റിയാദ്: ജിദ്ദയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം മോങ്ങം തൃപ്പനച്ചി കാവുങ്ങാപ്പാറ സ്വദേശിയായ ഇസ്മായില്‍(43) ആണ് മരിച്ചത്.
ജിദ്ദയില്‍ സ്വകാര്യ കുടിവെള്ള കമ്ബനിയില്‍ ജോലിചെയ്യുകയായിരുന്നു. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ജിദ്ദയില്‍ തന്നെ കബറടക്കി.
വാളപ്ര മുഹമ്മദ് മുസ്‍ലിയാരാണ് പിതാവ്, മാതാവ്: ഉമ്മാതകുട്ടി, ഭാര്യ: ജസീന. മക്കള്‍: മുഹമ്മദ് അഷ്മാല്‍, മുഹമ്മദ് മിഷാല്‍.