Month: June 2022
-
NEWS
കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; തൃശൂർ സ്വദേശിനിയും ഭർത്താവും കോയമ്പത്തൂരിൽ അറസ്റ്റിൽ
കോയമ്ബത്തൂര്‍: കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്ബതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇ എസ് ഐ കോര്‍പ്പറേഷനില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ തൃശൂര്‍ സ്വദേശിനി ധന്യ(39),ഭര്‍ത്താവ് കോയമ്പത്തൂർ സ്വദേശി കരുണാനിധി എന്നിവരെയാണ് കോയമ്ബത്തൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. സിങ്കാനല്ലൂര്‍ ഇ.എസ്.ഐ. ആശുപത്രിയിലെ ഡോക്ടറാണെന്നും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്, ക്ലാര്‍ക്ക്, അസിസ്റ്റന്റ്, എച്ച്.ആര്‍. വിഭാഗങ്ങളിലായി ഒട്ടേറെ ഒഴിവുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. 10 പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപയും യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിയശേഷം ഇവർ മുങ്ങുകയായിരുന്നു.തട്ടിപ്പിനിരയായ നുഫൈൽ എന്നയാൾ പിന്നീട് ഒരു ഭക്ഷണവിതരണ കമ്ബനിയില്‍ ജോലിക്കുകയറി.കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനായി ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് ദമ്ബതിമാരെ തിരിച്ചറിഞ്ഞത്.ഇതേ തുടര്‍ന്ന് ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read More » -
NEWS
ഗോവ യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് നിങ്ങളാവാം
കേരളത്തിൽ നിന്നും ഗോവയിലേക്ക് വിനോദയാത്ര പോയ വിദ്യാർത്ഥികളിൽ ഒരാൾ കടലിൽ മുങ്ങിമരിച്ച വാർത്ത രണ്ടാഴ്ച മുൻപാണ് നമ്മൾ കേട്ടത്.ഇതിനും മുൻപും ഇത്തരം ധാരാളം വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. പലനാളായി കാത്തുവെച്ച യാത്രാ സ്വപ്നങ്ങള്‍ക്കൊടുവില്‍ ഗോവയിലെത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതായ കുറേയധികം കാര്യങ്ങളുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അബദ്ധങ്ങളിലേക്കും നഷ്‌ടത്തിലേക്കും ഒക്കെ എത്തിച്ചേക്കാവുന്ന ചില കാര്യങ്ങള്‍… ഒരു പക്ഷേ, യാത്ര കഴിഞ്ഞ് പോകുമ്പോള്‍ ഇനി ഗോവയെന്നു കേട്ടാല്‍ പോലും മനം മടുപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ. ഗോവയില്‍ എളുപ്പത്തില്‍ ചെയ്തുപോകുവാന്‍ സാധ്യതയുള്ള, പിന്നീട് ദോഷമായി മാറിയേക്കാവുന്ന, ഒരു പക്ഷേ സ്ഥിരമായി തന്നെ സംഭവിക്കുന്ന അബദ്ധങ്ങളെക്കുറിച്ചും അത് എങ്ങനെ ഒഴിവാക്കാമെന്ന് വായിക്കാം. ഗോവ യാത്രയെന്നാല്‍ സാഹസിക വിനോദങ്ങള്‍, പ്രത്യേകിച്ച് ഡൈവിങ്ങും പാലാഗ്ലൈഡിങ്ങും ഉള്‍പ്പെടെ വളരെ നാളുകളായി വിഷ് ലിസ്റ്റില്‍ കിടക്കുന്ന ഇനങ്ങള്‍ ചെയ്യണം എന്നു തീരുമാനിച്ചായിരിക്കും പലരും ഗോവയിലേക്ക് എത്തുന്നത്. അവിടുത്തെ തിക്കും തിരക്കും ഒഴിവാക്കുവാനും നല്ല ഡീല്‍ ലഭിക്കുവാനുമായി പലരും ഗോവ യാത്ര പ്ലാന്‍ ചെയ്യുമ്പോ തന്നെ ഈ…
Read More » -
NEWS
ജപ്തി ചെയ്ത സ്ഥലം രജിസ്റ്റർ ചെയ്തു നൽകി;സബ് രജിസ്ട്രാറും വില്ലേജ് ഓഫീസറും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ
തളിപ്പറമ്ബ്: കുടുംബകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ സ്ഥലം രേഖകളിൽ തിരുത്തൽ വരുത്തി മറ്റൊരാൾക്ക് രജിസ്റ്റർ ചെയ്തു നൽകിയ സംഭവത്തിൽ സബ് രജിസ്ട്രാറും വില്ലേജ് ഓഫീസറും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ.കോടതിയുടെ നിര്‍ദേശപ്രകാരം തളിപ്പറമ്ബ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് എം.ഹാജിറയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് വീട്ടില്‍ അഷറഫ്(37), പടപ്പേങ്ങാട്ടെ ചപ്പന്റകത്ത് പുതിയപുരയില്‍ മുഹമ്മദ് റാഷിദ്(28), തളിപ്പറമ്ബ് സബ് റജിസ്ട്രാര്‍ കെ.ഒ.പി.ശ്യാമള, കുവേരി വില്ലേജ് ഓഫീസറായിരുന്ന കെ.മോഹന്‍കുമാര്‍ എന്നിവരുടെ പേരിലാണ് വിവിധ വകുപ്പുകള്‍ പ്രകാരം തളിപ്പറമ്ബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹാജിറ കുടുംബക്കോടതിയില്‍ നല്‍കിയ ഹരജിപ്രകാരം അഷറഫിന്റെ പേരിലുള്ള പന്ത്രണ്ടര സെന്റ് ഭൂമി ജപ്തി ചെയ്തിരുന്നു. എന്നാല്‍ സബ് റജിസ്ട്രാറുടെയും വില്ലേജ് ഓഫീസറുടെയും സഹായത്തോടെ രേഖകളില്‍ കൃത്രിമം നടത്തി സ്ഥലം മുഹമ്മദ് റാഷിദിന് വില്‍പ്പന നടത്തുകയായിരുന്നു.
Read More » -
India
ദില്ലിയിൽ വീണ്ടും തീപിടിത്തം
ദില്ലിയിൽ വീണ്ടും തീപിടിത്തം. ബദ്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് പുലർച്ചെ വൻ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 23 വാഹനങ്ങൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Read More » -
NEWS
ആലുവ – പേട്ട റൂട്ടിൽ മെട്രോ സർവീസ് സാധാരണ നിലയിൽ
കൊച്ചി: ആലുവ- പത്തടിപ്പാലം റൂട്ടിലെ മെട്രോ സര്‍വീസ് ഇന്നുമുതല്‍ സാധാരണഗതിയിലേക്ക്. പത്തടിപ്പാലത്തെ 347-ാം പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നിയന്ത്രണം നീക്കിയത്. നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല്‍ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ അടിത്തറ ശക്തിപ്പെടുത്തിയത്. പൈലുകളുടെ ബല പരിശോധനയും ഓസിലേഷന്‍ മോണിറ്ററിങും ലോഡ് ടെസ്റ്റ് നടത്തി പരിശോധിച്ചു. വേഗ പരിശോധനയും നടത്തിയ ശേഷമാണ് ഈ ഭാഗത്തെ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇന്ന് മുതൽ 20 മിനിറ്റ് ഇടവിട്ട് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More » -
NEWS
മുണ്ടക്കയത്തിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കോട്ടയം: ദേശീയപാത 183ല്‍ മുണ്ടക്കയത്തിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേല്‍ ആക്സണ്‍ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കല്‍ ട്രസ്റ്റ് കവലയ്ക്കും ഇടയിലായിരുന്നു അപകടം.ഓവര്‍ടേക്ക് ചെയ്ത ഓട്ടോ ആക്സണ്‍ ഓടിച്ചിരുന്ന ബൈക്കിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി ബസിനടിയില്‍ പെടുകയായിരുന്നു.മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Crime
ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം:സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം
കോടഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. മുറമ്പാത്തി കിഴക്കതില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഹഫ്‌സത്താണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു. ജൂണ്‍ 20നാണ് ഹഫ്‌സത്തിനെ ഭര്‍ത്താവ് ഷിഹാബുദ്ദീന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു വെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഇക്കാര്യം മകള്‍ പലവട്ടം പറഞ്ഞിരുന്നതായി പിതാവ് അബ്ദുള്‍ സലാമും മാതാവ് സുലൈഖയും പറഞ്ഞു. 2020 നവംബര്‍ അഞ്ചിനായിരുന്നു ഹഫ്‌സത്തിന്റെയും ഓട്ടോ ഡ്രൈവറായ ഷിഹാബുദ്ദിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് അടുത്ത മാസങ്ങളില്‍ തന്നെ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് പീഡനം തുടങ്ങിയതായി ഹഫ്‌സത്തിന്റെ കുടുംബം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ അമിതമായി ജോലികള്‍ ഹഫ്‌സത്തിനെ കൊണ്ട് ചെയ്യിപ്പിച്ചെന്നും മാതാവ് ആരോപിച്ചു.
Read More » -
NEWS
അമിത വേഗത്തിൽ ഹംപ് ചാടി; സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി കെഎസ്ആർടിസി ബസിന്റെ മുകളിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്
മൂവാറ്റുപുഴ: കെഎസ്‌ആര്‍ടിസി മിന്നല്‍ ബസ് വേഗത്തില്‍ ഹംപ് ചാടിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി ബസിന്റെ മുകളിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. മൂവാറ്റുപ്പുഴ വാഴപ്പള്ളി വെളിയത്ത് വീട്ടില്‍ സതീഷ് കുമാറിനാണ് പരിക്കേറ്റത്. നട്ടെല്ലിന്നും തലയ്ക്കുമാണ് പരിക്ക്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് സതീഷ്. കൊട്ടാരക്കരയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന സതീഷ് പാലക്കാട് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസിയുടെ മിന്നല്‍ ബസിലാണ് യാത്ര ചെയ്തത്. ചങ്ങനാശ്ശേരിയിലെത്തിയപ്പോഴാണ് ബസ് ഹംപ് ചാടിയത്.വേഗത്തിലെത്തി ഹംപ് ചാടിയതോടെ സതീഷ് ഉയര്‍ന്നുപൊങ്ങി തല മുകളിലിടിച്ച് മറിഞ്ഞു വീഴുകയായിരുന്നു. സതീഷ് വേദനയില്‍ ബഹളം വെച്ചതോടെ യാത്രക്കാരുടെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കെഎസ്ആർടിസി സ്ഥലം വിട്ടു.തുടർന്ന് വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.പ്രിന്റിങ് തൊഴിലാളിയാണ് സതീഷ്.
Read More » -
NEWS
ഫുൾടിക്കറ്റ് എടുക്കാൻ കാശില്ല; ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പെരുവഴിയിൽ ഇറക്കിവിട്ട് കെഎസ്ആർടിസി
കണ്ണൂർ : സ്കുൾ വിട്ട് വരുന്ന വഴി ഫുൾടിക്കറ്റ് എടുക്കാൻ കാശില്ലാത്തതിനാൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മഴയത്ത് ഇറക്കിവിട്ട് കെഎസ്ആർടിസി കണ്ടക്ടറുടെ ക്രൂരത. മാങ്ങാട്ടുപറമ്ബ് കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ എം.നിരഞ്ജനെയാണ് വെള്ളിയാഴ്ച വൈകിട്ട് കെഎസ്ആർടിസി ബസിൽ നിന്നും മഴയത്ത് പെരുവഴിയിൽ ഇറക്കിവിട്ടത്.പിലാത്തറയിലായിരുന്നു കുട്ടിക്ക് ഇറങ്ങേണ്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ധര്‍മശാലയില്‍നിന്ന് നിരഞ്ജൻ ബസിൽ കയറിയത്.ഫുള്‍ടിക്കറ്റ് എടുക്കണമെന്നും പിലാത്തറയില്‍ സ്റ്റോപ്പില്ലെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്ലാത്ത ഒരിടത്ത് മഴയിൽ ഇറക്കിവിട്ടത്.അവിടെയിറങ്ങി മഴയത്ത് നടന്ന് കുട്ടി അടുത്തുള്ള സ്റ്റോപ്പിലെത്തി. തളിപ്പറമ്ബ് വരെയുള്ള സ്വകാര്യബസില്‍ കയറി.പാസെടുക്കില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥി കരഞ്ഞു. അവര്‍ വിവരം ചോദിച്ചറിഞ്ഞു.പിന്നീട് ബസിലെ ജീവനക്കാര്‍ തന്നെ വേറൊരു ബസില്‍ പിലാത്തറയിലേക്ക് വിദ്യാര്‍ത്ഥിയെ കയറ്റി വിടുകയായിരുന്നു.രണ്ടു ബസുകാരും കുട്ടിയോട് പൈസ വാങ്ങിയതുമില്ല. അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും 11 വയസ്സിന് മുകളില്‍ ഫുള്‍ടിക്കറ്റെടുക്കണം എന്നാണ് നിയമമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
Read More » -
NEWS
സുപ്രീം കോടതി വിധി : അമേരിക്കയിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടുന്നു
ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ വിധി സുപ്രീം കോടതി തിരുത്തിയതിനു പിന്നാലെ അമേരിക്കയിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ തുടങ്ങി. 50 വർഷം പഴക്കമുള്ള വിധി തിരുത്തിയ പശ്ചാത്തലത്തിൽ പകുതിയിലധികം സംസ്ഥാനങ്ങൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധിയെ ഗുരുതരമായ പിഴവെന്നാണു പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്.
Read More »