കൊച്ചി: 2011ല്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന തൃക്കാക്കര ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല.തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമ തോമസ് പഴങ്കഥയാക്കിയത്.24,300 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം.
20 ൽ 19 സീറ്റുകൾ യുഡിഎഫ് പാർലമെന്റിൽ നേടിയിടത്തു നിന്നാണ് 2021 ൽ 8 സീറ്റുകൾ വർദ്ധിപ്പിച്ച് എൽഡിഎഫ് സംസ്ഥാനത്ത് തുടർ ഭരണം നേടി ചരിത്രമെഴുതിയത്. എന്നാൽ അന്നും ഇന്നും യുഡിഎഫിന് ഒപ്പം നിന്ന ചരിത്രമാണ് തൃക്കാക്കരയ്ക്കുള്ളത്.എന്നാൽ ഇത്തവണ യുഡിഎഫിന് കാര്യങ്ങൾ കുറേക്കൂടി എളുപ്പമായിരുന്നു. 20-20, ആം ആദ്മി, എസ്ഡിപിഐ, വെൽഫയർ പാർട്ടി വോട്ടുകൾ പൂർണ്ണമായും ബിജെപി വോട്ടുകൾ പകുതിയോളവും യുഡിഎഫിന് ലഭിച്ചു.
വികസന – സമകാലിക രാഷ്ട്രീയ വിഷയങ്ങളേക്കാൾ മണ്ഡലത്തിൽ സഹതാപം മാത്രം പ്രയോഗിച്ചപ്പോൾ അത് അവരെ കൂടുതൽ തുണയ്ക്കുകയും ചെയ്തു.തൃക്കാക്കരയിൽ യുഡിഎഫ് ജയിച്ചുവെങ്കിലും എൽഡിഎഫ് 99, യുഡിഎഫ് 41 എന്ന കക്ഷി നില മാറ്റമില്ലാതെ തുടരും.