NEWS

ചേര്‍ത്തലയ്ക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയില്‍പ്പെട്ടു;; രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം അന്ധകാരനഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു.
ചങ്ങനാശേരി സ്വദേശി ആകാശ്(25), എരമല്ലൂര്‍ സ്വദേശി ആനന്ദ്(25) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍.

രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് മറ്റു രണ്ടുപരെ രക്ഷിച്ചതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

Back to top button
error: