KeralaNEWS

ധീരജ് വധക്കേസ് പ്രതിയായ കെ.എസ്.യു നേതാവ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

ഇടുക്കി: ധീരജ് വധക്കേസ് പ്രതിയായ കെ.എസ്.യു നേതാവ് നിതിന്‍ ലൂക്കോസ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. മാള സ്വദേശിയുടെ കാര്‍ റെന്റിന് എടുത്ത ശേഷം പണയം വച്ച കേസിലാണ് നിതിന്‍ ലൂക്കോസടക്കം രണ്ട് പേരെ മാള പൊലീസ് അറസ്‌റ് ചെയ്തത്. മാള സ്വദേശി സജീവന്റെ വാഹനമാണ് സംഘം തട്ടിയെടുത്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇടുക്കിയിലെ ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ നിതിന്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കെ.എസ്.യു   ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന നിതിന്‍ ലൂക്കോസ് ധീരജ് വധക്കേസില്‍ നാലാം പ്രതിയാണ്.

ജനുവരി പത്തിനാണ് കോളേജ് തിരഞ്ഞെടുപ്പിനിടയിലുണ്ടായ തര്‍ക്കത്തിനിടെ ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലച്ചെയ്യപ്പെടുന്നത്. ധീരജ് കേസിലെ എട്ട് പ്രതികളിലൊരാളായ നിതിന് നേരത്തെ ഈ കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: