ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിര്‍മാണം നടത്തിയ ഇഅമാര്‍ പ്രോപര്‍ടീസിന്റെ സിഇഒയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.എന്നാൽ ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചതായി ഡൽഹി പോലീസ് അറിയിച്ചു.
ദുബൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കംപനിയായ ഇഅമാര്‍ (Emaar) പ്രോപര്‍ടീസ് ഗ്രൂപ്പിന്റെ സിഇഒ അമിത് ജെയിനിനെയാണ് ഇന്നലെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്ഥലം കൈമാറുന്നതിലെ കാലതാമസം സംബന്ധിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ 2019 നവംബറില്‍ പഞ്ചാബ് പൊലീസ് എമാറിനെതിരെ കേസെടുക്കുകയും ലുക് ഔട്ട് സര്‍കുലര്‍ (എല്‍ഒസി) പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ എഫ്‌ഐആറുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് പഞ്ചാബ് പൊലീസ് ഇമിഗ്രേഷന്‍ അതോറിറ്റിക്ക് കത്തെഴുതിയിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് ഡൽഹി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
2021 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 15.5 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ള കമ്പനിയാണ് ഇഅമാര്‍.