Month: June 2022
-
NEWS
ശ്വാസകോശാർബുദം കണ്ടുപിടിക്കാം, നഖങ്ങളിൽ നോക്കി
പുകവലിയാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം. പുകവലിക്കുന്നതിനേക്കാൾ അപകടമാണ് മറ്റൊരാൾ വലിച്ച പുക ശ്വസിക്കുക എന്നതും.അന്തരീക്ഷത്തിൽ ഉളള പൊടിയും പുകയും ശ്വസിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും.പുറത്ത് പോകുന്ന അവസരങ്ങളിൽ ഫേസ് മാസ്ക് ധരിക്കാൻ മറക്കരുത്.ഒപ്പം വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കണം. ശ്വാസകോശ അർബുദം (Lung Cancer) ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റങ്ങളാണ് ശ്വാസകോശ ക്യാൻസറിന്റെ പ്രധാന ലക്ഷണമായി ചൂണ്ടിക്കാട്ടുന്നത്. വിരലുകളുടെയും നഖങ്ങളുടെയും ആകൃതിയിലുള്ള ചില മാറ്റങ്ങളെ ഫിംഗർ ക്ലബിംഗ് എന്നു പറയുന്നു. ‘ഫിംഗർ ക്ലബിംഗ്’ സാധാരണയായി രണ്ട് കൈകളിലെയും വിരലുകളുടെ മുകൾ ഭാഗത്തെ ബാധിക്കുന്നു.കൂടാതെ ഇത് കാൽവിരലുകളേയും ബാധിക്കാം. ഹൃദയത്തിലോ ശ്വാസകോശത്തിലോ ഉണ്ടാകുന്ന ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുന്നതാണ് കൈവിരലുകളിൽ കാണുന്ന ഈ ലക്ഷങ്ങൾക്ക് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. നഖം താഴേക്ക് വളയുകയും അത് തലകീഴായി നിൽക്കുന്ന സ്പൂണിന്റെ വൃത്താകൃതിയിലുള്ള ഭാഗം പോലെ കാണപ്പെടുന്നു.വിരലിന്റെ അവസാനഭാഗം വലുതോ വീർത്തതോ ആയതായി കാണപ്പെടാം. ഇത് ചുവപ്പ് നിറങ്ങളിൽ…
Read More » -
NEWS
ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം
കൊച്ചി: ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. റെയില്‍വേ ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു. സംഭവത്തില്‍ തൃശ്ശൂര്‍ റെയ്ല്‍വേ പോലീസ് പോക്സോ പ്രകാരം കേസ് എടുത്തു.40 വയസ്സിനു മുകളില്‍ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം.അക്രമികളെ തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മര്‍ദ്ദനമേറ്റുിട്ടുണ്ട്.അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » -
NEWS
കോളേജ് അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റിൽ
പനാജി: കോളേജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. കോര്‍ലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളേജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35)യെ കൊലപ്പെടുത്തിയ കേസിലാണ് ജിംനേഷ്യം പരിശീലകനും മഹാരാഷ്ട്ര സ്വദേശിയുമായ ഗൗരവ് ബിദ്ര(36)യെ ഓള്‍ഡ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഗോവയെ ഞെട്ടിച്ച അരുംകൊല നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ഗൗരിയുടെ മാതാവ് പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ഗൗരി സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്തിയ പോലീസ് സംഘം ഇവരുടെ നാനോ കാര്‍ വഴിയരികില്‍ കണ്ടെത്തി. ഇതിനിടെ, യുവതിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചു. തുടര്‍ന്നാണ് ഗൗരവ് ബിദ്രയുടെ നമ്ബറില്‍നിന്ന് യുവതിയുടെ ഫോണിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വന്നതായി കണ്ടെത്തിയത്. ഇതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.ഇരുവരും പ്രണയത്തിലായിരുന്നതായാണ് വിവരം.
Read More » -
NEWS
റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; അമ്മയും മക്കളും രക്ഷപെട്ടത് തലനാരിഴയ്ക്ക്
നാദാപുരം: റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ ഭൂമിവാതുക്കല്‍ ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്ബത്ത് സുരേന്ദ്രന്റെ വീട്ടിലാണ് ശനിയാഴ്ച അര്‍ധരാത്രി 1.30ഓടെ അപകടം നടന്നത്. അടുക്കളയിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിനകത്ത് തീപടരുകയും ഇലക്ട്രോണിക്സ്- ഇലക്ട്രിക്കല്‍ വീട്ടുപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. സുരേന്ദ്രന് വിദേശത്താണുള്ളത്. ശബ്ദംകേട്ട് സുരേന്ദ്രന്റെ ഭാര്യ സുനിതയും രണ്ട് മക്കളും വീടിന് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. തീയും പുകയും മറ്റ് മുറികളിലേക്ക് പടര്‍ന്നതിനാല്‍ വീട്ടിന് അകത്ത് കയറാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു.ഓടിക്കൂടിയ അയല്‍ക്കാര്‍ ഏറെ പണിപ്പെട്ട് തീകെടുത്തുകയായിരുന്നു.
Read More » -
NEWS
വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റിൽ
കയ്പമംഗലം: വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കയ്പമംഗലം ചളിങ്ങാട് സ്വദേശി തോയപുറത്ത് വീട്ടില്‍ ജുബൈറി(36)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.13 വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
അവിഷിത്ത് വിവാദത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ, പൊളിയുന്നത് ആരുടെ വാദങ്ങൾ?
അവിഷിത്ത് വിവാദത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഉള്‍പ്പെട്ട കെ.ആർ.അവിഷിത്തിന്റെ നിയമനം സംബന്ധിച്ച് താൻ പറയാത്തത് പറഞ്ഞു എന്ന വീണ ജോർജിൻറെ വാദങ്ങളെ ഏഷ്യാനെറ്റ് ലേഖകൻ ചോദ്യം ചെയ്തു. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ജോലിയിൽനിന്ന് ഒഴിവായതായി മന്ത്രി പറഞ്ഞു എന്ന വാർത്തയോടായിരുന്നു വീണ ജോർജിൻറെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് മന്ത്രി വിമർശിച്ചത്. ഏഷ്യാനെറ്റ് ആപ്തവാക്യം നേരോടെ നിർഭയം നിരന്തരം എടുത്തു പറഞ്ഞ് ഇതാണോ നേര് എന്ന് മന്ത്രി ചോദിച്ചു. ഇതിനെതിരെ റിപ്പോർട്ടറും തിരിച്ചടിച്ചു. എന്നാൽ എല്ലാ മാധ്യമങ്ങളും വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ വാർത്ത കൊടുത്തിരുന്നു. ഇന്നലെ രാവിലെ മന്ത്രി പറഞ്ഞത് ‘എൻറെ സ്റ്റാഫിൽപെട്ട ആരും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ഒഴിവായത്.’ എന്നാൽ വൈകുന്നേരം മന്ത്രി ഇത് മാറ്റി പറയുകയാണ് ഉണ്ടായത് ‘അവിഷിത്ത് ഈ…
Read More » -
NEWS
പ്രായപൂര്‍ത്തിയാകാത്തവരുൾപ്പടെ 12 പെണ്‍കുട്ടികളെ വിവാഹം കഴിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട യുവാവ് അറസ്റ്റിൽ
പൂർണിയ:പ്രായപൂര്‍ത്തിയാകാത്തവരുൾപ്പടെ 12 പെണ്‍കുട്ടികളെ വിവാഹം കഴിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ബീഹാറിലെ പൂർണിയയിലാണ് സംഭവം. കിഷന്‍ഗഞ്ച് ജില്ലയിലെ കൊച്ചാദമാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന മുഹമ്മദ് സംശാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ച ശേഷം വില്‍ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിക്കെതിരെ 2015 ഡിസംബര്‍ എട്ടിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്നുമുതൽ ഇയാൾ ഒളിവിലായിരുന്നു.
Read More » -
NEWS
സൗദിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരണമടഞ്ഞു
റിയാദ്: ജിദ്ദയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം മോങ്ങം തൃപ്പനച്ചി കാവുങ്ങാപ്പാറ സ്വദേശിയായ ഇസ്മായില്‍(43) ആണ് മരിച്ചത്. ജിദ്ദയില്‍ സ്വകാര്യ കുടിവെള്ള കമ്ബനിയില്‍ ജോലിചെയ്യുകയായിരുന്നു. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ജിദ്ദയില്‍ തന്നെ കബറടക്കി. വാളപ്ര മുഹമ്മദ് മുസ്‍ലിയാരാണ് പിതാവ്, മാതാവ്: ഉമ്മാതകുട്ടി, ഭാര്യ: ജസീന. മക്കള്‍: മുഹമ്മദ് അഷ്മാല്‍, മുഹമ്മദ് മിഷാല്‍.
Read More » -
NEWS
തിരുവഞ്ചൂരിനെ വിരട്ടി മുൻ സ്റ്റാഫ്
കോട്ടയം: പ്രതിഷേധ പ്രകടനത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയോട് കയര്‍ത്ത് സംസാരിച്ച് മുന്‍ സ്റ്റാഫംഗം. കോട്ടയത്ത് യുഡിഎഫ് നടത്തിയ പ്രകടനത്തിനിടയാണ് സംഭവം. തിരുവഞ്ചൂരിന്റെ തന്നെ മുന്‍ സ്റ്റാഫ് ഷാജഹാനാണ് തിരുവഞ്ചൂരിനോട് കയര്‍ത്ത് സംസാരിച്ചത്.തിരുവഞ്ചൂരിന്റെ അടുത്തേക്ക് ചെന്ന് കൈ ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. മറ്റു നേതാക്കള്‍ ഇടപെട്ടാണ് ഇദ്ദേഹത്തെ മാറ്റിയത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം കോട്ടയത്ത് കളക്‌ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു.പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിലേക്ക് കയറാന്‍ ശ്രമിക്കുകയും ഇവരെ പൊലീസ് സംഘം തടയുകയും ചെയ്തു.പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റിലേക്ക് മരക്കഷണങ്ങളും കല്ലുകളും എറിഞ്ഞു.ഇതോടെ പൊലീസ് ലാത്തി വീശി.പ്രവർത്തകർ തിരിച്ചടിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഭവത്തിൽ എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവര്‍ത്തകക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധ പ്രകടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്ത ശേഷമായിരുന്നു സംഘർഷം. കരുതിക്കൂട്ടി തന്നെയാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.എന്നാൽ തിരുവഞ്ചൂർ…
Read More » -
NEWS
ബുര്‍ജ് ഖലീഫയുടെ നിര്‍മാണം നടത്തിയ ഇഅമാര്‍ പ്രോപര്‍ടീസിന്റെ സിഇഒയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിര്‍മാണം നടത്തിയ ഇഅമാര്‍ പ്രോപര്‍ടീസിന്റെ സിഇഒയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.എന്നാൽ ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചതായി ഡൽഹി പോലീസ് അറിയിച്ചു. ദുബൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കംപനിയായ ഇഅമാര്‍ (Emaar) പ്രോപര്‍ടീസ് ഗ്രൂപ്പിന്റെ സിഇഒ അമിത് ജെയിനിനെയാണ് ഇന്നലെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലം കൈമാറുന്നതിലെ കാലതാമസം സംബന്ധിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ 2019 നവംബറില്‍ പഞ്ചാബ് പൊലീസ് എമാറിനെതിരെ കേസെടുക്കുകയും ലുക് ഔട്ട് സര്‍കുലര്‍ (എല്‍ഒസി) പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ എഫ്‌ഐആറുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് പഞ്ചാബ് പൊലീസ് ഇമിഗ്രേഷന്‍ അതോറിറ്റിക്ക് കത്തെഴുതിയിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് ഡൽഹി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2021 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 15.5 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ള കമ്പനിയാണ് ഇഅമാര്‍.
Read More »