Month: June 2022

  • NEWS

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം

    ഉമാ തോമസ് * 72767 ജോ ജോസഫ് * 47752 എ എൻ രാധാകൃഷ്ണൻ *12955 അനിൽ നായർ *100 ജോമോൻ ജോസഫ് *384 സി പി ദിലീപ് നായർ *36 ബോസ്കോ കളമശേരി *136 മന്മഥൻ *101 നോട്ട *1111     ലീഡ് *25015

    Read More »
  • Kerala

    തൃക്കാക്കരയിൽ മദമിളകിയ കൊമ്പനെ പിടിച്ചുകെട്ടിയോ യു.ഡി.എഫ്…? സ്വന്തം തട്ടകം കൈവിട്ടു പോയില്ല എന്നതിനപ്പുറം കോണ്‍ഗ്രസിന് അഭിമാനമോ സി.പി.എമ്മിന് അപമാനമോ നൽകിയോ തൃക്കാക്കര വിജയം

    രാഷ്ട്രീയ ലേഖകൻ കൊച്ചി: പിടി തോമസിൻ്റെ ഭൂരിപക്ഷം മറികടന്ന് ഉജ്വല വിജയമാണ് തൃക്കാക്കരയിൽ ഉമ നേടിയത്. പക്ഷേ ചില മാധ്യമങ്ങളുടെയും ഇടതു വിരുദ്ധരുടെയും വീമ്പു പറച്ചിൽ കേട്ടാൽ തോന്നുക തൃക്കാക്കരയിൽ യു.ഡി.എഫ് മദമിളകിയ കൊമ്പനെ പിടിച്ചുകെട്ടി എന്നാണ്. മണ്ഡലം നിലവില്‍ വന്ന ശേഷം ഇന്നോളം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഉരുക്കുകോട്ട പോലെ കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. 2011ൽ മണ്ഡല രൂപീകരണത്തിനു ശേഷം ഇന്നോളം തൃക്കാക്കരയിൽ യുഡിഎഫ് തോറ്റിട്ടില്ല. നല്ല ഭൂരിപക്ഷത്തോടെ തന്നെ വിജയങ്ങൾ ആവർത്തിച്ചു. മണ്ഡല പുനർനിർണയ സമയത്ത് തൃക്കാക്കര രൂപീകരിക്കപ്പെട്ടതു തന്നെ യു.ഡി.എഫിന് മേൽക്കൈയുള്ള സ്ഥലങ്ങൾ ചേർത്തുകൊണ്ടാണ്. ബെന്നി ബെഹന്നാനും പി.ടി തോമസും പലവട്ടം വിജയക്കൊടി പാറിച്ച മണ്ഡലം. എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനൊപ്പമെന്ന് തെളിയിച്ച ഈ മണ്ഡലം നിലവില്‍ വന്ന ശേഷം നടന്ന 2011 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ ബെന്നി ബെഹന്നാന്‍ തൃക്കാക്കരയില്‍ വിജയിച്ചു കയറിയത്. പിന്നീട് 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ…

    Read More »
  • NEWS

    എൽഡിഎഫ് 99, യുഡിഎഫ് 41 എന്ന കക്ഷി നില മാറ്റമില്ലാതെ തുടരും

    കൊച്ചി: 2011ല്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന തൃക്കാക്കര ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല.തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമ തോമസ് പഴങ്കഥയാക്കിയത്.24,300 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം. 20 ൽ 19 സീറ്റുകൾ യുഡിഎഫ് പാർലമെന്റിൽ നേടിയിടത്തു നിന്നാണ് 2021 ൽ 8 സീറ്റുകൾ വർദ്ധിപ്പിച്ച് എൽഡിഎഫ് സംസ്ഥാനത്ത് തുടർ ഭരണം നേടി ചരിത്രമെഴുതിയത്. എന്നാൽ അന്നും ഇന്നും യുഡിഎഫിന് ഒപ്പം നിന്ന ചരിത്രമാണ് തൃക്കാക്കരയ്ക്കുള്ളത്.എന്നാൽ ഇത്തവണ യുഡിഎഫിന് കാര്യങ്ങൾ കുറേക്കൂടി എളുപ്പമായിരുന്നു. 20-20, ആം ആദ്മി, എസ്ഡിപിഐ, വെൽഫയർ പാർട്ടി വോട്ടുകൾ പൂർണ്ണമായും ബിജെപി വോട്ടുകൾ പകുതിയോളവും  യുഡിഎഫിന്  ലഭിച്ചു. വികസന – സമകാലിക രാഷ്ട്രീയ വിഷയങ്ങളേക്കാൾ മണ്ഡലത്തിൽ സഹതാപം മാത്രം പ്രയോഗിച്ചപ്പോൾ അത് അവരെ കൂടുതൽ തുണയ്ക്കുകയും ചെയ്തു.തൃക്കാക്കരയിൽ യുഡിഎഫ് ജയിച്ചുവെങ്കിലും എൽഡിഎഫ് 99, യുഡിഎഫ് 41 എന്ന കക്ഷി നില മാറ്റമില്ലാതെ തുടരും.

    Read More »
  • NEWS

    ‘ബിജെപിക്ക് കിട്ടേണ്ട വോട്ടുകൾ ഉമയ്ക്ക് കിട്ടി’; ജയം സതീശന്റെ മാത്രം മിടുക്കല്ല’:പി സി ജോർജ്ജ്

    തൃക്കാക്കര: ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഉമ തോമസിന് ലഭിച്ചെന്ന് പി.സി.ജോര്‍ജ്.തൃക്കാക്കരയിൽ ബിജെപിക്ക് അടിത്തറയില്ല.ഉമയുടെ വിജയം സതീശന്‍റെ മാത്രം മിടുക്കല്ലെന്നും പി സി ജോർജ് പറഞ്ഞു. ചരിത്രവിജയത്തിനരികെ ഉമ തോമസ് എത്തിയതിന് പിന്നാലെയാണ് ജോർജിന്റെ പ്രതികരണം.ബെന്നി ബഹനാന്‍ 2011ല്‍ നേടിയ 22406 വോട്ടിന്റെ ലീഡും മറികടന്നായിരുന്നു ഉമയുടെ കുതിപ്പ്.24,300 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം !! തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമ തോമസ് പഴങ്കഥയാക്കിയത്. ഇതോടെ പി ടി തോമസിന്റെ പിന്‍​ഗാമിയായി പ്രിയതമ ഉമാ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

    Read More »
  • NEWS

     ‘ഞങ്ങള്‍ക്ക് തോല്‍വി പ്രശ്‌നമുള്ള കാര്യമല്ലല്ലോ’; സിപിഐഎമ്മിന് അങ്ങനെയാണോ: എ എന്‍ രാധാകൃഷ്ണന്‍

    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ ശേഷം പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍.തെരഞ്ഞെടുപ്പ് പരാജയം ശീലമാണെന്നും തങ്ങള്‍ക്ക് തോല്‍വി ഒരു പ്രശ്‌നമുള്ള കാര്യമല്ലല്ലോയെന്നും പുഞ്ചിരിച്ചുകൊണ്ട് എ എന്‍ രാധാകൃഷ്ണന്‍ മറുപടി പറഞ്ഞു.എന്നാൽ തെരഞ്ഞെടുപ്പ് പരാജയം എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ വിലയിരുത്തി. തൃക്കാക്കരയില്‍ ഉമ തോമസ് തരംഗം ദൃശ്യമായെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിജയത്തിന്റെ പേരില്‍ ഉമ തോമസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷിച്ച വോട്ടുകള്‍ പോലും എന്‍ഡിഎയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

    Read More »
  • NEWS

    അത്ഭുതമൊന്നും സംഭവിച്ചില്ല; യുഡിഎഫ് തന്നെ തൃക്കാക്കരയിൽ

    തൃക്കാക്കരയില്‍ പ്രതീക്ഷിച്ചതിലും കരുത്ത് കാട്ടി യുഡിഎഫും ഉമാ തോമസും. കൊച്ചി കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ 20,000 ലീഡ് നേടിക്കൊണ്ട് ഉമാ തോമസ് ഒരടിപോലും പിന്നോട്ട് പോകാതെ മുന്നോട്ടു തന്നെ നീങ്ങുകയാണ്. ഒന്‍പത് റൗണ്ട് പൂര്‍ത്തയായപ്പാള്‍ ഉമാ തോമസിന്റെ ലീഡ് 20,481 ആയി.വിജയം ഉറപ്പിച്ചതോടെ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആഘോഷിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.2021ല്‍ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷവും മറികടന്നാണ് ഉമയുടെ കുതിപ്പ്.യു.ഡി.എഫിന്‍റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് തൃക്കാക്കരയിൽ കാഴ്ചവെച്ചിരിക്കുന്നത്. ഒന്‍പതാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 53,661 വോട്ടുകള്‍ നേടിക്കൊണ്ട് മുന്നിലാണ്. എല്‍ഡിഎഫിന്റെ ഡോക്ടര്‍ ജോ ജോസഫിന് 33,180 വോട്ടും, എന്‍ഡിഎയുടെ എ എന്‍ രാധാകൃഷ്ണന്‍ 9205 വോട്ടും നേടി. കേഡർ പാർട്ടിയുടെ വിജയങ്ങൾ എപ്പോഴും ഗ്രാസ്റൂട്ടിലുള്ള പാർട്ടിയുടെ കരുത്തിൽ അധിഷ്ഠിതമാണ്.അതിനാൽത്തന്നെ  തൃക്കാക്കരയുടെ കാര്യത്തിൽ സിപിഐഎം പോലും വിജയിക്കുമെന്ന് കരുതിക്കാണില്ല-പതിവ് ഇലക്ഷൻ സ്റ്റണ്ടുകളൊഴിച്ച്.  ബിജെപിയുടെ വോട്ടുകൾ യുഡിഎഫിന് പതിവുപോലെയോ അതിൽ കൂടുതലോ…

    Read More »
  • NEWS

    കർണാടകയിൽ വാഹനാപകടം; ആറ് മരണം

    ബംഗളൂരു : കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ എസി ബസ് ചരക്ക് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 പേര്‍ മരിക്കുകയും 16 പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയില്‍ അപകടത്തില്‍പ്പെട്ടത്.അപകടത്തെ തുടർന്ന് 50 മീറ്റര്‍ ഉയരമുള്ള പാലത്തില്‍ നിന്ന് ബസ് താഴേക്ക് വീഴുകയും ഇന്ധന ടാങ്കിന്റെ ചോര്‍ച്ച കാരണം ബസിന് തീപിടിക്കുകയും ചെയ്യുകയായിരുന്നു.     ബസില്‍ ആകെ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 6 പേര്‍ പൊള്ളലേറ്റു മരിക്കുകയും 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അമിത വേഗത്തിലായിരുന്ന ബസിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാൾ പരിക്കില്ലാതെ രക്ഷപെട്ടു.

    Read More »
  • Kerala

    ഉമ മുന്നേറുന്നു, ലീഡ് 11000 ലെത്തി, വിജയം ഉറപ്പിച്ചു

    രാഷ്ട്രീയ കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലീഡ് 11000 അടുക്കുന്നു. ഉമ തോമസ് വിജയം ഉറപ്പിച്ചു. തുടക്കം മുതൽ വ്യക്തമായ ലീഡോടെ യുഡിഎഫ് മുന്നേറുകയായിരുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ ഓരോ ഘട്ടത്തിലും ലീഡ് ഉയർത്തിക്കൊണ്ടുള്ള ഉമാ തോമസിൻറെ കുതിപ്പ് യുഡിഎഫിനെപ്പോലും ഞെട്ടിച്ചു. ആദ്യ മൂന്ന് റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ 2021-ൽ പി.ടി തോമസ് ഈ ഘട്ടത്തിൽ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. ആദ്യ മൂന്ന് റൗണ്ടുകളിൽ പി.ടി തോമസിന് ലഭിച്ച ലീഡ് യഥാക്രമം 1258, 1180, 693 എന്നിങ്ങനെയാണ്. ഇത് മറികടന്നുകൊണ്ട് മണ്ഡലത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്ന സൂചനയാണ് വോട്ടെണ്ണൽ നൽകുന്നത്. 2197, 2290, 1531 എന്നിങ്ങനെയാണ് ആദ്യ മൂന്ന് റൗണ്ടുകളിൽ ഉമയുടെ ലീഡ്. അതായത് ഈ ഘട്ടത്തിൽ 3131 വോട്ടുകളുടെ ലീഡ് പി.ടി നേടിയപ്പോൾ 6018 വോട്ടുകളുടെ ലീഡാണ് ഉമാ തോമസിന്. ഇത്തരത്തിലൊരു മുന്നേറ്റം യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല. നിലവിലെ ട്രെൻഡ് അനുസരിച്ച് ഇനി…

    Read More »
  • NEWS

    തൃക്കാക്കരയിലെ വോട്ടെണ്ണൽ ആരംഭിച്ചു; ഉമ തോമസ് മുന്നിൽ

    തൃക്കാക്കര : വോട്ടെണ്ണൽ ആരംഭിച്ച തൃക്കാക്കരയിൽ ആദ്യ റൗണ്ടില്‍ ഉമ തോമസ് 597 വോട്ടിന് മുന്നില്‍.1258 വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതേ ഇടത്ത് പിടി തോമസ് മുന്നിലെത്തിയിരുന്നു. ആദ്യം വോട്ടെണ്ണിയ ഇടപ്പള്ളി, പോണേക്കര മേഖലകളില്‍ 21 ബൂത്തിലും ഉമ തോമസാണ് മുന്നിലെത്തിയിരിക്കുന്നത്. അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സാങ്കേതിക തടസം നേരിട്ടതിനെ തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണുന്നത് അര മണിക്കൂറോളം വൈകി.

    Read More »
  • NEWS

    പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്; കാരണങ്ങൾ അറിയാം

    എട്ടോ പത്തോ മണിക്കൂര്‍ ഒന്നും കഴിക്കാതിരുന്ന ശേഷം ദിവസത്തില്‍ നാം ആദ്യം കഴിക്കുന്ന ഭക്ഷണമാണ് പ്രഭാത ഭക്ഷണം അഥവാ ബ്രേക്ക്ഫാസ്റ്റ്.ഒരു ദിവസത്തേക്ക് വേണ്ട ഒരാളുടെ ഊർജ്ജം മൊത്തം നിറയ്ക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസ് സംവിധാനം ദിവസം മുഴുവനും സ്ഥായിയായി നിര്‍ത്തുന്നതും ഇതേ പ്രഭാതഭക്ഷണമാണ്.ശരീരത്തിലെ പിത്തം അഥവാ തീ ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ ഇരിക്കുന്ന സമയമായതിനാല്‍ പ്രഭാതഭക്ഷണത്തിന് ആയുര്‍വേദവും വലിയ പ്രാധാന്യം നല്‍കുന്നു. രാത്രിയില്‍ താമസിച്ച്‌ കഴിക്കുന്നതു കൊണ്ടോ രാവിലെ വൈകി എഴുന്നേല്‍ക്കുന്നതു മൂലമോ ഭാരം കുറയ്ക്കാനോ ഒക്കെ വേണ്ടി പ്രഭാതഭക്ഷണംതന്നെ വേണ്ടെന്ന് വയ്ക്കുന്ന പലരുമുണ്ട്. ഇത് നിങ്ങളുടെ ചയാപചയ സംവിധാനത്തെ താറുമാറാക്കുകയും ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. സന്തുലിതമായ പ്രഭാതഭക്ഷണം ഇത്തരം അപകട സാധ്യതകള്‍ കുറച്ച്‌ ഒരു ദിവസത്തിന് മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം ശരീരത്തിന് പ്രദാനം ചെയ്യുന്നു. ഇനിയും ചിലരുണ്ട്. പേരിന് എന്തെങ്കിലും പ്രഭാതഭക്ഷണമായി കഴിക്കും. ഒരു പഴമോ ഒരു ബ്രഡിന്‍റെ രണ്ട് കടിയോ ഒക്കെ…

    Read More »
Back to top button
error: