്റ്റോറേജ്.

Back to top button
error: