NEWS

കർണാടകയിൽ വാഹനാപകടം; ആറ് മരണം

ബംഗളൂരു : കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ എസി ബസ് ചരക്ക് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 പേര്‍ മരിക്കുകയും 16 പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയില്‍ അപകടത്തില്‍പ്പെട്ടത്.അപകടത്തെ തുടർന്ന് 50 മീറ്റര്‍ ഉയരമുള്ള പാലത്തില്‍ നിന്ന് ബസ് താഴേക്ക് വീഴുകയും ഇന്ധന ടാങ്കിന്റെ ചോര്‍ച്ച കാരണം ബസിന് തീപിടിക്കുകയും ചെയ്യുകയായിരുന്നു.

 

 

ബസില്‍ ആകെ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 6 പേര്‍ പൊള്ളലേറ്റു മരിക്കുകയും 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അമിത വേഗത്തിലായിരുന്ന ബസിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാൾ പരിക്കില്ലാതെ രക്ഷപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: