നാദാപുരം: റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ ഭൂമിവാതുക്കല്‍ ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്ബത്ത് സുരേന്ദ്രന്റെ വീട്ടിലാണ് ശനിയാഴ്ച അര്‍ധരാത്രി 1.30ഓടെ അപകടം നടന്നത്.
അടുക്കളയിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിനകത്ത് തീപടരുകയും ഇലക്ട്രോണിക്സ്- ഇലക്ട്രിക്കല്‍ വീട്ടുപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. സുരേന്ദ്രന് വിദേശത്താണുള്ളത്. ശബ്ദംകേട്ട് സുരേന്ദ്രന്റെ ഭാര്യ സുനിതയും രണ്ട് മക്കളും വീടിന് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരു
തീയും പുകയും മറ്റ് മുറികളിലേക്ക് പടര്‍ന്നതിനാല്‍ വീട്ടിന് അകത്ത് കയറാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു.ഓടിക്