Month: June 2022

  • NEWS

    കർണാടകയിൽ വാഹനാപകടം; ഒൻപത് മരണം

    കർണാടകയിൽ വാഹനാപകടം; ഒൻപത് മരണം ബംഗളൂരു‍ : കർണാടകയിലെ ബെലഗാവിയില്‍ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ചരക്ക് വാഹനം തോട്ടിലേക്ക് മറിഞ്ഞ് ഒൻപത് പേര്‍ മരിച്ചു. ഞായറാഴ്‌ച രാവിലെയാണ് സംഭവം.ബെലഗാവിലെ കനബര്‍ഗിയില്‍ കല്‍യല്‍ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. ഗോകാക് അക്കതംഗിയാര ഹാലാ സ്വദേശികളായ കെട്ടിട നിര്‍മാണ തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ബെലഗാവിലേക്കുള്ള യാത്രാമധ്യേവാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തോട്ടില്‍ നിന്ന് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്. ഏഴ്‌ പേര്‍ സംഭവസ്ഥലത്ത് തല്‍ക്ഷണം മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേര്‍ മരിച്ചത്.       പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏഴ് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • Breaking News

    ഉദ്ധവ് താക്കറെ മന്ത്രിസഭയുടെ അടിവേര് ഇളക്കിയ ഏകനാഥ് ഷിൻഡെ മുൻ ഓട്ടോ ഡ്രൈവർ, ബോളിവുഡ് സിനിമാക്കഥകളെ വെല്ലുന്ന ഷിൻഡെയുടെ രാഷ്ട്രീയ വളർച്ചയുടെ കഥ ഇതാ

    ഓട്ടോറിക്ഷ ഡ്രൈവറായാണ് ഏക്നാഥ് ഷിന്‍ഡെയുടെ തുടക്കം. പിന്നീട് ശിവസേനയുടെ താനെ ജില്ലാ പ്രസിഡന്റ് നാനാദ് ദിഗെയുടെ ഡ്രൈവറായി. തുടർന്ന് താനെ മുനിസിപല്‍ കോര്‍പറേഷനില്‍ കൗണ്‍സിലറും എം.എല്‍.എയും മന്ത്രിയുമായി. ബോളിവുഡ് സിനിമാക്കഥകളെ അതിജീവിക്കുന്ന ജീവിതത്തിനുടമയായ ആ പഴയ ഓട്ടോറിക്ഷ ഡ്രൈവര്‍ അങ്ങനെ ശിവസേനയുടെ വിമതനേതാവായി. വളരെ താഴേക്കിടയില്‍ നിന്ന് ശിവസേനയിലെത്തിയ ഷിന്‍ഡെ പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെയുടെ വലംകൈയായി മാറിയത് പെട്ടെന്നാണ്. മസാലസിനിമകളെ വെല്ലുംവിധം ഇപ്പോള്‍ കഥയിലെ വില്ലനുമായി തീർന്നു ഷിന്‍ഡെ. ആദ്യം ഷിന്‍ഡെ കൗണ്‍സിലറായാണ് മത്സരിച്ചു വിജയിച്ചത്. പിന്നീട് നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. അണികളെയും പരിപാടികളും സംഘടിപ്പിക്കുന്നതില്‍ അതിസമർത്ഥനായ ഷിന്‍ഡെയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് ശിവസേനയുടെ താനെ ജില്ലാ പ്രസിഡന്റ് നാനാദ് ദിഗെയാണ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷിന്‍ഡെ നാനാദ് ദിഗെയുടെ കാര്‍ ഡ്രൈവറായാണ് കഥയിലേക്കു പ്രവേശിക്കുന്നത്. ‘താനെയിലെ രാജാവ്’ എന്ന് അറിയപ്പെട്ടിരുന്ന ദിഗെയുടെ കണ്ണും കാതുമായി ഷിന്‍ഡെ പിന്നീട് മാറി. നാനാദ് ദിഗെയുമായുള്ള അടുപ്പം താനെ മുനിസിപല്‍…

    Read More »
  • NEWS

    നാട്ടുകാർ നിക്ഷേപിച്ച 5.7 കോടി രൂപ കാമുകിക്ക് കൊടുത്ത ഇന്ത്യൻ ബാങ്ക് മാനേജര്‍ അറസ്റ്റിൽ 

    ബംഗളൂരു: കാമുകിയെ പ്രീതിപ്പെടുത്താന്‍ തന്റെ ബാങ്കില്‍ നാട്ടുകാര്‍ നിക്ഷേപിച്ച പണമെടുത്ത് നല്‍കിയ ബാങ്ക് മാനേജർ അറസ്റ്റിൽ.ഇന്ത്യൻ ബാങ്കിന്റെ ഹനുമന്ത്നഗര്‍ ബ്രാഞ്ച് മാനേജർ ഹരിശങ്കർ ആണ് അറസ്റ്റിലായത്. ഒന്നും രണ്ടുമല്ല,5.7കോടി രൂപയാണ് ഇങ്ങനെ മാനേജര്‍ കാമുകിക്ക് എടുത്തു നല്‍കിയത്.എന്നാല്‍ പണം ലഭിച്ചതും കാമുകി മുങ്ങുകയായിരുന്നു. ഇന്ത്യന്‍ ബാങ്കിന്റെ ഹനുമന്ത്നഗര്‍ ബ്രാഞ്ച് മാനേജരായി ജോലി ചെയ്തിരുന്ന ഹരിശങ്കര്‍ എന്നയാളാണ് സാമ്ബത്തിക തിരിമറി കേസില്‍ ബുധനാഴ്ച അറസ്റ്റിലായത്. ഡേറ്റിംഗ് ആപ്പ് വഴി മാത്രം പരിചയമുള്ള ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് ഇടപാടുകാര്‍ നിക്ഷേപിച്ച 5.7 കോടി രൂപയാണ് ഇയാള്‍ വകമാറ്റിയത്. ബാങ്കിന്റെ ഇന്റേണല്‍ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്.        ഇന്ത്യന്‍ ബാങ്കിന്റെ സോണല്‍ മാനേജര്‍ ഡിഎസ് മൂര്‍ത്തിയുടെ പരാതിയില്‍ മാനേജറെ കൂടാതെ രണ്ട് സഹപ്രവര്‍ത്തകരായ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ കൗസല്യ ജെറായി, ക്ലര്‍ക്ക് മുനിരാജു എന്നിവരെയും കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • NEWS

    തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയില്‍ ബിജെപി-കോണ്‍​ഗ്രസ് സംഘര്‍ഷം; പിസിസി പ്രസിഡന്റിന്റെ കൈ തല്ലിയൊടിച്ചു

    അഗര്‍ത്തല: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയില്‍ ബിജെപി-കോണ്‍​ഗ്രസ് സംഘര്‍ഷം.കോണ്‍ഗ്രസ് ഭവന് മുന്നിലാണ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ത്രിപുര പിസിസി അധ്യക്ഷന്‍ ബിരജിത് സിന്‍ഹ ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു.ബിരജിത്തിന്റെ കൈ ബിജെപി പ്രവർത്തകർ തല്ലിയൊടിക്കുകയും ചെയ്തു.  കണ്ണീര്‍ വാതകം പ്രയോ​ഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. അഗര്‍ത്തല നിയമസഭാ സീറ്റില്‍ വിജയിച്ച കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥി സുദീപ് റോയ് ബര്‍മാനുമായി പ്രവര്‍ത്തകര്‍ കോണ്‍​ഗ്രസ് ഓഫിസിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

    Read More »
  • NEWS

    മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി തകര്‍ത്ത് കോണ്‍ഗ്രസ്; പിന്നിൽ സിദ്ദിഖ് എന്ന് ആരോപണം

    കല്‍പ്പറ്റ:വയനാട്ടില്‍ എംപി ഓഫീസിലെ അക്രമത്തിന് എരിവ് പകരാന്‍ ചുമരിലിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി തകര്‍ത്ത് കോണ്‍ഗ്രസ്. അതിക്രമത്തിനുശേഷം വിദ്യാര്‍ഥികള്‍ മടങ്ങിയപ്പോള്‍ വാര്‍ത്താ ചാനലുകള്‍ ഓഫീസിനുള്ളില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളിലും ഈ ഗാന്ധിചിത്രം ചുമരിലാണുള്ളത്. മേശപ്പുറത്ത് ഫയലുകളും കാണാം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളിലും ചിത്രം ചുമരില്‍തന്നെ. പിന്നീട് ഓഫീസിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഗാന്ധിചിത്രം താഴെയിട്ട് തകര്‍ക്കുകയും ഫയലുകള്‍ നിലത്ത് വലിച്ചുവാരിയിടുകയുമായിരുന്നു. പിന്നീട് ആ ചിത്രം പത്രങ്ങള്‍ക്കും നല്‍കി. ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്തെന്ന് ടി സിദ്ദിഖ് എംഎല്‍എയാണ് ആദ്യം നുണ ഉന്നയിച്ചത്. പിന്നീട് മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. ശനിയാഴ്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇത് ആവര്‍ത്തിച്ചു. സത്യം മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സതീശന്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം ഗാന്ധിച്ചിത്രം നിലത്തിട്ടത് യൂത്ത് കോണ്‍ഗ്രസെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ സ്ഥിരീകരണം.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഹസ്സന്റെ സ്ഥിരീകരണം. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് അസ്വസ്ഥനായി പ്രതികരിച്ച ഹസ്സന്‍, യൂത്ത്…

    Read More »
  • NEWS

    കാപ്പിയുടെ കൂടെ കറുമുറെ കഴിക്കാൻ കോളിഫ്ലവർ ഫ്രൈ 

    വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കോളിഫ്ളവർ ഫ്രെെ.എങ്ങനെയാണ് കോളിഫ്ളവർ ഫ്രെെ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… വേണ്ട ചേരുവകൾ കോളിഫ്‌ളവര്‍              1 എണ്ണം (ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്) മഞ്ഞള്‍പ്പൊടി              1/4 ടീസ്പൂണ്‍ കാശ്മിരി മുളകുപൊടി  2  ടീസ്പൂണ്‍ കടലപ്പൊടി                    4 ടീസ്പൂണ്‍ വിനാഗിരി                      1 ടീസ്പൂണ്‍ എണ്ണ                              ആവശ്യത്തിന് ഉപ്പ്                                 ആവശ്യത്തിന് മുട്ട     …

    Read More »
  • NEWS

    കോട്ടയം മേലുകാവ് സെന്‍റ് തോമസ് പളളിയില്‍ മോഷണം

    കോട്ടയം: മേലുകാവ് സെന്‍റ് തോമസ് പളളിയില്‍ മോഷണം.പളളിയുടെ വാതില്‍ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ നേര്‍ച്ചപ്പെട്ടികള്‍ കടത്തി. മേലുകാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് കഷ്ടിച്ച്‌ നൂറു മീറ്റര്‍ മാത്രം അകലെയുളള പളളിയിലാണ് മോഷണം നടന്നത്.പളളിവാതിലിന്‍റെ പൂട്ട് തകര്‍ത്താണ് കളളന്‍ അകത്ത് കടന്നത്.ഉണ്ടായിരുന്ന രണ്ട് നേര്‍ച്ചപ്പെട്ടികള്ളും കളളന്‍ കൊണ്ടുപോയി. പുലര്‍ച്ചെ അഞ്ചരയ്ക്ക് കുര്‍ബാനയ്ക്കായി പളളി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.മേലുകാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് കഷ്ടിച്ച്‌ നൂറു മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പളളിയിലുണ്ടായ മോഷണം പൊലീസിനെയും ഞെട്ടിച്ചു.വിരലടയാള വിദഗ്‍ധരും ശ്വാനസേനയും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്       ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പാലാ എഎസ്‍പി നിഥിന്‍രാജ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവര ശേഖരണം നടത്തി.

    Read More »
  • NEWS

    ഭക്തരിൽ നിന്നും 20 കോടി രൂപ തട്ടിയെടുത്ത ക്ഷേത്ര പൂജാരിമാർ അറസ്റ്റിൽ

    ബംഗളൂരു: വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കി ഭക്തരില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ക്ഷേത്ര പൂജാരിമാർ അറസ്റ്റിൽ. കര്‍ണാടക കലബുറഗി ജില്ലയിലെ ദേവലഗണപൂര്‍ ക്ഷേത്രത്തിലെ പൂജാരിമാരാണ് വന്‍ തട്ടിപ്പ് നടത്തിയത്.എട്ടോളം വെബ്‌സൈറ്റുകള്‍ ഇവര്‍ നിര്‍മിച്ചതായാണ് പൊലീസ് പറയുന്നത്.നാല് വര്‍ഷമായി ഇതുവഴി 20 കോടി രൂപയാണ് ഇവർ ഭക്തരിൽ നിന്നും തട്ടിയെടുത്ത്. ലഭിക്കുന്ന തുക ഇവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്നീട് മാറ്റുകയാണ് ചെയ്തിരുന്നത്. കൂടാതെ, വിവിധ പൂജകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും 10000 മുതല്‍ 50000 രൂപ വരെ ഫീസിനത്തില്‍ ഈടാക്കിയതായും പൊലീസ് കണ്ടെത്തി.സംസ്ഥാനത്തെ മുഴുറൈ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. കലബുറഗി ഡെപ്യൂട്ടി കമീഷണര്‍ യശ്വന്ത് ഗുരുക്കള്‍ വികസന സമിതി ചെയര്‍മാനുമാണ്.ഗുരുക്കറുടെ അധ്യക്ഷതയില്‍ അടുത്തിടെ നടന്ന ഓഡിറ്റ് യോഗത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.     അഫ്സല്‍പൂര്‍ താലൂക്കിലെ ഗംഗാപൂര്‍ നദിക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ ദത്താത്രേയ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. വടക്കന്‍ കര്‍ണാടകയില്‍ നിന്നും ദിവസവും നിരവധി ഭക്തരെത്തുന്ന പ്രധാന തീര്‍ഥാടന കേന്ദ്രമാണിത്.

    Read More »
  • Kerala

    സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്‌റ്റേജ് ഷോയുമായി ‘അമ്മ’; താരസംഘടനയുടെ അംഗത്വ ഫീസും ഇരട്ടിപ്പിച്ചു

    കൊച്ചി: അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ തീരുമാനം. വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ഇതിനുള്ള പണം കണ്ടെത്താൻ അ൦ഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതായും ‘അമ്മ’ ഭാരവാഹികൾ വ്യക്തമാക്കി.   ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര൦ (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ഈ തുക അംഗങ്ങൾ തവണകളായി അടച്ചാൽ മതിയാകും എന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അമ്മ ഭാരവാഹികൾ അറിയിച്ചു.  

    Read More »
  • NEWS

    അതിവേഗ ചാര്‍ജറുമായി ഐക്യൂവിന്റെ പുതിയ സ്മാര്‍ട്ഫോണ്‍

    തിരക്കുപിടിച്ച ജീവിതത്തില്‍ ഫോണ്‍ ചാര്‍ജ് ആകുന്നതിനായി ഒരു മണിക്കൂറും രണ്ടു മണിക്കൂറും കാത്തിരിക്കേണ്ട കാലം കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച്‌ മിക്ക സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളും അതിവേഗ ചാര്‍ജറുകള്‍ പരീക്ഷിക്കുന്നുണ്ട്.അതില്‍ തന്നെ ഏറ്റവും വേഗതയുള്ള ചാര്‍ജറുമായി ഐക്യൂവിന്റെ പുതിയ സ്മാര്‍ട്ഫോണ്‍ ഉടൻ വിപണിയിൽ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഐക്യൂവിന്റെ 10 പ്രോ എന്ന ഏറ്റവും പുതിയ സ്മാര്‍ട്ഫോണിലാണ് അതിവേഗ ചാര്‍ജിങ് പരീക്ഷിക്കുന്നത്. 200W ഫാസ്റ്റ് ചാര്‍ജിങ്ങുമായി ഫോണ്‍ അടുത്ത മാസം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐക്യൂ 9 സീരീസ് ഫോണുകളുടെ പിന്‍ഗാമിയായിട്ടാകും 10 പ്രോ എത്തുക. ഇതിനൊപ്പം ഐക്യൂ 10 എന്ന വേരിയന്റുമുണ്ടാകും. 120ഹേര്‍ട്സ് ക്യൂഎച്ച്‌ഡി+ എല്‍ടിപിഒ സ്‌ക്രീന്‍, പുറകിലായി 50എംപി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം, എന്നിവയ്‌ക്കൊപ്പമാണ് ആദ്യത്തെ 200W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4,500എംഎഎച്ച്‌ ബാറ്ററി എന്ന സവിശേഷതയും ഫോണില്‍ വരുന്നത്. ജൂലൈയില്‍ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോട്ടുകള്‍. എന്നാല്‍ കൃത്യമായ തീയതി കമ്ബനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

    Read More »
Back to top button
error: