NEWS

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം

കൊച്ചി: ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്.

കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. റെയില്‍വേ ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു.

 

 

 

സംഭവത്തില്‍ തൃശ്ശൂര്‍ റെയ്ല്‍വേ പോലീസ് പോക്സോ പ്രകാരം കേസ് എടുത്തു.40 വയസ്സിനു മുകളില്‍ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം.അക്രമികളെ തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മര്‍ദ്ദനമേറ്റുിട്ടുണ്ട്.അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Back to top button
error: