Month: June 2022

  • NEWS

    മുഖം വെളുക്കാൻ കടലമാവ്; അറിയാം കടലമാവിന്റെ ഗുണങ്ങൾ

    പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് കടലമാവ്.ചര്‍മ്മത്തിന് നിറം നല്‍കുക, കരുവാളിപ്പു മാറ്റുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണിത്.യാതൊരു ദോഷവും വരുത്താതെ ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ടു നല്‍കാന്‍ ശേഷി കടലമാവിനുണ്ട്. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്.സോപ്പിനു പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും നിറവും നൽകാൻ സഹായിക്കും. ഒരു സ്പൂൺ കടലമാവിൽ തേന്‍ ഒഴിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ മുഖകാന്തി വർധിക്കും. രണ്ട് ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ എണ്ണമയം നീക്കിക്കളയാൻ ഈ ഫേസ് പാക്ക് സഹായിക്കും. രണ്ട് ടീസ്പൂൺ തെെരും രണ്ട് ടീസ്പൂൺ കടലമാവും ചേർത്ത് മുഖത്തിടുക. ചർമ്മം കൂടുതൽ ലോലമാകാൻ ഈ പാക്ക് സഹായിക്കും. ഇതും നല്ലൊരു ബ്ലീച്ചിംഗ്…

    Read More »
  • NEWS

    എക്സ്റേ ടെക്നീഷ്യൻസ്, നഴ്സസ് ഒഴിവുകൾ 

    കോയമ്പത്തൂരിലെ പ്രമുഖ ആശുപത്രിയിലേക്ക് താഴെ പറയുന്ന ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. Wanted: X-ray Technician -2 (5-10 yrs experience) Bsc / GNM Nurses-10 (Minimum 3 yrs experience.freshers can also apply) Contact: REX ORTHO HOSPITAL FLOWER MARKET METTUPALAYAM ROAD COIMBATORE -2 (2 km from Coimbatore Junction Railway Station & 3km from Gandhipuram KSRTC) pH:0422 2 542542,2 542543

    Read More »
  • NEWS

    12.5 കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല്ലം സ്വ​ദേ​ശി പാലക്കാട് പിടിയിലായി

    പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 12.5 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി അറസ്റ്റിൽ.ആലംമൂട് കേരളപുരം സ്വദേശി അബ്ദുൽ ഹബീദി (46) നെയാണ് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസും ചേർന്ന് പിടികൂടിയത്.  വിശാഖപട്ടണത്തുനിന്നു ധൻബാദ് എക്സ്പ്രസിൽ എറണാകുളത്തേക്ക് കഞ്ചാവു കൊണ്ടുവരികയായിരുന്നു ഇയാൾ.ട്രെയിനിൽ പരിശോധന നടക്കുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ആർപിഎഫ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

    Read More »
  • NEWS

    ഓക്സിജൻ എപ്പോഴും അത്ര നല്ലതൊന്നുമല്ല !!

    ഓക്സിജൻ എപ്പോഴും അത്ര നല്ലതൊന്നുമല്ല.നമുക്ക് ജീവനോടെയിരിക്കാൻ എന്തായാലും ഒരു നിശ്ചിത അളവിൽ ഓക്സിജൻ ആവശ്യമുണ്ടു്. പക്ഷേ, അത്രയും മതി. വല്ലാതെ അധികമാകരുത്.ഒരു ടിന്നിലോ , പ്ലാസ്റ്റിക്ക് ഉറയിലോ ഭക്ഷണപദാർത്ഥങ്ങളും , റബ്ബർ ടയറിലും  ,ഇലക്ട്രിക്ക് ബൾബിലും വായുവും ശേഖരിച്ചുവെക്കുമ്പോൾ അതിൽ നിന്നും പരമാവധി ഓക്സിജൻ ഒഴിവാക്കുന്നതാണ് നല്ലത്.കാരണം അവസരം കിട്ടിയാൽ എത്രയും പെട്ടെന്ന് ഏതെങ്കിലും രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ ആവേശം കാണിക്കുന്ന മൂലകങ്ങളിൽ  മുൻപന്തിയിൽ നിൽക്കുന്ന ഒരു കക്ഷിയാണ് ഓക്സിജൻ.ആവശ്യമായ താപനിലയോ , ഉപരിതലസമ്പർക്കമോ ഇല്ലാതെ വരുമ്പോൾ മാത്രമാണു് ഓക്സിജന്റെ ഈ ബലാൽസംഗമം മറ്റു വസ്തുക്കളുടെമേൽ നടക്കാത്തത്. മൂലകങ്ങളോ , സംയുക്തങ്ങളോ ആയി ഓക്സിജൻ ചേരുമ്പോൾ അതിനു നാം പറയുന്ന പേരാണ് ജ്വലനം അഥവാ തീപിടുത്തം. വിറകു കത്തുന്നതും , ഭക്ഷണം (ഗ്ലൂക്കോസ്) കോശങ്ങളിൽ വെച്ച് വിഘടിച്ച് ഊർജ്ജവും , കാർബൺ ഡയോക്സൈഡും ജലവുമായി മാറുന്നതും , കാർ എഞ്ചിനിൽ ഡീസൽ എരിയുന്നതും , ഇരുമ്പ് തുരുമ്പു പിടിക്കുന്നതും , ഇടിമിന്നൽ കണ്ണഞ്ചിക്കുന്ന…

    Read More »
  • NEWS

    കാലവർഷം വൈകും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നേരിയ തോതില്‍ മഴയുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെയും കാലവര്‍ഷം (Monsoon) എത്തിയിട്ടില്ലെന്നും വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍ കാലവര്‍ഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാന്‍ കാരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (MJO) ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പുറത്തായതിനാല്‍ കാലവര്‍ഷം വടക്കോട്ട് പുരോഗമിക്കുന്നതിനും തടസ്സം ഉണ്ടാകും. എങ്കിലും അടുത്ത ഏതാനും ദിവസങ്ങളില്‍ കാലവര്‍ഷം മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലും എത്താന്‍ സാധ്യതയുണ്ട്. രാത്രികാലങ്ങളില്‍ സംവഹന മേഘങ്ങളുടെ സാന്നിധ്യം മൂലമാണ് ഇപ്പോള്‍ കേരളത്തില്‍ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നത്. കാലവര്‍ഷക്കാറ്റ് സജീവമാകുന്നതോടെ ഈയൊരു സാഹചര്യം മാറ്റം വരുകയും സാധാരണ രീതിയിലുള്ള കാലവര്‍ഷത്തിന് ഭാഗമായ മഴ ലഭിക്കുകയും ചെയ്യും.ജൂണ്‍ രണ്ടാം വാരം മണ്‍സൂണ്‍ കേരളത്തില്‍ ഊര്‍ജിതമാകുമെന്നാണ് പുതിയ അറിയിപ്പ്.

    Read More »
  • Kerala

    കെഎസ്ആർടിസി സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുന്നത് വിവേചനം; ഹൈക്കോടതി

    കൊച്ചി: കെഎസ്ആർടിസിയിലെ സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനം എന്ന് ഹൈക്കോടതി. തങ്ങൾക്ക് ശമ്പളം നൽകാത്തിടത്തോളം ഉന്നത ഓഫീസർമാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി ജീവനക്കാരുടെ ദുർഗതി കണ്ടില്ലെന്ന് നടിക്കാനാകില്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കെഎസ്ആർടിസി ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകേണ്ടതാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതിയുടെ മുന്നറിയിപ്പ് ഉണ്ട്. ജീവനക്കാരുടെ ഹർജിയിൽ മറുപടി നൽകാൻ കെഎസ്ആർടിസിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. അതേസമയം, കെഎസ്ആർടിസി പുനസംഘടിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കും. മിനിമം സബ്‌സിഡി അടിസ്ഥാനത്തിൽ ആയിരിക്കും ഇതെന്നും സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. സ്വയംപര്യാപ്‌തമാകും വരെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കും. കെഎസ്ആർടിസി പരിഷ്കരണവുമായി മുന്നോട്ടെന്നു സർക്കാർ വ്യക്തമാക്കുന്നു. സുശീൽ ഖന്ന…

    Read More »
  • Crime

    കൊലക്കേസിൽ ജാമ്യം; പുറത്തിറങ്ങി ബൈക്ക് സ്റ്റണ്ട്; വീണ്ടും അറസ്റ്റ്

    നോയിഡ: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ യുട്യൂബറായ പ്രതി ബൈക്ക് സ്റ്റണ്ട് നടത്തിയതിന് പിടിയിൽ. കാമുകിയുടെ സഹോദരനെ കൊലപ്പെടുത്തിയ യുട്യൂബർ നിസാമുൾ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ റോഡുകളിൽ ഇയാൾ നടത്തിയ ബൈക്ക് സ്റ്റണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. സോഷ്യൽ മിഡിയയിൽ 9 ലക്ഷത്തിലധികം ഫോളോവേഴ്സാണ് നിസാമുൾ ഖാനുള്ളത്. 2020 ഒക്ടോബറിലാണ് ഇയാളെ കൊലക്കേസിൽ പിടികൂടുന്നത്.‍ കാമുകിയുമായുള്ള ബന്ധത്തിന് സഹോദരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അയാളെ വെടിവച്ചു കൊല്ലുകയായിരുന്നു.

    Read More »
  • India

    വധുവാകണം, മറ്റൊരാളെ വിവാഹം കഴിക്കാനില്ല; തന്നെത്തന്നെ വിവാഹം കഴിക്കാനൊരുങ്ങി 24-കാരി

    അഹമ്മദാബാദ്: തന്നെ തന്നെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഗുജറാത്തിലെ 24-കാരിയായ ക്ഷമാ ബിന്ദു. ജൂണ്‍ 11നാണ് ഗുജറാത്തിലെ ആദ്യ സോളോഗമി. തനിക്ക് വിവാഹിതയാകാന്‍ താത്പര്യമില്ലെന്നും എന്നാല്‍ വധുവാകാനുള്ള ആഗ്രഹംകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും യുവതി പറയുന്നു. പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹത്തിന് വീട്ടുകാരുടെ അനുഹ്രഹവും ആശിര്‍വാദവുമുണ്ടെന്നും അവര്‍ പറയുന്നു. ‘ഇന്ത്യയില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ടോയെന്ന് താന്‍ അന്വേഷിച്ചുവെന്നും എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആത്മസ്‌നേഹത്തിന്റെ ഗുജറാത്തിലേയും രാജ്യത്തേയും ആദ്യ മാതൃക സൃഷ്ടിക്കാന്‍ പോകുകയാണെന്നും അവര്‍ പറഞ്ഞു. വിവാഹം കഴിക്കുന്നുവെങ്കില്‍ അത് ഏറ്റവും അധികം സ്‌നേഹിക്കുന്ന ഒരാളെയാകണം എന്നാണ് വിശ്വസിക്കുന്നത്. ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്നത് എന്നെ തന്നെയാണ്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്‌’ക്ഷമ കൂട്ടിച്ചേര്‍ത്തു. വിവാഹം എവിടെ വെച്ച് നടത്തണമെന്നും മധുവിധു എവിടേക്കാണ് പോകേണ്ടതെന്നും വരെ തീരുമാനിച്ചിരിക്കുകയാണ് യുവതി. ഗോത്രയിലെ ഒരു ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നത്. ഇതിനായി അപേക്ഷ നല്‍കിക്കഴിഞ്ഞു. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 11ന് വിവാഹം കഴിഞ്ഞാല്‍ അധികം വൈകാതെ…

    Read More »
  • NEWS

    തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

    തൃക്കാക്കര:പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയിലെ ഫലം ഇന്ന് അറിയാം.രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിംഗ് സെന്ററില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.എട്ടര മണിയോടെ ആദ്യ ഫല സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും പുറത്തുവരും.     എട്ട് മണിയോടെ സ്‌ട്രോംഗ് റൂം തറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ അന്തിമ ഫലം പുറത്തുവരും.

    Read More »
  • India

    മതിയായ പരിശീലനം ലഭിക്കാത്ത പൈലറ്റ് വിമാനമിറക്കി; വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ

    ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡം പാലിക്കാത്തതിന് വിമാനക്കമ്പനിയായ എയര്‍ വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ. (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). മധ്യപ്രദേശിലെ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പൈലറ്റ് വിമാനം ഇറക്കിയ സംഭവത്തിലാണ് ഡി.ജി.സി.എ. എയര്‍ വിസ്താരയ്ക്ക് പിഴയിട്ടത്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായിരുന്ന പൈലറ്റ്, ഫ്‌ളൈറ്റ് സിമുലേറ്ററില്‍ ആവശ്യമായ പരിശീലനം നേടാതെയാണ് ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ വിമാനം ഇറക്കിയതെന്ന് ഡി.ജി.സി.എ പറഞ്ഞു. വിമാനത്തിലെ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ചട്ടലംഘനമാണിത്. യാത്രക്കാരേയും വഹിച്ചുള്ള ഒരുവിമാനം ലാന്‍ഡ്‌ചെയ്യുന്നതിന് മുമ്പ് സിമുലേറ്ററില്‍ വിമാനം ഇറക്കുന്നതില്‍ ഫസ്റ്റ് ഓഫീസര്‍ പരിശീലനം നേടിയിരിക്കണം. ഫസ്റ്റ് ഓഫീസര്‍ക്ക് ലാന്‍ഡിങ് നിര്‍ദേശം നല്‍കേണ്ട ക്യാപ്റ്റനും ഇത്തരത്തില്‍ സിമുലേറ്റര്‍ പരിശീലനം നേടിയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇന്‍ഡോറില്‍ ലാന്‍ഡ് ചെയ്ത വിസ്താരയിലെ ഫസ്റ്റ് ഓഫീസര്‍ക്കോ ക്യാപ്റ്റനോ ഇത്തരത്തില്‍ പരിശീലനം ലഭിച്ചിരുന്നില്ല. ഇക്കാര്യം വിമാനത്തിന്റെ ലാന്‍ഡിങ് വേളയിലാണ് പുറത്തറിയുന്നത്.

    Read More »
Back to top button
error: