NEWS

‘ബിജെപിക്ക് കിട്ടേണ്ട വോട്ടുകൾ ഉമയ്ക്ക് കിട്ടി’; ജയം സതീശന്റെ മാത്രം മിടുക്കല്ല’:പി സി ജോർജ്ജ്

തൃക്കാക്കര: ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഉമ തോമസിന് ലഭിച്ചെന്ന് പി.സി.ജോര്‍ജ്.തൃക്കാക്കരയിൽ ബിജെപിക്ക് അടിത്തറയില്ല.ഉമയുടെ വിജയം സതീശന്‍റെ മാത്രം മിടുക്കല്ലെന്നും പി സി ജോർജ് പറഞ്ഞു.
ചരിത്രവിജയത്തിനരികെ ഉമ തോമസ് എത്തിയതിന് പിന്നാലെയാണ് ജോർജിന്റെ പ്രതികരണം.ബെന്നി ബഹനാന്‍ 2011ല്‍ നേടിയ 22406 വോട്ടിന്റെ ലീഡും മറികടന്നായിരുന്നു ഉമയുടെ കുതിപ്പ്.24,300 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം !!
തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമ തോമസ് പഴങ്കഥയാക്കിയത്. ഇതോടെ പി ടി തോമസിന്റെ പിന്‍​ഗാമിയായി പ്രിയതമ ഉമാ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

Back to top button
error: