ചുട്ടുപഴുത്ത് വരണ്ടുണങ്ങി നില്‍ക്കുന്ന അംഗരാജ്യത്തിലേക്ക് മഴപെയ്യിക്കാനായി ഋഷിശൃംഗനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ വൈശാലിയെ മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കില്ല. കൗശികി തീരത്ത് വിഭാണ്ഡക മഹര്‍ഷിയുടെ മകനായ ഋഷിശൃംഗനെ അംഗരാജ്യത്ത് കൊണ്ടുവന്നാല്‍ ശാപം മാറി മഴപെയ്യുമെന്നറിഞ്ഞ രാജാവിന്റെ കല്പനയനുസരിച്ച് മുനികുമാരനെ കൊണ്ടുവരാന്‍ പോയ വൈശാലിയെ എങ്ങനെ മറക്കാനാണ്..
ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍ എന്ന ഗാനം ഈ ചിത്രം കണ്ടവര്‍ ഒരിക്കലും മറക്കാനിടയില്ല. എംടിയും ഭരതനും ചേര്‍ന്നൊരുക്കിയ വൈശാലിയുടെ പ്രധാന ഷൂട്ടിങ്ങ് ലൊക്കേഷന്‍ ഇടുക്കി ഡാമും പരിസരങ്ങളുമായിരുന്നു. അതില്‍ മുനികുമാരനും വൈശാലിയും പാട്ടുപാടിയും ചിത്രം വരച്ചും മനസ്സുകളെ പിടിച്ചുകുലുക്കിയ ഗുഹ ഏതാണെന്ന് അറിയാമോ…വൈശാലി ഗുഹ എന്നറിയപ്പെടുന്ന ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അത്രയധികമൊന്നും പ്രശസ്തമല്ല. വൈശാലി ഗുഹയുടെ വിശേഷങ്ങളിലേക്ക്…
ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സൂപ്പര്‍ഹിറ്റ് സിനിമയോടെ പ്രശസ്തമായ സ്ഥലമാണ് ഇടുക്കി ഡാമിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വൈശാലി ഗുഹ.
ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി പദ്ധതി പ്രദേശത്ത് എത്തിച്ചേരാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഈ ഗുഹ.പാറ തുരന്ന് നിര്‍മ്മിച്ചരിക്കുന്ന ഈ ഗുഹയ്ക്ക് ഏകദേശം 550 മീറ്റര്‍ നീളമാണുള്ളത്.
ഇടമലയാര്‍ ഡാം നിര്‍മാണ സമയത്ത് പാറമടയില്‍ നിന്നും ക്രെഷരിലെക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി നിര്‍മിച്ച ടണല്‍, വൈശാലി സിനിമയുടെ ഷൂട്ടിംഗ് നടന്നതോടെയാണ് വൈശാലി ഗുഹ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഇടുക്കി ഡാമിലെ കുറവന്‍ മലയിലും മറ്റൊരു വൈശാലി ഗുഹ ഉണ്ട്, ഭരതന്‍ സംവിധാനം ചെയ്ത വൈശാലി സിനിമയുടെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത് ഈ രണ്ടു ഗുഹകളിലുമായിട്ടാണ്.
അഞ്ചുരുളി തുരങ്കം
മൂന്നരകിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന ഈ തുരങ്കം ഇടുക്കിയിലെ ഇരട്ടയാര്‍ അണക്കെട്ടില്‍ വെള്‌ലം നിറയുമ്പോല്‍ തുറന്ന് വിടാനായി നിര്‍മ്മിച്ച തുരങ്കമാണ്. കമിഴ്ത്തിവെച്ച ഉരുളിയുടെ ആകൃതിയില്‍ അഞ്ച് മലകള്‍ക്ക് നടുവിലായാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്.
ഇടുക്കി കേന്ദ്രമായി ഷൂട്ട് ചെയ്ത മിക്ക സിനിമകളിലും അഞ്ചുരുളി തടാകം കാണുവാന്‍ സാധിക്കും. ഇയ്യോബിന്റെ പുസ്തകം,ഇടുക്കി ഗോള്‍ഡ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയവയെല്ലാം ഇവിടെ നിന്നും ചിത്രീകരിച്ചിട്ടുണ്ട്.