CrimeNEWS

ആരോഗ്യ കേന്ദ്രത്തില്‍നിന്ന് മരുന്നു മോഷ്ണം: രണ്ടുപേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്നുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വ്യാജ ഉല്‍പ്പന്നങ്ങള്‍, ആള്‍മാറാട്ടം എന്നിവ കൈകാര്യം ചെയ്യുന്ന ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അധികൃതരാണ് ഇവരെ പിടികൂടിയത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് ഇവര്‍ മരുന്നുകള്‍ മോഷ്ടിച്ചത്. ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന ഒരാളുമായി ചേര്‍ന്നാണ് മരുന്നുകള്‍ മോഷ്ടിച്ചത്.

അതേസമയം ലഹരിമരുന്ന് കൈവശം വെച്ച രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റിലായിരുന്നു. കുവൈത്ത് സ്വദേശിയും ജിസിസി പൗരനുമാണ് അറസ്റ്റിലായത്. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Signature-ad

സാല്‍മിയ ഏരിയയില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. ഇതില്‍ സംശയകരമായ സാഹചര്യത്തില്‍ കുവൈത്ത് പൗരനെയും ജിസിസി പൗരനെയും കണ്ടെത്തുകയായിരുന്നു. ഷാബു, വയാഗ്ര ഗുളികകള്‍, പണം എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

 

Back to top button
error: