Month: June 2022
-
Kerala
ഞങ്ങളുടെ കുട്ടികളെ ജയരാജന്‍ ആക്രമിച്ചെങ്കില്‍ പ്രതികാരം ചെയ്യേണ്ടി വരും, തിരിച്ചും ആക്രമിക്കാനറിയാം: കെ. സുധാകരന്‍
തിരുവനന്തപുരം: വിമാനത്തില്‍ ആദ്യം അക്രമം നടത്തിയത് ഇ.പി. ജയരാജനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇ.പി. ജയരാജന്‍ നേരിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. ഞങ്ങളുടെ കുട്ടികളെ ജയരാജന്‍ ആക്രമിച്ചെങ്കില്‍ പ്രതികാരം ചെയ്യേണ്ടി വരും. പ്രവര്‍ത്തകര്‍ പ്രതികരിച്ചാല്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടാവില്ല. ഓഫീസ് ആക്രമിച്ചാല്‍ തിരിച്ചും ആക്രമിക്കാനറിയാം. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാവസ്ഥയാണ്. കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി. കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ്…
Read More » -
Kerala
ഇന്ദിരാ ഭവന് മുന്നില്‍ ഇരച്ചെത്തി സിപിഎം പ്രവര്‍ത്തകര്‍; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്, അടൂരും കൊല്ലത്തും ഇരട്ടിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ അക്രമം
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ആക്രമണത്തില്‍ തകര്‍ന്നു. സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയ്ക്ക് എതിരെ വിമാനത്തിന് അകത്ത് പ്രതിഷേധം ഉണ്ടായതിനെതിരെ തിരുവനന്തപുരത്തടക്കം പലയിടത്തും ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. സിപിഎം പ്രവര്‍ത്തകരുടെ വലിയ സംഘമാണ് ഓഫീസിന് മുന്നിലെത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. എകെ ആന്റണി ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. ഇന്ദിരാ ഭവന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവര്‍ത്തകര്‍ നേതാക്കളെ അസഭ്യം പറഞ്ഞെന്നും കല്ലെറിഞ്ഞെന്നുമാണ് ആരോപണം. കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കാന്‍ ശ്രമം ഉണ്ടായെന്നും ആരോപണമുണ്ട്. നിരവധി സിപിഎം പ്രവര്‍ത്തകര്‍ ഈ സമയത്ത് പുറത്ത് റോഡില്‍ ഉണ്ടായിരുന്നുവെന്നും നേതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം പുറത്തിറങ്ങിയ എകെ ആന്റണി കെപിസിസിയില്‍ ഈ കാണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. പാര്‍ട്ടി ആസ്ഥാനത്ത്…
Read More » -
NEWS
കേരളം വീണ്ടും ഇന്ത്യയിൽ ഒന്നാമത്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഭരണപരിഷ്‌ക്കാര-പൊതുപരാതി വകുപ്പ് (DARPG) സമർപ്പിച്ച നാഷണൽ ഇ-ഗവേർണൻസ് സർവീസ് ഡെലിവറി അസ്സെസ്മെന്റ് (NeSDA) പ്രകാരം കേരളം ഇന്ത്യയിൽ ഒന്നാം സ്‌ഥാനത്ത്. ധനകാര്യം, തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ ഗവേർണൻസ് വഴിയുള്ള പൊതുസേവന നിർവ്വഹണത്തിലെ മികവ് കണക്കാക്കിയാണ് NeSDA റിപ്പോർട്ട് തയ്യാറാക്കിയത്. വിവര സാങ്കേതികവിദ്യാ സങ്കേതങ്ങളുപയോഗിച്ച് സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട നിർവ്വഹണം സാധ്യമാക്കാൻ കഴിഞ്ഞതുമൂലമാണ് സംസ്‌ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ലിസ്റ്റിൽ ഏറ്റവും കൂടുതൽ സ്കോർ നേടാൻ കേരളത്തിന് കഴിഞ്ഞത്.
Read More » -
Kerala
വിമാനത്തിലെ അതിക്രമം അപലപനീയം: മന്ത്രി ആൻറണി രാജു
തിരുവനന്തപുരം.മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ കയറി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ അതിക്രമം അപലപനീയമെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇത്തരം ഭീകര സമരങ്ങളെ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ നടത്തിയ ഭീകര സമരത്തെ പ്രതിപക്ഷനേതാവ് അംഗീകരിക്കുന്നുണ്ടോ എന്നും ആന്റണി രാജു ചോദിച്ചു.
Read More » -
Crime
വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകര പ്രവര്‍ത്തനം; ലക്ഷ്യം മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍: ഡി.വൈ.എഫ്.ഐ.
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ലീഗ് – ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങൾ ഇന്ന് അതിന്റെ സർവ്വ സീമയും ലംഘിച്ചിരിക്കുകയാണ്. വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയിൽ മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ്. കൺവീനർക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്. കെ. സുധാകരൻ ആർഎസ്എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനിൽ വച്ച് മുൻപ് സഖാവ് പിണറായിയെ വധിക്കാൻ ശ്രമിച്ചത്. ആ വധ ശ്രമത്തിന്റെ ഇരയാകേണ്ടി വന്ന് വേദനയോടെ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് ഇന്ന് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന സഖാവ് ഇ. പി ജയരാജൻ. സുധാകരൻ അതേ രണ്ട് പേരെ പുതിയ ഗൂണ്ടകളെ അയച്ചു വിമാനത്തിനകത്ത് വച്ച് നേരിടാൻ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണ്. ഭീകര പ്രവർത്തനമാണ്. വിമാനത്തിനകത്ത് വച്ച് അസ്വഭാവികമായ ഏത് പ്രവർത്തിയും അതീവ പ്രാധാന്യത്തോടെയുള്ള സുരക്ഷാ പ്രശ്നമായാണ് കാണുന്നത്. അതിനാലാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചവർക്ക് ആജീവനാന്ത യാത്രാ ബാൻ അടക്കം…
Read More » -
Kerala
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം: ഗൂഢാലോചനയില്‍ കെ. സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പിടിയിലായവർ യൂത്ത് കോൺഗ്രസ് നേതാക്കളാണ്. ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്ന വ്യാജേനയാണ് ഇവർ വിമാനത്തിനുള്ളിൽ കയറിപ്പറ്റിയത് എന്നാണ് അറിയാൻ കഴിയുന്നത്. അക്രമത്തിനു പിന്നിലെ ഗൂഢാലോചന കൃത്യമായി അന്വേഷിക്കണം. ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ചരിത്രം കെ സുധാകരന് ആണ് ഉള്ളത്. ആക്രമണശ്രമം നടന്നിട്ടും അക്രമികളെ തള്ളിപറയാൻ കെ സുധാകരൻ ഇതുവരെ തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിൽ ഗൂഢാലോചന പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാൻ ഇപ്പോൾ ശ്രമിച്ചത്. ലക്ഷക്കണക്കിന് സഖാക്കൾ മുഖ്യമന്ത്രിക്ക് കരുത്തായി ഉണ്ടെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Read More » -
Kerala
പ്രതിഷേധക്കാര്‍ മദ്യപിച്ചിരുന്നു, മുദ്രാവാക്യം വിളിക്കുമ്പോള്‍ നാക്ക് കുഴയുന്നുണ്ടായിരുന്നു: ഇ.പി. ജയരാജന്‍
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും ഇ പി പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്. മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല…
Read More » -
Kerala
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുകാര്‍; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് ഇപി ജയരാജന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനകത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്ത് ഇടതുമുന്നണി കൺവീനറും മുൻ മന്ത്രിയുമായ ഇപി ജയരാജൻ. കറുത്ത വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച് വിമാനത്തിനകത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇവർക്ക് നേരെ നടന്നെത്തിയ ഇപി ജയരാജൻ തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്കൊപ്പം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. പ്രതിഷേധക്കാരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം. മുഖ്യമന്ത്രിക്കൊപ്പം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ…
Read More » -
Kerala
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ ‘കനത്ത സുരക്ഷ’യിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. കനത്ത സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളിമാറ്റി. പ്രതിഷേധക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം. മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍. കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്ന് പൊലീസ് പറയുന്നത്. യുവാക്കളെ വിമാനത്തില്‍ പ്രവേശിപ്പിച്ചതില്‍ ഒരു വീഴ്ചയും…
Read More » -
Kerala
പട്ടയഭൂമി കൈയേറി ആദിവാസിക്കുടികള്‍ തീവച്ചെന്ന്: എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം
പാലക്കാട്: ആദിവാസികളുടെ പട്ടയഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് ആദിവാസികളുടെ പട്ടയഭൂമി കൈയേറിയെന്ന പരാതിയില്‍ ംസ്ഥാന എസ് സി- എസ് ടി കമ്മിഷന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒറ്റപ്പാലം സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയില്‍ നിര്‍മിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളാണെന്നും പരാതിയുണ്ട്. ഇനി വീടുകള്‍ നിര്‍മിക്കാന്‍ എച്ച്ആര്‍ഡിഎസിന് അനുവാദം നല്‍കരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ പരാതിയിലാണ് നടപടി. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എച്ച്.ആര്‍.ഡി.എസിനെതിരേ കേസെടുത്തത് സ്വപ്‌നയ്‌ക്കെതിരായ നീക്കങ്ങളുടെ ഭാഗമായും കൂട്ടിവായിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ എച്ച്ആര്‍ഡിഎസിലെ സോഷ്യല്‍ റെസ്പോന്‍സിബിലിറ്റി ഡയറക്ടറാണ് സ്വപ്ന സുരേഷ്. സര്‍ക്കാരിനെതിരേ സ്വപ്‌ന ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലും സര്‍ക്കാരിനെതിരായ ഗൂഢാലോചന കേസില്‍ കെ.ടി. ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലു, സ്വപ്‌നയുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ അന്വേഷണങ്ങള്‍ ശക്തമാകുന്നതിനു പിന്നാലെയാണ് ഇപ്പോള്‍ എച്ച്.ആര്‍.ഡി.എസിനെതിരേയും അന്വേഷണ ഉത്തരവ് വന്നിരിക്കുന്നത്.
Read More »