NEWS

തിരുവഞ്ചൂരിനെ വിരട്ടി മുൻ സ്റ്റാഫ്

കോട്ടയം: പ്രതിഷേധ പ്രകടനത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയോട് കയര്‍ത്ത് സംസാരിച്ച്‌ മുന്‍ സ്റ്റാഫംഗം.
കോട്ടയത്ത് യുഡിഎഫ് നടത്തിയ പ്രകടനത്തിനിടയാണ് സംഭവം. തിരുവഞ്ചൂരിന്റെ തന്നെ മുന്‍ സ്റ്റാഫ് ഷാജഹാനാണ് തിരുവഞ്ചൂരിനോട് കയര്‍ത്ത് സംസാരിച്ചത്.തിരുവഞ്ചൂരിന്റെ അടുത്തേക്ക് ചെന്ന് കൈ ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. മറ്റു നേതാക്കള്‍ ഇടപെട്ടാണ് ഇദ്ദേഹത്തെ മാറ്റിയത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അതേസമയം കോട്ടയത്ത് കളക്‌ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു.പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിലേക്ക് കയറാന്‍ ശ്രമിക്കുകയും ഇവരെ പൊലീസ് സംഘം തടയുകയും ചെയ്തു.പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റിലേക്ക് മരക്കഷണങ്ങളും കല്ലുകളും എറിഞ്ഞു.ഇതോടെ പൊലീസ് ലാത്തി വീശി.പ്രവർത്തകർ തിരിച്ചടിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
സംഭവത്തിൽ എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവര്‍ത്തകക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധ പ്രകടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്ത ശേഷമായിരുന്നു സംഘർഷം.
കരുതിക്കൂട്ടി തന്നെയാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.എന്നാൽ തിരുവഞ്ചൂർ ആക്രമണം വിലക്കുകയായിരുന്നു.ഇതോടെയാണ് ഷാജഹാനുൾപ്പടെ തിരുവഞ്ചൂരിന് നേരെ തിരിഞ്ഞത്.

Back to top button
error: