NEWS

വസ്തുനികുതി പരിധി വർധിപ്പിക്കും

തിരുവനന്തപുരം: അന്‍പത് ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകളെ വസ്തുനികുതി പരിധിയില്‍ കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗ തീരുമാനം.
50 നും 60 നും ഇടയിലുള്ള വീടുകള്‍ക്കു സാധാരണ നിരക്കിന്റെ പകുതി നിരക്കില്‍ വസ്തു നികുതി ഈടാക്കാനാണ് തീരുമാനം.
ഏപ്രില്‍ ഒന്നു മുതല്‍ നിര്‍മിച്ച 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്കു തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ, അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം നിശ്ചിത ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് മണ്ണെടുക്കുന്നതിനുള്ള അനുമതി ജിയോളജി ഓഫിസുകള്‍ക്ക് പകരം പഞ്ചായത്തുകളില്‍നിന്ന് ലഭ്യമാക്കാന്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

Back to top button
error: