Month: June 2022

  • Crime

    പബ്ബിൽനിന്ന് മടങ്ങിയ 17-കാരിയെ സ്‌കൂൾ വിദ്യാർഥികൾ കാറിൽ ബലാത്സംഗം ചെയ്‌തെന്ന് പരാതി; ഒരു എംഎല്‍എയുടെ മകനും ഉള്‍പ്പെട്ടതായി പോലീസ്

    ഹൈദരാബാദ്: നിശാപാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാറില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. സംഭവത്തില്‍ ഒരു എംഎല്‍എയുടെ മകനും ഉള്‍പ്പെട്ടതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രദേശത്താണ്സംഭവം. പബ്ബില്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയ പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ കാറില്‍ കയറ്റിയത്. എന്നാല്‍ ഹൈദരാബാദ് ജൂബിലി ഹില്‍സ് പ്രദേശത്ത് കാര്‍ നിര്‍ത്തിയിട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരുട്ടത്ത് ആളൊഴിഞ്ഞ പ്രദേശത്ത് കാര്‍ നിര്‍ത്തിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഒരാള്‍ കാറിനകത്ത് കയറുമ്പോള്‍ മറ്റുള്ളവര്‍ കാറിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി പീഡനത്തിനിരയായ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ ഉടമയെ ചോദ്യം ചെയ്ത് വരികയാണ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പബ്ബില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ…

    Read More »
  • India

    ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; മറ്റൊരു തരംഗത്തിന് സാധ്യതയോ?

    ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിലെ ഏറ്റവും വലിയ കൊവിഡ് കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ന് മാത്രം നാലായിരത്തിലധികം പുതിയ കൊവിഡ് കേസുകളാണ് വന്നിരിക്കുന്നത്. ഇത് മാര്‍ച്ച് 11 മുതലിങ്ങോട്ടുള്ള കണക്ക് നോക്കുമ്പോള്‍ ഏറ്റവുമധികം കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമായി മാറിയിരിക്കുകയാണ്. ആകെ 4,041 കേസുകളാണ് ഇന്ന് വന്നിരിക്കുന്നത്. ദശലക്ഷക്കണക്കിന് പേരെയാണ് ഇതുവരെ രാജ്യത്ത് കൊവിഡ് കടന്നുപിടിച്ചത്. ഏതാണ്ട് അഞ്ചര ലക്ഷം പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചുവെന്നാണ് കണക്ക്. എന്നാല്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരവും, മറ്റ് ചില സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരവും ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ഇതിനെക്കാളെല്ലാം വളരെ കൂടുതലാണ്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് മാത്രം. നേരത്തെയും കൊവിഡ് കേസുകളില്‍ മുന്നില്‍ നിന്നിരുന്ന മഹാരാഷ്ട്ര തന്നെയാണ് ഇപ്പോഴും മുന്നിട്ടുനില്‍ക്കുന്നത്. പ്രത്യേകിച്ച് സംസ്ഥാന തലസ്ഥാനമായ മുംബൈയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ ആഴ്ച മാത്രമെടുത്താല്‍ തന്നെ മഹാരാഷ്ട്രയില്‍ കൊവിഡ്…

    Read More »
  • Crime

    കേരളാ ഹൗസ് ക്വാർട്ടേഴ്‌സിലെ ലൈംഗിക അതിക്രമ കേസ്, ജീവനക്കാരന് സസ്പെൻഷൻ

    ദില്ലി: കേരളാ ഹൗസ് ക്വാർട്ടേഴ്‌സിലെ ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കുക്ക് പ്രകാശനെയാണ് കേരള ഹൗസ് സസ്പെൻഡ് ചെയ്തത്. സഹപ്രവർത്തകന്റെ മകൾക്ക് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. ദില്ലി പൊലീസ് പ്രകാശനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് നടപടി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കുക്ക് പ്രകാശനെതിരെ ദില്ലി പൊലീസ് കേസെടുത്തത്. ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

    Read More »
  • Kerala

    ദുരാരോപണങ്ങൾ പൊളിഞ്ഞു, നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വിദഗ്ദ്ധര്‍

      കൊച്ചി: നടിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നി്ട്ടില്ലെന്ന് വിദഗ്ദ്ധര്‍. അതേസമയം മെമ്മറി കാര്‍ഡില്‍ നിന്ന് ഇത് മറ്റ് ഉപകരണങ്ങളിലേക്ക് പകര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഫോറന്‍സിക് വിദഗ്ദ്ധന്‍ എസ്.പി സുനില്‍ പറഞ്ഞു. എങ്കിലും ഈ മെമ്മറി കാര്‍ഡില്‍ നിന്ന് ഇത് പകര്‍ത്തിയിട്ടുണ്ട് എന്നതിന് യാതൊരു തെളിവും ലഭ്യമായിട്ടില്ല. മറ്റൊരു ഉപകരണത്തിലേക്ക് ഒരു മെമ്മറി കാര്‍ഡ് ബന്ധിപ്പിക്കുമ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. മെമ്മറി കാര്‍ഡ് ഇട്ട കമ്പ്യൂട്ടര്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്നും ഡോ. സുനില്‍ പറഞ്ഞു. ഇദ്ദേഹം മെയ് 29ന് മെമ്മറി കാര്‍ഡ് പരിശോധിക്കുകയും 31ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കാര്‍ഡിലുള്ള എട്ട് ദൃശ്യങ്ങളില്‍ ഒന്നിലും മാറ്റം ഉണ്ടായിട്ടില്ല. സംഭവത്തിലെ പ്രത്യേക സാക്ഷിയായി ഉള്‍പ്പെടുത്തി പ്രത്യേക കോടതി ഇദ്ദേഹത്തെ എട്ട് ദിവസത്തോളം വിചാരണ ചെയ്തിരുന്നു. മെമ്മറി കാര്‍ഡില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു.ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന്…

    Read More »
  • NEWS

    പിണറായി ക്ലീൻ ബൗൾഡ് ആയെന്ന് എ കെ ആന്റണി; രാജിവയ്ക്കണമെന്ന് കെ സുധാകരൻ

    തൃക്കാക്കരയിൽ സെഞ്ചുറിയടിക്കാന്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലീന്‍ ബൗള്‍ഡായെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഒരു ഭരണകൂടം മുഴുവന്‍ പ്രചാരണത്തിനായി രംഗത്തിറങ്ങിയിട്ടും എല്‍.ഡി.എഫിനെ തൃക്കാക്കരയിലെ ജനം തള്ളിക്കളഞ്ഞു.ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനവിധിയാണിത്.വിജയം യു.ഡി.എഫിന്‍റെ ശക്തമായ മുന്നേറ്റത്തിന് തുടക്കമാകുമെന്നും എ.കെ. ആന്‍റണി പ്രതികരിച്ചു. അതേസമയം ഇനി ഒരു നിമിഷം പോലും പിണറായി വിജയന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും എത്രയും പെട്ടന്ന് പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

    Read More »
  • NEWS

    കാട് കടന്ന്, കടൽ നീന്തി, രാജ്യാതിരുകൾ ഭേദിച്ച പ്രണയ സാഫല്യം, ബം​ഗ്ലാദേശി യുവതിയും, ഇന്ത്യൻ യുവാവും തമ്മിലുള്ള ഫേസ്ബുക്ക് പ്രണയം ഒടുവിൽ വിവാഹത്തിലെത്തി

       കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് കൃഷ്ണ മണ്ഡല്‍ എന്ന ബംഗ്ലാദേശി യുവതിയും അഭിക് മണ്ഡലും വിവാഹിതരായത്. സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രണയകഥയായി അക്ഷരാര്‍ത്ഥത്തില്‍ അത്. പ്രണയത്തിന് ദേശവും ഭാഷയും ജാതിയും മതവുമൊന്നുമില്ലന്ന് തെളിയിച്ചിരിക്കുകയാണ് ഈ കാമുകീകാമുകന്മാർ. ഇന്ത്യയിലെ കാമുകനെ കാണാനും വിവാഹം ചെയ്യാനുമാണ് കൃഷ്ണ എന്ന 22കാരിയായ യുവതി അതിര്‍ത്തി കടന്ന് സാഹസികമായി ഇവിടെ എത്തിച്ചേര്‍ന്നത്. സുന്ദര്‍ബനിലെ വനങ്ങളെ ധീരമായി മറികടന്ന്, ഒരു മണിക്കൂറിലധികം നീന്തി ഇന്ത്യയില്‍ പ്രവേശിച്ച യുവതി ഒടുവിൽ സ്വന്തം പ്രിയതമനുമായി ഒന്നിച്ചു. കൃഷ്ണ മണ്ഡല്‍ എന്ന ബംഗ്ലാദേശി യുവതിയാണ് അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായാണ് അതിര്‍ത്തി കടന്നത്. റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍സിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് നദിയില്‍ ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. മൂന്ന് ദിവസം മുമ്പാണ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍,…

    Read More »
  • NEWS

     എ.എൻ. രാധാകൃഷ്ണന് കെട്ടിവച്ച കാശും നഷ്ടമാകും

    കൊച്ചി: തൃക്കാക്കരയിൽ നേരിട്ടേറ്റുമുട്ടിയ ഇരു മുന്നണികളോടും മത്സരിക്കുകയും വിജയപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്ത എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനു കെട്ടിവച്ച കാശ് നഷ്ടമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജില്ലാ നേതാവിനു ലഭിച്ച വോട്ടുകൾ പോലും പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനു ലഭിച്ചുമില്ല. 12,957 വോട്ടുകളുമായി മൂന്നാം സ്ഥാനമാണ് രാധാകൃഷ്ണന് നേടാനായത്. രാധാകൃഷ്ണൻ ഉൾപ്പെടെ ഇത്തവണ മത്സരരംഗത്തുണ്ടായിരുന്ന ഏഴു പേർക്കാണ് കെട്ടിവച്ച കാശ് നഷ്ടമാവുക.തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയമം അനുസരിച്ച് ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കിൽ കെട്ടിവച്ച കാശ് നഷ്ടമാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓരോ സ്ഥാനാർഥിയും 10,000 രൂപയും ലോക്സഭയിലേക്കെങ്കില്‍ 25,000 രൂപയും കമ്മിഷനിൽ കെട്ടിവയ്ക്കണം എന്നാണ് ചട്ടം. തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് പോസ്റ്റൽ വോട്ടടക്കം 1,35,349 വോട്ടുകളാണ് ഇത്തവണ തൃക്കാക്കരയിൽ പോൾ ചെയ്തത്. ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകൾ നേടിയെങ്കിൽ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാൽ രാധാകൃഷ്ണന് ലഭിച്ചതാകട്ടെ 12,957 (9.57%) വോട്ടുകൾ മാത്രം. 2021ൽ…

    Read More »
  • NEWS

    കെ-റെയിൽ കുറ്റി യുഡിഎഫിനെ സഹായിച്ചപ്പോൾ കെ വി തോമസ് എൽഡിഎഫിന് പാരയായി

    തൃക്കാക്കര നിലനിര്‍ത്താന്‍ യു.ഡി.എഫിന് സഹായകരമായത് സഹതാപ തരംഗം മാത്രമല്ല, കെ. റെയില്‍ വിവാദവും വലിയ രൂപത്തില്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്.അതേസമയം ഒരുവേള അട്ടിമറി വിജയം പ്രതീക്ഷിച്ച എൽഡിഎഫിന് കെ വി തോമസ് പാരയുമായി. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.കെ റെയില്‍ കടന്നു പോകുന്ന മണ്ഡലത്തില്‍, ഇതു തന്നെ ആയിരുന്നു യു.ഡി.എഫിന്റെ പ്രധാന പ്രചരണായുധവും.ഈ പ്രചരണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ മണ്ഡലത്തില്‍ തമ്ബടിച്ചെങ്കിലും അതൊന്നും ഏശിയില്ലന്നതാണ് യാഥാര്‍ത്ഥ്യം.സ്വന്തം കിടപ്പാടം വരെ പിണറായി സര്‍ക്കാര്‍ കൊണ്ടു പോകുമെന്ന പ്രചരണമാണ് യു.ഡി.എഫ് തൃക്കാക്കരയില്‍ നടത്തിയിരുന്നത്.അത് ഫലം കണ്ടു എന്നു തന്നെ വേണം കരുതാന്‍.ഇതാടൊപ്പം പി.ടി തോമസിനോടുള്ള ഇഷ്ടം കൂടി പ്രകടമായപ്പോള്‍ യു.ഡി.എഫിന് ചരിത്ര ഭൂരിപക്ഷമാണ് തൃക്കാക്കരയില്‍ ലഭിച്ചിരിക്കുന്നത്. കെ.വി തോമസ് എന്ന അവസരവാദിക്ക് ‘കൈ’ കൊടുത്തതും ഇടതുപക്ഷത്തിന്റെ പരാജയത്തിന് മറ്റൊരു കാരണമാണ്.കോണ്‍ഗ്രസ്സ് ഒരു കേഡര്‍ പാര്‍ട്ടിയല്ലങ്കിലും അവരുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ ആ പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ട്.കെ.വി തോമസ് ഉടക്കിയപ്പോള്‍ ‘പോയി തുലയട്ടെ’ എന്ന…

    Read More »
  • Kerala

    സൈക്കിൾ തരംഗമാകുന്നു, ഉല്ലാസത്തിനും വ്യായാമത്തിനും സൈക്കിൾ; ആക്കുളത്ത് സ്കൈ സൈക്ലിങ്

       സൈക്കിൾ തരംഗമായി മാറുകയാണ്. ജോലിസ്ഥലത്തും സ്‌കൂളുകളിലും തുടങ്ങി എവിടെയും സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ മാറ്റത്തിന്റെ ‘ബെല്ലടി’യാണ് എങ്ങും മുഴങ്ങി കേൾക്കുന്നത്. ഉല്ലാസത്തിനും വ്യായാമത്തിനുമായി സൈക്കിൾ സവാരി ശീലമാക്കി മാറ്റിയവർ ഏറിയ പങ്കും കണ്ണൂരിലാണ്. കാനന്നൂർ സൈക്ലിങ്‌  ക്ലബ്ബാണ്‌ ഇതിന്‌ മുൻകൈയെടുത്തത്‌. തുടക്കത്തിൽ 20 പേരുമായി ആരംഭിച്ച ക്ലബ്ബിൽ ഇപ്പോൾ 8000 ലേറെ അംഗങ്ങളുണ്ട്. 14 സ്കൂളുകളിൽ യൂണിറ്റ് തുടങ്ങി. കേരളത്തിലെ ആദ്യ വനിതാ സൈക്ലിങ്‌ വിങ് പിങ്ക് റൈഡേഴ്‌സും ആരംഭിച്ചു. കോർപറേഷനിൽ   സൈക്കിൾ സ്റ്റേഷനും വിവിധ പ്രദേശങ്ങളിൽ  സൈക്കിൾ സ്റ്റാൻഡും സ്ഥാപിക്കാനുള്ള  ശ്രമത്തിലാണ്‌ ക്ലബ്ബെന്ന്‌ പ്രസിഡന്റ്‌ ഷാഹിൻ പള്ളിക്കണ്ടി പറയുന്നു. നഗരങ്ങളിൽ ബൈക്കും കാറും ഉപേക്ഷിച്ച്‌ യാത്രയ്‌ക്കും വ്യായാമത്തിനും സൈക്കിൾ വ്യാപകമായി ഉപയോഗിക്കുന്നു. ഗ്രാമങ്ങളിലും സൈക്കിൾ ഇഷ്ടവാഹനമായി. ജോലിസ്ഥലത്തേക്ക് സൈക്കിളിൽ പോകുന്നവരും സ്‌കൂളുകളിൽ സൈക്കിളിലെത്തുന്ന വിദ്യാർഥികളും ധാരളമാണ്. കണ്ണൂരിൽ സൈക്കിൾ ട്രാക്ക്‌ സൈക്കിൾ സവാരിക്കായി ട്രാക്കുള്ള  അപൂർവ  നഗരങ്ങളിലൊന്നാണ്‌ കണ്ണൂർ. പയ്യാമ്പലം പാർക്കിൽനിന്ന്‌ പഴയ പ്രഭാത്‌ ജങ്‌ഷൻ വരെയും എസ്‌.എൻ പാർക്ക്‌…

    Read More »
  • NEWS

    ദിലീപിന് കനത്ത തിരിച്ചടി;നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കി

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കി.ഒന്നര മാസം കൂടി അധികമായി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. കൂടുതല്‍ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.ഇനിയും സമയം അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു അത്.

    Read More »
Back to top button
error: