കണ്ണൂര്‍: വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും റിട്ട.അധ്യാപികയുമായ ഫിലോമി ന കക്കട്ടിലിന്റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ യുവ സൈനികനെ ഇരിട്ടി സി ഐ കെ ജെ ബിനോയിയും സംഘവും അറസ്റ്റ് ചെയ്തു. ഉളിക്കല്‍ കേയാപറമ്ബിലെ പരുന്ത്മലയില് ഷാജി (27) ആണ് അറസ്റ്റിസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് 12.45നായിരുന്നു സംഭവം.
കിളിയന്തറക്ക് സമീപമുള്ള ഫിലോമിന ടീച്ചറിന്റെ വീടിന് സമീപം റോഡില്‍ കാര്‍ നിര്‍ത്തി ഷാജി ഒരു മേല്‍വിലാസം അന്വേഷിച്ചു. ടീച്ചര്‍ വിലാസം പറഞ്ഞുകൊടുക്കവെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.ടീ ച്ചര് ബഹളം വെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ച് പോയി.ഓടിക്കൂടിയ നാട്ടുകാർ വണ്ടി നമ്പർ ഉൾപ്പടെ ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.
കാര്‍ഗിലില്‍ ജോലി ചെയ്തുവരുന്ന സൈനികനായ പ്രതി 40 ദിവസത്തെ അവധിക്ക് എത്തി മാടത്തിലെ ലോഡ്ജില്‍ ഒരു യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പയ്യാവൂരില്‍ കഴിഞ്ഞ പത്തിന് വയോധികയുടെ വീട്ടില്‍ കയറി ഇത്തരത്തില്‍ മാല പൊട്ടിച്ച കേസിലെ പ്രതിയും ഇയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.