Month: June 2022

  • NEWS

    തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

    തിരുവനന്തപുരം: മാമ്ബള്ളിയില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വാള്‍ട്ടര്‍ ജോണ്‍ ആണ് മരിച്ചത്. ശക്തമായ തിരയില്‍ പെട്ടാണ് വള്ളം മറിഞ്ഞത്.സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

    Read More »
  • NEWS

    ചേര്‍ത്തലയ്ക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയില്‍പ്പെട്ടു;; രണ്ടുപേര്‍ മരിച്ചു

    ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം അന്ധകാരനഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു. ചങ്ങനാശേരി സ്വദേശി ആകാശ്(25), എരമല്ലൂര്‍ സ്വദേശി ആനന്ദ്(25) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് മറ്റു രണ്ടുപരെ രക്ഷിച്ചതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

    Read More »
  • India

    പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ ഒഴിഞ്ഞ പാർലമെൻറ് സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ വിജയിച്ചു, ആം ആദ്മിക്ക് വൻ തിരിച്ചടി

    അമൃത്സര്‍: പഞ്ചാബിലെ അഭിമാന പോരാട്ടത്തില്‍ കാലിടറി ആം ആദ്മി പാര്‍ട്ടി. സംഗ്രൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിട്ടത്. സിറ്റിങ് സീറ്റില്‍ 7000 വോട്ടുകള്‍ക്ക് വന്‍ തോല്‍വിയാണ് ആപ്പ് സ്ഥാനാര്‍ഥിയും സംഗ്രൂര്‍ ജില്ലാ ഇന്‍ ചാര്‍ജുമായ ഗുര്‍മാലി സിങ്ങ് ഏറ്റുവാങ്ങിയത്. മുഖ്യ​മന്ത്രി ഭഗവന്ത് മാന്‍ രാജിവെച്ച ലോക്സഭ സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ശിരോമണി അകാലിദൾ സ്ഥാനാര്‍ഥി സിമ്രന്‍ജിത് സിങ് മാന്‍ ആണ് ഗുര്‍മാലി സിങ്ങിനെ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിമ്രന്‍ജിത് വിജയം നേടിയത്. 77 കാരനായ സിമ്രന്‍ജിത് മുന്‍ എം.പിയും ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഗ്രൂപ്പിന്റെ അധ്യക്ഷനുമാണ്. കോണ്‍ഗ്രസിന്റെ ദല്‍വീര്‍ സിങ് ഗോള്‍ഡി, ബി.ജെ.പിയുടെ കേവല്‍ ദില്ലണ്‍, അകാലിദളിന്റെ കമല്‍ദീപ് കൗണ്‍ രജോണ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലായി. നിയമസഭാ എം.എല്‍.എയായി ഭഗവന്ത് മാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിഞ്ഞ ലോക്സഭാ സീറ്റാണ് സംഗ്രൂരിലേത്. 2014 ലും 2019 ലും ഭഗവന്ത് മാന്‍ ഈ സീറ്റില്‍ പാര്‍ലമെന്റ്…

    Read More »
  • Kerala

    സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വിധമാണ് സിപിഎം ഗാന്ധി പ്രതിമയെയും ചിത്രത്തെയും അപമാനിക്കുന്നത്: കെ. സുധാകരന്‍

    തിരുവനന്തപുരം: വൈദ്യുതി നിരക്കും ബസ് ചാര്‍ജും വെള്ളക്കരവും വര്‍ധിപ്പിച്ച് പൊതുജനത്തെ പിഴിയുകയും കെ റെയിലിന്റെ പേരില്‍ ജനങ്ങളുടെ നെഞ്ചത്ത് മഞ്ഞകുറ്റിയും സ്ഥാപിക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തന ഫണ്ട് പിരിവുമായി ഇറങ്ങുന്ന സിപിഎമ്മിന്റെ തൊലിക്കട്ടി അപാരം തന്നെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ധനരാജ് രക്തസാക്ഷി ഫണ്ട് പോലും മുക്കിയ പാര്‍ട്ടിയാണ് സിപിഎം. രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാട്ടിയ സിപിഎം അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ നാണംകെട്ട പണപ്പിരിവ് അവസാനിപ്പിക്കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഢംബരവും ധൂര്‍ത്തും കുറക്കാത്ത മുഖ്യമന്ത്രിക്കും ഗാന്ധി നിന്ദ പതിവാക്കിയ സിപിഎമ്മിനും വിലവര്‍ധനവിനെതിരെയും വര്‍ഗീയതക്കെതിരെയും സമരം ചെയ്യാന്‍ എന്തുയോഗ്യതയാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച യഥാര്‍ത്ഥ പ്രതികളെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാലും സിപിഎം നല്‍കുന്ന പട്ടിക പ്രകാരമെ അറസ്റ്റ് പാടുള്ളുയെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് പാര്‍ട്ടി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഫലിച്ചത്. കല്‍പ്പറ്റയിലെ ജനകീയ പ്രതിഷേധത്തിന്റെ പേരില്‍ എകെജി സെന്ററിന്റെ ആജ്ഞയനുസരിച്ചാണ് പൊലീസ് ഇപ്പോള്‍ കേസെടുക്കുന്നത്. കെഎസ്‍യു…

    Read More »
  • Crime

    ടീസ്റ്റ സെതല്‍വാദിനെതിരായ കേസ്: അന്വേഷണത്തിന് നേതൃത്വം നല്‍കുക മലയാളി ഉദ്യോഗസ്ഥന്‍

    മുംബൈ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റ സെതല്‍വാദ് അടക്കമുള്ളവര്‍ക്കെതിരായ കേസ് അന്വേഷിക്കുക മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍. ഗുജറാത്ത് എടിഎസ് ഡിഐജി ദീപന്‍ ഭദ്രന്റെ നേതൃത്വത്തിലാണ് നാലംഗസംഘം കേസ് അന്വേഷിക്കുക. തീവ്രവാദ വിരുധ സേനയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അതേസമയം പൊലീസ് കസ്റ്റഡിയില്‍ തനിക്ക് മര്‍ദ്ദനമേറ്റെന്ന് തീസ്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരായി വ്യാജ ആരോപണങ്ങളുന്നയിച്ചെന്നാണ് ടീസ്റ്റ സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ കേസ്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് എടുത്ത കേസാണ് തീവ്രവാദ വിരുധ സേനയ്ക്ക് കൈമാറുന്നത്. രാവിലെ വൈദ്യപരിശോധനയ്ക്കായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് തീസ്ത കസ്റ്റഡി മര്‍ദ്ദനം ഉണ്ടായെന്ന് ആരോപിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും അപമര്യാദയായി പെരുമാറുകയും വാറന്റ് പോലും കാണിക്കാതെ ബലമായി പിടിച്ച് കൊണ്ടുപോവുകയായിരുന്നെന്നും മുംബൈ പൊലീസില്‍ ഇന്നലെ പരാതി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ അറസ്റ്റിലായ മലയാളിയായ മുന്‍…

    Read More »
  • Crime

    ആരോഗ്യ കേന്ദ്രത്തില്‍നിന്ന് മരുന്നു മോഷ്ണം: രണ്ടുപേര്‍ അറസ്റ്റില്‍

    കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്നുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വ്യാജ ഉല്‍പ്പന്നങ്ങള്‍, ആള്‍മാറാട്ടം എന്നിവ കൈകാര്യം ചെയ്യുന്ന ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അധികൃതരാണ് ഇവരെ പിടികൂടിയത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് ഇവര്‍ മരുന്നുകള്‍ മോഷ്ടിച്ചത്. ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന ഒരാളുമായി ചേര്‍ന്നാണ് മരുന്നുകള്‍ മോഷ്ടിച്ചത്. അതേസമയം ലഹരിമരുന്ന് കൈവശം വെച്ച രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റിലായിരുന്നു. കുവൈത്ത് സ്വദേശിയും ജിസിസി പൗരനുമാണ് അറസ്റ്റിലായത്. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാല്‍മിയ ഏരിയയില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. ഇതില്‍ സംശയകരമായ സാഹചര്യത്തില്‍ കുവൈത്ത് പൗരനെയും ജിസിസി പൗരനെയും കണ്ടെത്തുകയായിരുന്നു. ഷാബു, വയാഗ്ര ഗുളികകള്‍, പണം എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.  

    Read More »
  • NEWS

    ചുട്ടെടുത്ത ചിക്കൻ വിഭവങ്ങൾ അധികം വേണ്ട; അർബുദത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്ന് പഠനം

    ചിക്കന്‍ വിഭവങ്ങളില്‍ തന്നെ ഏറ്റവും പ്രിയപ്പെട്ടതാണ് ഗ്രില്‍ഡ് ചിക്കന്‍.എന്നാല്‍  പക്ഷാഘാതം ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഗ്രില്‍ഡ് ചിക്കന്‍.ഇത് സ്ഥിരമായി കഴിച്ചാല്‍ പക്ഷാഘാതത്തിനുള്ള സാധ്യത രണ്ടിരട്ടിയാണെന്ന് പഠനങ്ങൾ പറയുന്നു.  രോഗപ്രതിരോധ ശേഷി നശിപ്പിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഗ്രില്‍ഡ് ചിക്കന്‍.ഇത് രോഗപ്രതിരോധ ശേഷി നശിപ്പിച്ച്‌ നമ്മളെ കൂടുതൽ രോഗിയാക്കുന്നു വൃക്കയിലെ അര്‍ബുദത്തിനും ഇത് പ്രധാന കാരണമാകുന്നതായി പറയുന്നു. ഉയര്‍ന്ന തീയില്‍ നേരിട്ട് പാകം ചെയ്യുന്ന വിഭവങ്ങളും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും വൃക്കയെ തകരാറിലാക്കും.വയറ്റില്‍ വിരകള്‍ വളരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.കനലില്‍ ചുട്ടെടുക്കുമ്ബോള്‍ ചിക്കന്‍ വേണ്ടത്ര വേകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം.ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും.

    Read More »
  • India

    മഹാരാഷ്ട്ര: അയോഗ്യത നീക്കത്തിനെതിരെ വിമതര്‍ സുപ്രീം കോടതിയിലേക്ക്; ഹര്‍ജി നാളെ പരിഗണിക്കും

    ഗുവാഹത്തി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം സുപ്രീം കോടതിയിലേക്ക്. ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. അയോഗ്യത നീക്കത്തിനെതിരെയാണ് ഹര്‍ജി. ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്തതാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. അവധിക്കാല ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. അതിനിടെ, വിമത എം എല്‍ എമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ കത്ത്‌നല്‍കി. ഡിജിപിക്കും മുംബൈ പൊലീസ് കമ്മീഷണര്‍ക്കുമാണ് ഗവര്‍ണര്‍ കത്തയച്ചത്. വിമതരെ പിളര്‍ത്താന്‍ ഉദ്ധവ് താക്കറേ പക്ഷം നീക്കം തുടരുന്നതിനിടെയാണ് നിര്‍ണാടക നീക്കം ഉണ്ടായിരിക്കുന്നത്. ഗുവാഹത്തിയിലെ ഹോട്ടലില്‍ തങ്ങുന്നവരില്‍ 20 വിമത എംഎല്‍എമാരുമായി ഉദ്ധവ് പക്ഷം സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നു സൂചനകള്‍ പുറത്തുവന്നിരുന്നു. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാല്‍ ശിവസേനയുടെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഒന്‍പതാമത്തെ ശിവസേന മന്ത്രിയും ഇന്ന് ഷിന്‍ഡെ ക്യാമ്പിലെത്തി. ഏക്‌നാഥ് ഷിന്‍ഡെ അടക്കമുള്ള 5 മന്ത്രിമാരെ സ്ഥാനത്തു നിന്ന് നീക്കാനും ഉദ്ധവ് താക്കറെ നടപടികള്‍ തുടങ്ങിയിരുന്നു.…

    Read More »
  • NEWS

    സംസ്ഥാനത്ത് എലിപ്പനി പടരുന്നു; ആറ് മാസത്തിനിടയിൽ മരിച്ചത് 20 പേർ

    തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച്‌ 20 പേരാണ് മരിച്ചത്. എലിപ്പനിയുടെ ലക്ഷണങ്ങളോടെ 89 പേരും ഇക്കാലയളവില്‍ സംസ്ഥാനത്ത് മരിച്ചു. പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു.  എലിപ്പനിക്ക് പുറമെ ഡെങ്കിപ്പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.രണ്ടു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

    Read More »
  • NEWS

    ദേഹത്ത് കോണ്‍ക്രീറ്റ് പാളി കെട്ടിയ നിലയില്‍ ടാങ്കര്‍ ലോറി ഡ്രൈവറുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തി

    കൊച്ചി: ദേഹത്ത് കോണ്‍ക്രീറ്റ് പാളി കെട്ടിയ നിലയില്‍ ടാങ്കര്‍ ലോറി ഡ്രൈവറുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തി. ഈസ്റ്റ് കൊരട്ടി തിരുമുടിക്കുന്ന് തെക്കിനിയത്ത് ടി.ഡി. ആന്റണി (ജോണി-64) യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ പെരിയാറില്‍ വരാപ്പുഴ മണ്ണംതുരുത്ത് ഭാഗത്ത് പൊങ്ങിയത്. ആറു കിലോയോളം ഭാരമുള്ള കോണ്‍ക്രീറ്റ്പാളി ദേഹത്ത് കെട്ടിയിരുന്നു. മുമ്ബ് ജോണി ഓടിച്ചിരുന്ന ടാങ്കര്‍ ലോറി ഇടിച്ച്‌ ഒരാള്‍ മരിച്ച കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ആരംഭിച്ചത്. കേസിന്റെ വിചാരണ തുടങ്ങിയതു മുതല്‍ ജോണി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. 21 മുതല്‍ ജോണിയെ കാണാതായതായി കൊരട്ടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോണിയെ ആലുവ ഭാഗത്ത് ചിലര്‍ കണ്ടതായും വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.

    Read More »
Back to top button
error: