Month: June 2022
-
Movie
വിജയ് ബാബുവിനെതിരെ നടപടിയില്ല, ദീലിപിനെതിരേ നടപടിയെടുത്തത് തെറ്റ്, ആഭ്യന്തര പരാതിപരിഹാര സെല്‍ ഇനിയില്ല; ഷമ്മിക്കെതിരായ നടപടി എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വിട്ടു; തീരുമാനങ്ങള്‍ വിശദീകരിച്ച് അമ്മ
കൊച്ചി: നടന്‍ ഷമ്മി തിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് താര സംഘടന അമ്മ. ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗമാണ്. ജനറല്‍ ബോഡിക്ക് പുറത്താക്കാന്‍ അഭിപ്രായമില്ല. എക്‌സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം. ഷമ്മിക്കെതിരെ നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും കൊച്ചിയില്‍ അമ്മ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ സിദ്ദിഖ് പറഞ്ഞു. ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ താരസംഘടനയായ ‘അമ്മ’ ന്യായീകരിച്ചു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നില്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ0ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. വിജയ് ബാബു വിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്.…
Read More » -
Life Style
ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ആപ്പിള്‍; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സുവര്‍ണാവസരം
മുംബൈ: ഇന്ത്യയിലെ വാര്‍ഷിക ബാക്ക് ടു സ്‌കൂള്‍ വില്‍പ്പനയില്‍ സജീവമായി ആപ്പിള്‍. ഓണ്‍ലന്‍ ആപ്പിള്‍ സ്റ്റോറില്‍ തത്സമയമായാണ് വില്‍പ്പന. ഐപാഡ്, മാക് എന്നീ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ലഭിക്കുന്ന മികച്ച അവസരം കൂടിയാണിത്. ഈ സമയത്തെ വില്‍പ്പനയ്‌ക്കൊപ്പം ഒരു ജോഡി എയര്‍പോഡുകളും ആപ്പിള്‍ മ്യൂസിക്കിന്റെ ആറു മാസത്തെ സബ്സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ കെയര്‍ പ്ലസിലൂടെ 20 ശതമാനം കിഴിവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ആപ്പിള്‍ ബാക്ക് ടു സ്‌കൂള്‍ സെപ്റ്റംബര്‍ 22 വരെ നീണ്ടുനില്‍ക്കും. ഇതിലൂടെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് എയര്‍പോഡ്‌സ് ജനറേഷന്‍ 2-നെ എയര്‍പോഡ്‌സ് ജനറേഷന്‍ 3-ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. 6,400യാണ് നിരക്ക്, എയര്‍പോഡ്‌സ് പ്രോ 12,200 രൂപയ്ക്ക് . ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ യൂണിഡേ്‌സ് ഡിസ്‌കൗണ്ട് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ പ്രൊമോയിലും ഉപഭോക്താക്കള്‍ക്ക് ഒരു ഐപാഡും ഒരു മാക്കും വാങ്ങാന്‍ കഴിയും. 2022 മാര്‍ച്ചില്‍ ലോഞ്ച് ചെയ്ത ഐപാഡ് എയര്‍ (2022) ഇപ്പോള്‍ പ്രാരംഭ വിലയായ…
Read More » -
Kerala
അടിയും തര്‍ക്കവും വേണ്ട; ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍: സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ക്കെതിരായ അവിശ്വാസത്തിന് ഇനി ഓപ്പണ്‍ വോട്ട്
തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്റെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍. ഇനിമുതല്‍ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖാന്തരമായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണമെന്നും ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന വോട്ടിംഗിന് പ്രത്യേക രീതി ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്നില്ല. ഇത് നിരവധി തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായിരുന്നു. അതൊഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കും, ഉപാധ്യക്ഷന്‍മാര്‍ക്കുമെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടിംഗില്‍ അവലംബിച്ചു വരുന്ന തിരഞ്ഞെടുപ്പ് രീതി തന്നെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ കാര്യത്തിലും സ്വീകരിച്ച് നിയമഭേദഗതി വരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ നടപടി. പുതിയ നിയമഭേദഗതിയോടെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകളിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. അവിശ്വാസം പാസ്സാകുന്നതിലൂടെ ഉണ്ടാകുന്ന ചെയര്‍മാന്റെ ഒഴിവ്…
Read More » -
Kerala
സഭാ തര്‍ക്കം: എല്‍ദോസ് കുന്നപ്പള്ളിയുടെ ബില്‍ അവതരണത്തിനെതിരേ ഓര്‍ത്തഡോക്‌സ് സഭ; പ്രതികരിച്ച് യാക്കോബായ സഭയും
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. കേരള നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന സ്വകാര്യബില്ലിനെതിരേ സഭകള്‍ രംഗത്ത്. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് എല്‍ദോസ് നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന സ്വകാര്യ ബില്‍ ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. ജൂലൈ ഒന്നിന് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. തര്‍ക്കമുള്ള ഓരോ പള്ളിയുടെയും ഭരണം പ്രാദേശികമായി ട്രസ്റ്റുകള്‍ രൂപീകരിച്ച് കൈമാറണം എന്നതാണ് ബില്ലിലെ കാതലായ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം യാക്കോബായ സഭയും സ്വകാര്യ ബില്ലിനെതിരെ രംഗത്തു വന്നിരുന്നു. അതേസമയം യുഡിഎഫ് നേതൃത്വം അനുമതി നല്‍കിയാല്‍ മാത്രമേ ബില്‍ അവതരിപ്പിക്കൂ എന്ന് കുന്നപ്പള്ളി വ്യക്തമാക്കി. സഭാതര്‍ക്കത്തിന് പരിഹാരം എന്ന നിലയില്‍ എല്‍ദോസ് അവതരിപ്പിക്കാനിരിക്കുന്ന സ്വകാര്യ ബില്ലുമായി യാക്കോബായ സുറിയാനി സഭയ്ക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം സഭ വ്യക്തമാക്കിയിരുന്നു. സഭയുമായോ സഭാ ഭാരവാഹികളുമായോ ആലോചിക്കാതെയാണ് നടപടിയെന്നും യാക്കോബായ സുറിയാനി സഭ പ്രതികരിച്ചു. മറ്റാരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയോ, രാഷ്ട്രീയ ലാഭമോ ആണ് ബില്ല് അവതരണത്തിന്…
Read More » -
Business
വിവരങ്ങള്‍ ചോര്‍ത്തുന്നു: സ്ലൈസ് ആപ്പിലെ പണമിടപാട് അപകടകരമെന്ന് ഗൂഗിള്‍; പരിഹരിച്ചെന്ന് കമ്പനി
മുംബൈ: സ്ലൈസ് പേമെന്റ് ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ബദലാണെന്ന് അവകാശപ്പെടുന്ന സ്ലൈസ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ത്തുന്നുവെന്നാണ് മുന്നറിയിപ്പ്. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്ന ആപ്പുകള്‍ കണ്ടെത്താന്‍ കഴിയുന്ന ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷനാണ് ഈ ആപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കാനുള്ള സാധ്യത സ്ലൈസ് ആപ്പില്‍ കണ്ടെത്തിയെന്നാണ് ഈ ടൂള്‍ വ്യക്തമാക്കിയത്. സ്ലൈസ് അയച്ച അറിയിപ്പില്‍ ക്ലിക്ക് ചെയ്യുന്നത് ഉപയോക്താവിനെ പ്ലേ പ്രൊട്ടക്ഷന്‍ പേജിലേക്ക് നയിക്കും. സന്ദേശങ്ങള്‍, ഫോട്ടോകള്‍, ഓഡിയോ റെക്കോര്‍ഡിംഗുകള്‍ അല്ലെങ്കില്‍ കോള്‍ ഹിസ്റ്ററി പോലുള്ള വ്യക്തിഗത ഡാറ്റ ചോര്‍ത്താന്‍ ഈ ആപ്പിന് കഴിയും എന്നാണ് ഗൂഗിള്‍ പറയുന്നത്. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സ്ലൈസിന്റെ ആന്‍ഡ്രോയിഡ് ആപ്പ് അപ്ഡേറ്റ് ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റില്‍ നിന്ന് ഇതിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശം അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഗൂഗിള്‍ തിരിച്ചറിഞ്ഞ പ്രശ്‌നം അന്വേഷിച്ച് 4 മണിക്കൂറിനുള്ളില്‍ അത്…
Read More » -
Movie
അമ്മയുടെ യോഗത്തില്‍ വിജയ് ബാബുവും; അമ്മയുടെ സമീപനത്തില്‍ അത്ഭുതമില്ലെന്ന് ഡബ്ല്യുസിസി
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. വിഷയത്തില്‍ പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ച ശ്വേതാ മേനോനും പങ്കെടുക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബു പീഡന പരാതിയെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നെങ്കിലും നടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെല്ലില്‍ നിന്ന് ശ്വേത മേനോന്‍ അടക്കമുള്ള അംഗങ്ങള്‍ രാജിവെച്ചിരുന്നു. ഈ വിഷയം ഇന്ന്ചര്‍ച്ച ചെയ്യുമെന്നിരിക്കെയാണ് ജനറല്‍ ബോഡി യോഗത്തിലേക്ക് വിജയ് ബാബു നാടകീയമായി എത്തിയത്. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കളമശേരിയിലെ ചാക്കോളാസ് പവലിയനില്‍ പുരോഗമിക്കുകയാണ്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി, നടന്‍ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടരുമ്പോഴാണ് യോഗം. ഒപ്പം സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികള്‍ക്കും യോഗം…
Read More » -
Kerala
നടന്‍ ഷമ്മി തിലകനെ താരസംഘടനയായ അമ്മ പുറത്താക്കി; യോഗത്തില്‍ വിജയ് ബാബുവും
കൊച്ചി: അച്ചടക്ക ലംഘനം ആരോപിച്ച് നടന്‍ ഷമ്മി തിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. കൊച്ചി കളമശ്ശേരിയില്‍ ഇന്ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിന്റേതാണ് തീരുമാനം. പുറത്താക്കലിനെതിരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തോടെ ഷമ്മിയെ പുറത്താക്കാനുള്ള തീരുമാനം പാസ്സാക്കുകയായിരുന്നു. സംഘടനയുടെ മുന്‍ ജനറല്‍ബോഡി യോഗത്തിനിടെ നടന്ന ചര്‍ച്ചകള്‍ ഷമ്മി തിലകന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അത് പ്രസ്തുത യോഗത്തില്‍ മറ്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയതിനെ തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് സംഘടനയ്ക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ നടപടി വേണ്ടെന്ന് നിര്‍ദേശിച്ചെങ്കിലും സംഘടനയിലെ ചിലര്‍ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ നേതൃത്വം ഷമ്മി തിലകന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് തവണ വിശദീകരണം ചോദിച്ചിട്ടും ഷമ്മി മറുപടി നല്‍കിയിരുന്നില്ല. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാന്‍…
Read More » -
Kerala
ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ട് പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നത്? രാഹുലിന്‍െ്‌റ ഓഫീസ് ആക്രമിച്ചതിനെ പരിഹസിച്ച് സുരേന്ദ്രന്‍
ആലപ്പുഴ: വയനാട് എം.പി. രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ടെന്നും പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനശേദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അക്രമമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിപിഎം സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള തെരുവ് സംഘര്‍ഷങ്ങള്‍ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രന്‍ ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പ്രതികരിച്ചു.
Read More » -
NEWS
ട്രാക്ക് മാറ്റി ശിവസേന: വഞ്ചന മറക്കില്ലെന്ന് ആദിത്യ, എത്രനാള്‍ ഒളിച്ചുകഴിയുമെന്ന് സഞ്ജയ് റാവത്ത്; വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരേ ആക്രമണം; വിമതര്‍ക്ക് ആശങ്ക
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തീര്‍ത്ത് ഗുവാഹത്തിയില്‍ ഒളിവില്‍ കഴിയുന്ന വിമത എം.എല്‍.എമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവും പ്രതികരണവുമായി ശിവസേനാ നേതാക്കള്‍ രംഗത്ത്്. ‘എത്രനാള്‍ നിങ്ങള്‍ ഗുവാഹത്തിയില്‍ ഒളിച്ചുകഴിയും? നിങ്ങള്‍ ചൗപ്പട്ടിയിലേക്ക് തിരിച്ചുവരേണ്ടി വരുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാളിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സഞ്ചയ് റാവത്തിന്റെ ട്വീറ്റ്. വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശിവസേനയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് 16 വിമത എംഎല്‍എമാര്‍ക്ക് നര്‍ഹാരി സിര്‍വാല്‍ നോട്ടിസ് നല്‍കിയിരുന്നു. ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി തിരഞ്ഞെടുപ്പ് നേരിടാനാണ് മന്ത്രി ആദിത്യ താക്കറെ വെല്ലുവിളിച്ചത്. ഞങ്ങളുടെ ഭരണം മോശമാണെന്നും ഞങ്ങള്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്നും തോന്നുന്നുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോയി തിരഞ്ഞെടുപ്പ് നേരിടൂവെന്ന് ആദിത്യ താക്കറെ പരസ്യമായി വെല്ലുവിളിച്ചു. വഞ്ചന ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി സത്യയും നുണയും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു ആദിത്യ താക്കറെ നേരത്തെ പറഞ്ഞത്. ദില്ലി ജന്തര്‍മന്തറില്‍ വിമതര്‍ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധം…
Read More »