NEWS

തൃക്കാക്കരയിലെ വോട്ടെണ്ണൽ ആരംഭിച്ചു; ഉമ തോമസ് മുന്നിൽ

തൃക്കാക്കര : വോട്ടെണ്ണൽ ആരംഭിച്ച തൃക്കാക്കരയിൽ ആദ്യ റൗണ്ടില്‍ ഉമ തോമസ് 597 വോട്ടിന് മുന്നില്‍.1258 വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതേ ഇടത്ത് പിടി തോമസ് മുന്നിലെത്തിയിരുന്നു.
ആദ്യം വോട്ടെണ്ണിയ ഇടപ്പള്ളി, പോണേക്കര മേഖലകളില്‍ 21 ബൂത്തിലും ഉമ തോമസാണ് മുന്നിലെത്തിയിരിക്കുന്നത്.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സാങ്കേതിക തടസം നേരിട്ടതിനെ തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണുന്നത് അര മണിക്കൂറോളം വൈകി.

Back to top button
error: