NEWS

പ്രായപൂര്‍ത്തിയാകാത്തവരുൾപ്പടെ 12 പെണ്‍കുട്ടികളെ വിവാഹം കഴിച്ച്‌ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട യുവാവ് അറസ്റ്റിൽ

പൂർണിയ:പ്രായപൂര്‍ത്തിയാകാത്തവരുൾപ്പടെ 12 പെണ്‍കുട്ടികളെ വിവാഹം കഴിച്ച്‌ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ബീഹാറിലെ പൂർണിയയിലാണ് സംഭവം.
കിഷന്‍ഗഞ്ച് ജില്ലയിലെ കൊച്ചാദമാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന മുഹമ്മദ് സംശാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ച ശേഷം വില്‍ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിക്കെതിരെ 2015 ഡിസംബര്‍ എട്ടിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്നുമുതൽ ഇയാൾ ഒളിവിലായിരുന്നു.

Back to top button
error: