Month: June 2022
-
Kerala
കോണ്‍ഗ്രസ് തുണച്ചു; ചെന്നിത്തലയുടെ ജന്മനാട്ടില്‍ ഭരണം സി.പി.എമ്മിന്: വിജയമ്മ പ്രസിഡന്റ്
മാന്നാര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാട്ടില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.എം സ്ഥാനാര്‍ഥി പ്രസിന്റായി. സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനാണ് പുതിയ പ്രസിഡന്റ്. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇതു മൂന്നാം തവണയാണ് അവര്‍ പ്രസിഡന്റാവുന്നത്. ബി.ജെ.പി.യിലെ ബിന്ദു പ്രദീപിനെ ആറിനെതിരെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയമ്മ വീണ്ടും വിജയിച്ചത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായ പഞ്ചായത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമാണ് ഈ വിഭാഗത്തില്‍ നിന്ന് അംഗങ്ങളുള്ളത്. തുടര്‍ന്നാണ് സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇക്കഴിഞ്ഞ 20ന് ബി.ജെ.പി. പ്രസിഡന്റ് ബിന്ദു പ്രദീപിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം, കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികള്‍ക്ക് ആറ് വീതം അംഗങ്ങളുള്ള 18 അംഗ ഭരണസമിതിയില്‍ 17 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിലെ ബിനി സുനില്‍ അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായതിനാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ഇതു നാലാം തവണയാണ് ചെന്നിത്തലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്…
Read More » -
Kerala
വീടില്ല; ഗതികെട്ട് പട്ടിക്കൂട്ടില്‍ക്കയറി വയോധിക
പത്തനംതിട്ട: ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടും ഇതുവരെ വീട് കിട്ടിയിട്ടില്ലെന്ന് ആരോപിച്ച് ഏനാദിമംഗലത്ത് പട്ടിക്കൂട്ടില്‍ കയറി വീട്ടമ്മയുടെ പ്രതിഷേധം. 2018 ല്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടും ഇതുവരെ വീട് കിട്ടിയിട്ടില്ലെന്നാണ് ആരോപിച്ചാണ് ഏനാതിമംഗലം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുഞ്ഞുമോള്‍ എന്ന വയോധിക സമരം ചെയ്യുന്നത്. പരാതിക്ക് പരിഹാരമാകും വരെ സമരം ചെയ്യുമെന്നും കുഞ്ഞുമോള്‍ പറഞ്ഞു. തീരെ ഗതികെട്ടിട്ടാണ് സമരത്തിനിറങ്ങിയത്, കുടുംബത്തിന് ആരും ആശ്രയമില്ല, മകന്‍ മരിച്ചതിന് ശേഷം മൂന്നര ലക്ഷം രൂപ കടമുണ്ട്. ഹാര്‍ട്ടിന് ബ്ലോക്കാണ്. കരളിനും പ്രശ്നം. ഒത്തിരി കടം കയറി. രണ്ട് പെണ്‍മക്കളുണ്ട്. അഞ്ച് മാസമായി വാടക കൊടുത്തിട്ട്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലെന്ന് കുഞുമോള്‍ പറയുന്നു. പഞ്ചായത്ത് അധികൃതരെത്തി ഒരുകൊല്ലത്തിനകം വീടുവച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും അതുവരെ വാടകകൊടുത്തുകഴിയാനുള്ള ഗതി തനിക്കില്ലെന്ന് കുഞ്ഞുമോള്‍ വ്യക്തമാക്കി. 2018 ല്‍ ലൈഫ് പദ്ധതിയില്‍ കുഞ്ഞുമോള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അതിന്‍െ്‌റ ക്രമമനുസരിച്ച് പരിഗണിച്ച് വരുന്നതിനാലാണ് കുഞ്ഞുമോളുടെ അപേക്ഷയില്‍ താമസമുണ്ടാകുന്നതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ താന്‍…
Read More » -
Kerala
മലപ്പുറത്ത് 16 ന് യുഡിഎഫ് ഹര്‍ത്താല്‍; കോഴിക്കോട്ട് എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടരുന്നു
മലപ്പുറം: മലപ്പുറത്തിന്‍െ്‌റ മലയോരമേഖലയില്‍ ജൂണ്‍ 16-ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യു.ഡി.എഫ്. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 11 പഞ്ചായത്തുകളിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിധിയിലുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കോഴിക്കോട്ട് എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. കടകള്‍ രാവിലെ മുതല്‍ അടഞ്ഞുകിടന്നു. കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട്ടെ മലയോര മേഖലയിലും വിഷയത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. 14 പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും മൂന്ന് പഞ്ചായത്തുകളില്‍ ഭാഗികമായുമാണ് ഇടത് മുന്നണി ഹര്‍ത്താല്‍ നടത്തുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ കോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കടകള്‍ അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനനങ്ങളൊഴികെയുള്ളവ നിരത്തിലിറങ്ങിയില്ല. ചിലയിടത്ത് കെഎസ്ആര്‍ടിസി ഒന്നിടവിട്ട് സര്‍വീസ് നടത്തി. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും, ഒരു കിലോമീറ്ററില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍ നടന്നിരുന്നു.
Read More » -
Kerala
ഒപ്പമുള്ളത് അംഗരക്ഷകരല്ല സഹായികള്‍, വീഴുമ്പോള്‍ പിടിക്കാന്‍ ആരെങ്കിലും വേണ്ടേയെന്ന് സ്വപ്ന
കൊച്ചി: പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. താന്‍ എവിടെപ്പോയി, ആര് വന്നു, എന്തിന് വന്നു തുടങ്ങിയ കാര്യങ്ങള്‍ നോക്കി പോലീസ് തന്റെ പിറകെ നടക്കുകയാണ്. പോലീസിലെ ഒരു എഡിജിപി നാലും അഞ്ചും മണിക്കൂര്‍ ഒരു തട്ടിപ്പുകാരനുമായി ചിലവഴിക്കുന്നു. ശേഷം അയാളെ ദൂതനായി എന്റെ ഓഫീസിലേക്ക് അയക്കുന്നു. അയാള്‍ വിജിലന്‍സ് എഡിജിപിയെ 36 തവണയാണ് വിളിച്ചത്. അങ്ങനെയൊരു കേരള പോലീസ് തന്നെ സംരക്ഷിക്കുമോ എന്നും സ്വപ്ന. തന്നോടൊപ്പമുള്ളത് അംഗരക്ഷകരല്ലെന്നും സഹായികളാണെന്നും സ്വപ്ന പറഞ്ഞു. ‘ഇത് ഗാര്‍ഡ്സ് അല്ല, ഇവര്‍ പേഴ്സണല്‍ അസിസ്റ്റന്റ്സാണ്, ഫിറ്റ്സ് വന്ന് വീഴുമ്പോള്‍ പിടിക്കാന്‍ ആരെങ്കിലും വേണ്ടേ’ എന്നും സ്വപ്ന പറഞ്ഞു. പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന കോടതിയില്‍ ഹര്‍ജിയും നല്‍കി. സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി തിങ്കളാഴ്ച ഇ.ഡി.ക്ക് കൈമാറിയിട്ടുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിച്ചുവരികയാണ്. അതിനിടെ, സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന…
Read More » -
Kerala
ഇഡി സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന; കൊച്ചിയിലെ ഓഫീസിന് പോലും സുരക്ഷില്ലെന്ന് ഇ.ഡി.
കൊച്ചി: പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ ഹര്‍ജി നല്‍കി. രഹസ്യമൊഴി നല്‍കിയതിന് ശേഷം മുഖ്യമന്ത്രി അടക്കമുള്ളവര്‍ തെരുവില്‍ ഭീഷണി മുഴക്കുകയാണ്. അതിനാലാണ് കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ തേടുന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, വിറ്റ്നസ് പ്രൊട്ടക്ഷന്‍ പ്രകാരം സ്വപ്നയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷ് ഇപ്പോഴും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ്, കേസിലെ സാക്ഷിയല്ല. അതിനാല്‍ വിറ്റ്നസ് പ്രൊട്ടക്ഷന്‍ പ്രകാരം സംരക്ഷണത്തിന് അര്‍ഹതയില്ലെന്നും ഇ.ഡി.യുടെ അഭിഭാഷകന്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് സ്വന്തമായി സുരക്ഷാസംവിധാനമില്ല. കൊച്ചിയിലെ ഓഫീസിന് പോലും സുരക്ഷാക്രമീകരണങ്ങളില്ല. കേന്ദ്രസേനയുടെ സുരക്ഷ വേണമെങ്കില്‍ കോടതിയാണ് നിര്‍ദേശിക്കേണ്ടത്. അതിനാല്‍ കോടതിയില്‍നിന്ന് ഉത്തരവുണ്ടാകുന്നതാകും ഉചിതമെന്നും ഇ.ഡി. കോടതിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ ഇനി ജൂണ്‍ 16-ന് വീണ്ടും വാദം കേള്‍ക്കും.
Read More » -
Breaking News
കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ് പ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിച്ചു
തിരുവനന്തപുരം: 31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ അടക്കം 33 തടവുകാര്‍ക്ക് മോചനം. ഇതു സംബന്ധിച്ച ഫയലില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. മണിച്ചനടക്കമുള്ള തടവുകാരുടെ മോചനത്തില്‍ നേരത്തെ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണവും മണിച്ചന്‍െ്‌റ മോചനത്തില്‍ തീരുമാനമെടുക്കണമെന്നുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശവും കണക്കിലെടുത്താണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തെ ഞെട്ടിച്ച് ആ വാര്‍ത്ത പുറത്ത് വന്നു. മദ്യ ദുരന്തത്തില്‍ 31 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് കാഴ്ച പോയി, 150 പേര്‍ ചികിത്സ തേടി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി.…
Read More » -
Kerala
ജീവനക്കാരന്‍െ്‌റ സ്വപ്‌ന സാക്ഷാത്കാരം: കോട്ടയത്ത് പറന്നിറങ്ങി യൂസഫലി
കോട്ടയം: തന്‍െ്‌റ ജീവനക്കാരന്‍െ്‌റ സ്വപ്‌ന സാക്ഷാത്കാരമായ ഗൃഹപ്രവേശനത്തില്‍ അദ്ദേഹത്തിന്‍െ്‌റയും കുടുംബാംഗങ്ങളുടെയും സന്തോഷത്തില്‍ പങ്കുചേരാന്‍ പറന്നിറങ്ങി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലുലു ഗ്രൂപ്പിന്റെ ഫിനാന്‍സ് ഡയറക്ടര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശത്തിനാണ് യൂസഫലി അബുദാബിയില്‍ നിന്ന്് കോട്ടയത്തെത്തിയത്. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ യൂസഫലി, പിന്നീട് ഹെലികോപ്റ്ററില്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിന്റെ മൈതാനത്തിറങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിയ യൂസഫലിയെ പരമേശ്വരന്‍ നമ്പൂതിരിയും കുടുംബവും സ്വീകരിച്ചു. ഒരു മണിക്കൂറോളം ഇവരുടെ വീട്ടില്‍ ചിലവഴിച്ചാണ് യൂസഫലി മടങ്ങിയത്. യൂസഫലി എത്തിയതറിഞ്ഞ് നിരവധി പേര്‍ കാണാനെത്തിയിരുന്നു. കേരളത്തില്‍ കൂടുതല്‍ മാളുകള്‍ തുടങ്ങാന്‍ തയാറെടുക്കുന്ന ലുലു ഗ്രൂപ്പിന്‍െ്‌റ പുതിയ മാള്‍ നിര്‍മാണം കോട്ടയത്തും പുരോഗമിക്കുകയാണ്.
Read More » -
Kerala
ധീരജ് വധക്കേസ് പ്രതിയായ കെ.എസ്.യു നേതാവ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
ഇടുക്കി: ധീരജ് വധക്കേസ് പ്രതിയായ കെ.എസ്.യു നേതാവ് നിതിന്‍ ലൂക്കോസ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. മാള സ്വദേശിയുടെ കാര്‍ റെന്റിന് എടുത്ത ശേഷം പണയം വച്ച കേസിലാണ് നിതിന്‍ ലൂക്കോസടക്കം രണ്ട് പേരെ മാള പൊലീസ് അറസ്‌റ് ചെയ്തത്. മാള സ്വദേശി സജീവന്റെ വാഹനമാണ് സംഘം തട്ടിയെടുത്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടുക്കിയിലെ ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ നിതിന്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കെ.എസ്.യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന നിതിന്‍ ലൂക്കോസ് ധീരജ് വധക്കേസില്‍ നാലാം പ്രതിയാണ്. ജനുവരി പത്തിനാണ് കോളേജ് തിരഞ്ഞെടുപ്പിനിടയിലുണ്ടായ തര്‍ക്കത്തിനിടെ ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലച്ചെയ്യപ്പെടുന്നത്. ധീരജ് കേസിലെ എട്ട് പ്രതികളിലൊരാളായ നിതിന് നേരത്തെ ഈ കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു.
Read More » -
Kerala
താനും സ്വപ്‌നയും ക്രൈം നന്ദകുമാറും കൂടിക്കാഴ്ച നടത്തി, പക്ഷേ ഗൂഢാലോചനയില്ല: പി.സി. ജോര്‍ജ്
കോട്ടയം: ക്രൈം നന്ദകുമാറുമായും സ്വപ്‌നയുമായും താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്നാല്‍ അതില്‍ ഗൂഢാലോചനയില്ലെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. സരിതയും മുഖ്യമന്ത്രിയും തമ്മിലാണ് ഗൂഢാലോചന നടന്നതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. കൊച്ചി പിഡബ്‌ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു സ്വപ്‌നയുമായും നന്ദകുമാറുമായും കൂടിക്കാഴ്ച നടത്തിയത്. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും തീയതി കൃത്യമായി ഓര്‍ക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോര്‍ജ് വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. സ്വപ്നയുടെ 164 സ്റ്റേറ്റ്‌മെന്റില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഎം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും പിണറായിയുടെ കപ്പം വാങ്ങ ിയാണ് സിപിഎം നേതാക്കള്‍ നില്‍ക്കുന്നതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. സരിതയുടെ കയ്യില്‍ നിന്ന് പരാതി എഴുതി വാങ്ങിയത് പിണറായി വിജയനാണ്. സരിതയും മുഖ്യമന്ത്രിയുമായി കച്ചവടം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. സോളാര്‍ കേസില്‍ സിബിഐക്ക് മൊഴി നല്‍കാത്തതാണ് സരിതയ്ക്ക് തന്നോടുള്ള ദേഷ്യത്തിന് കാരണമെന്നും പിസി.ജോര്‍ജ് പറഞ്ഞു.…
Read More » -
LIFE
എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്; അരിശം തീരാതെ ഷൈന്‍
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘കുറുപ്പ്’ സിനിമയെ ഒഴിവാക്കിയതി അരിശം തീരാതെ നടന്‍ ഷൈന്‍ ടോം ചാക്കോ. എങ്ങിനെയാണ് ഇത്രയും സിനിമകള്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ കണ്ടു തീര്‍ത്തതെന്ന് ഷൈന്‍ ചോദിച്ചു. കുറുപ്പ് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അത് ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന് കരുതുന്നതായും മലയാളികള്‍ തന്നെ മലയാളം സിനിമകളെ വിലയിരുത്തണമെന്നും ഷൈന്‍. അടിത്തട്ട്’ സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരേ അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്. നിങ്ങള്‍ പോയി ചോദിക്കണം. ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന് ചോദിക്കണം. എത്ര സിനിമകള്‍ ഉണ്ട്? 160 സിനിമകള്‍ കാണാന്‍ എത്ര ദിവസമെടുക്കും. എല്ലാ സിനിമയും ഒരു ദിവസം കൊണ്ട് കാണാല്‍ പറ്റില്ലല്ലോ. വിലയിരുത്തണമെങ്കില്‍ ചെയ്യണമെങ്കില്‍ ഒറ്റയടിക്ക് ഇരുന്ന് കാണണം. നമ്മുടെ നാട്ടില്‍ ഉള്ളവരെയല്ലേ എടുക്കേണ്ടത്. ഒരാള്‍ അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകള്‍ കണ്ടാല്‍ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ. അഞ്ച് ദിവസം കൊണ്ട് 160 സിനിമ…
Read More »