NEWS

ചുട്ടെടുത്ത ചിക്കൻ വിഭവങ്ങൾ അധികം വേണ്ട; അർബുദത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്ന് പഠനം

ചിക്കന്‍ വിഭവങ്ങളില്‍ തന്നെ ഏറ്റവും പ്രിയപ്പെട്ടതാണ് ഗ്രില്‍ഡ് ചിക്കന്‍.എന്നാല്‍  പക്ഷാഘാതം ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഗ്രില്‍ഡ് ചിക്കന്‍.ഇത് സ്ഥിരമായി കഴിച്ചാല്‍ പക്ഷാഘാതത്തിനുള്ള സാധ്യത രണ്ടിരട്ടിയാണെന്ന് പഠനങ്ങൾ പറയുന്നു.
 രോഗപ്രതിരോധ ശേഷി നശിപ്പിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഗ്രില്‍ഡ് ചിക്കന്‍.ഇത് രോഗപ്രതിരോധ ശേഷി നശിപ്പിച്ച്‌ നമ്മളെ കൂടുതൽ രോഗിയാക്കുന്നു വൃക്കയിലെ അര്‍ബുദത്തിനും ഇത് പ്രധാന കാരണമാകുന്നതായി പറയുന്നു.

ഉയര്‍ന്ന തീയില്‍ നേരിട്ട് പാകം ചെയ്യുന്ന വിഭവങ്ങളും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും വൃക്കയെ തകരാറിലാക്കും.വയറ്റില്‍ വിരകള്‍ വളരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.കനലില്‍ ചുട്ടെടുക്കുമ്ബോള്‍ ചിക്കന്‍ വേണ്ടത്ര വേകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം.ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും.

Back to top button
error: