Month: June 2022

  • Kerala

    ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

    കോഴിക്കോട്:  ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആനപ്പാപ്പാനായ ഓമശേരി പുത്തൂര്‍ നടമ്മല്‍ പൊയില്‍ എളവമ്പ്രകുന്നുമ്മല്‍ വിനു (36) ആണ് മരിച്ചത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ അഗസ്ത്യന്‍മുഴിക്ക് സമീപം പെരുമ്പടപ്പിലായിരുന്നു അപകടം. വിനുവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുഹൃത്ത് പെരുമ്പടപ്പ് സ്വദേശി അഖിലിനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന തീര്‍ഥാടക സംഘം സഞ്ചരിച്ച ട്രാവലര്‍ എതിര്‍ദിശയിലേക്ക് വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനുവിനെയും സുഹൃത്തിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിനു രാത്രിയോടെ മരിച്ചു. പുത്തൂര്‍ സ്വദേശിയായ വിനു കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യമാര്‍: നിമിഷ, ഷിമില. മക്കള്‍: നവീന്‍, നവനീത്, വിസ്മയ, ആറു മാസം പ്രായമായ മറ്റൊരുപെണ്‍കുട്ടിയുമുണ്ട്.  

    Read More »
  • LIFE

    നാട്ടില്‍ പോയ കാമുകന്‍ തിരിച്ചുവന്നില്ല; കണ്ടെത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം: ആകെത്തകര്‍ന്ന് ഇരുപത്താറുകാരി

    സൗത്ത് കരോലിന: ഒന്നു നാട്ടില്‍ പോയി വരാമെന്നു പറഞ്ഞുപോയ കാമുകന്‍ തിരിച്ചെത്താഞ്ഞതോടെ പരിഭ്രാന്തിയിലായ ഇരുപത്താറുകാരി ഒടുവില്‍ അയാളെ കണ്ടെത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം. യു.എസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള റേച്ചല്‍ വാട്ടേഴ്സ് ആണ് തന്‍െ്‌റ ദുരനുഭവം സാമൂഹികമാധ്യമത്തിലൂട പങ്കുവച്ചിരിക്കുന്നത്. യു എസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള റേച്ചല്‍ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയുമായിരുന്നു. 2019 -ലാണ് റേച്ചല്‍ ചൈനയിലെത്തുന്നത്. അവിടെ വച്ച് കണ്ടുമുട്ടിയ പോള്‍ എന്ന നാല്‍പ്പതുകാരനുമായി അവള്‍ പെട്ടെന്ന് തന്നെ അടുത്തു. ഈ സമയത്താണ് കൊവിഡ് മഹാമാരി ആരംഭിച്ചത്. കോവിഡ് ലോക്ഡൗണിന് ശേഷം ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് യുകെയിലേയ്ക്ക് ഒരു യാത്ര പോയ കാമുകനെ ആറാഴ്ച കഴിഞ്ഞിട്ടും കാണാതായതോടെ റേച്ചല്‍ ഭയന്നു. നോര്‍വിച്ചിലായിരുന്നു പോളിന്‍െ്‌റ വീട്. പോളിന് എന്തെങ്കിലും അപകടം സംഭവിച്ചുകാണുമോ എന്ന ആശങ്ക ശക്തമായതോടെ തന്റെ കാമുകനെ കാണ്മാനില്ലെന്ന് പറഞ്ഞ് നോര്‍വിച്ച് കമ്മ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പില്‍ അവള്‍ ഒരു പോസ്റ്റിട്ടു. ചൈനയില്‍ വച്ചെടുത്ത അവരുടെ ഒരു ചിത്രവും…

    Read More »
  • NEWS

    അപകടം വർദ്ധിക്കുന്നു; ഹൗസ് ബോട്ടുകളുടെ സുരക്ഷ ആര് പരിശോധിക്കും ?

    ആലപ്പുഴ : കേരളത്തിന് നല്ല രീതിയിൽ വിദേശനാണ്യം നേടിക്കൊടുക്കുന്ന ഒന്നാണ് ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ.വിദേശികളുടെ മാത്രമല്ല സ്വദേശികളുടെയും പ്രിയപ്പെട്ട ഒന്നുതന്നെയാണ് കുട്ടനാടൻ കാഴ്ചകൾ കണ്ടുകൊണ്ട് കായൽപ്പരപ്പിലൂടെയുള്ള ഹൗസ് ബോട്ട് യാത്രകൾ. എന്നാൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് പല ഹൗസ്ബോട്ടുകളും പ്രവർത്തിക്കുന്നത്.കഴിഞ്ഞ ദിവസം കന്നിട്ടെ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ടിന്റെ അടിപലക ഇളകി വെള്ളം കയറി താഴ്ന്നു. ഇതിലെ സഞ്ചാരികളുടെ ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പുറത്തേക്ക് എടുക്കുന്നതിനിടെ കൈനകരി സ്വദേശി പ്രസന്നന്‍ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ അപകടം. ഒരുമാസത്തിനുള്ളില്‍ നാല് ഹൗസ്‌ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. കാലപ്പഴക്കം ചെന്ന ഹൗസ് ബോട്ടുകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് സവാരി നടത്തുന്നതെന്ന് പരാതിയുണ്ട്. പരിശോധനാസംഘം നല്‍കിയ നോട്ടീസിന് പുല്ലു വിലയാണ് ഇവര്‍ നല്‍കിയത്. അനധികൃത ഹൗസ് ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ ഹൈക്കോടതി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും നിര്‍ദ്ദേശങ്ങളും പാലിക്കുന്നതില്‍ ഉടമകള്‍ അലംഭാവം കാട്ടുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ. വേമ്ബനാട്ട് കായലില്‍ 1500ല്‍…

    Read More »
  • NEWS

    കെ സി വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി

    ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കൊപ്പം ഇ.ഡി ഓഫീസിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തു.തുടര്‍ന്ന് കെ.സി വേണുഗോപാല്‍ കുഴഞ്ഞുവീണു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്‍ലോട്ട്, മുകുള്‍ വാസ്നിക് തുടങ്ങിയ നേതാക്കളെയും പൊലീസ് മർദ്ദിച്ചതായി പരാതിയുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുല്‍ ഗാന്ധി എംപി ഇ.ഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായത്.ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യംചെയ്യല്‍. കാല്‍നടയായാണ് രാഹുല്‍ ഇ.ഡി ഓഫീസിലെത്തിയത്.രാഹുലിനെ അനുഗമിച്ചിരുന്ന നേതാക്കളെയായിരുന്നു ഇഡി ഓഫീസിന് മുന്നിൽ വച്ച് പോലീസ് തടയുകയും മർദ്ദിക്കുകയും ചെയ്തത്.

    Read More »
  • India

    റിമാന്റില്‍ വിട്ട് കോടതി; ഡല്‍ഹി ആരോഗ്യമന്ത്രി ജയിലിലേക്ക്

    ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ റിമാന്‍ഡ് ചെയ്ത് കോടതി. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സത്യേന്ദ്ര ജെയിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. അദ്ദേഹത്തിന് കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടെന്നും ജെയിനിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. കഴിഞ്ഞ മെയ് 30നാണ് കള്ളക്കടത്ത് കേസില്‍ അരവിന്ദ് കെജ്രിവാള്‍ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റിലായത്. തുടര്‍ന്ന് 14 ദിവസമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലായിരുന്നു. അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പ്പെടാത്ത 1.8 കിലോ സ്വര്‍ണവും , 2.85 കോടി രൂപയുപം രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നല്‍കുന്ന വിവരം. 2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ…

    Read More »
  • NEWS

    ഒരു നിമിഷം കൊണ്ട് വെറുക്കപ്പെട്ടവനായ അസൂറികളുടെ രാജകുമാരൻ

    ഓരോ ലോകകപ്പിലും താരപരിവേഷവുമായി വരുന്നവർ അവസാന നിമിഷം ഹതാശരാവുന്ന കാഴ്ചകൾ എത്രയോ ഫൈനലുകളിൽ നാം കണ്ടിരിക്കുന്നു. 1990 ൽ അതു മറഡോണ എങ്കിൽ 94 ൽ ബാജിയോയും 98 ൽ റൊണാൾഡോയും 2002 ൽ ഒലിവർ കാനും 2006ൽ സിദാനും തുടർന്ന് 2010ൽ റോബനും 2014 ലോകകപ്പിൽ മെസ്സിയുമായിരുന്നു.അതെ ഓരോ ഫൈനലും നടക്കുന്ന മൈതാനങ്ങൾക്ക് എന്നും പ്രിയതാരങ്ങളുടെ കണ്ണീർ വീണ കഥകൾ പറയാനുണ്ടാവും. 1994 ജൂലൈ 17 ലെ രാവ്, കാലിഫോർണിയയിലെ റോസ് ബൗൾ സ്റ്റേഡിയത്തിലെ 94000 ൽ പരം കാണികളുടെ കണ്ണുകൾ പതിയുന്നത് രണ്ടേ രണ്ടു പേരിൽ മാത്രം . ആദ്യ പേരുകാരൻ ക്ലോഡിയോ ടഫ്റേൽ, ബ്രസീലിന്റെ വിശ്വസ്ഥനായ അവസാന കാവൽക്കാരൻ. പക്ഷേ സമ്മർദ്ദം മുഴുവൻ പെനാൾട്ടി സ്പ്പോട്ടിനടുത്ത് റഫറിയുടെ വിസിൽ കാത്തു നിൽക്കുന്ന, വെള്ളാരം കണ്ണുള്ള മുടി നീട്ടി പോണി ടെയ്ൽ ആക്കിയ, സമ്മർദ്ദം പുഞ്ചിരിയിൽ മറയ്ക്കാൻ നോക്കുന്ന ആ സുന്ദരനിലായിരുന്നു. ഇറ്റലിയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാൾ. സ്ട്രൈക്കർ…

    Read More »
  • India

    ബിസിസിഐക്ക് ബംബറടിച്ചു; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ കടത്തിവെട്ടി ഐ.പി.എല്‍.

    മുംബൈ: ഒരു കളിയുടെ സംപ്രേക്ഷണാവകാശത്തുകയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ കടത്തിവെട്ടി ഐ.പി.എല്‍. നടക്കാനിരിക്കുന്ന ഐ.പി.എല്ലില്‍ ഒരു മത്സരത്തിനായി 104 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുക. ഇതോടെ ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിന് ലഭിക്കുന്ന തുക (86 കോടി) ഐപിഎല്‍ മറികടന്നു. മുന്‍പ് ഒരു ഐപിഎല്‍ മത്സരത്തിനായി 48.04 കോടിയായിരുന്നു ബോര്‍ഡിന് ലഭിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ ഡിസ്‌നി സ്റ്റാര്‍ നല്‍കിയ തുക 57 കോടി രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 100 കോടി കടന്നിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനുള്ള ആദ്യ ദിന ലേലനടപടികള്‍ ഞായറാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ബിസിസിഐ വമ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ ലോക കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന സംപ്രേക്ഷണാവകാശ തുകകളിലൊന്നിലേക്കാണ് ഐപിഎല്‍ എത്തിയിരിക്കുന്നത്.   ആദ്യ ദിവസത്തെ ലേല നടപടികള്‍ അവസാനിച്ചപ്പോള്‍ 43,050 കോടിയാണ് ബി.സി.സി.ഐയുടെ കീശയില്‍ വീണിരിക്കുന്നത്. 2023-27 വര്‍ഷത്തെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലമാണ് നടക്കുന്നത്. 15-ാം സീസണ്‍ വരെയുള്ള കണക്കനുസരിച്ച് സംപ്രേക്ഷണാവകാശത്തിനായി ബിസിസിഐയ്ക്കു…

    Read More »
  • NEWS

    നാടിനു വേണ്ടി ജീവത്യാഗം ചെയ്ത വേലുത്തമ്പി ദളവ

    “അനുജാ പത്മനാഭാ.. വെട്ടെടാ എന്റെ കഴുത്ത്..’ അനുജനായ പത്മനാഭൻ തമ്പിയോട് തന്നെ വെട്ടിക്കൊല്ലാൻ വേലുത്തമ്പിദളവ ആജ്ഞാപിച്ചെങ്കിലും പത്മനാഭൻ തമ്പി അതിനു തയ്യാറായില്ല.. ഒടുവിൽ അരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണപ്പിടിയുള്ള കഠാരിയെടുത്ത് വേലുത്തമ്പി തന്റെ ശരീരത്തിൽ ആഞ്ഞു കുത്തി.. എന്നിട്ടും അദ്ദേഹം മരിച്ചില്ല.. തന്റെ കഴുത്ത് വെട്ടിമാറ്റാൻ അവസാനമായി ഒരിക്കൽ കൂടി അദ്ദേഹം അനുജനോട് ആവശ്യപ്പെട്ടു… ഹൃദയം നുറുങ്ങുന്ന വേദനയോടെ പത്മനാഭൻ തമ്പി ചേട്ടന്റെ തല ഒറ്റവെട്ടിന് കഴുത്തിൽ നിന്ന് വേർപെടുത്തി…. നിമിഷങ്ങൾക്കകം മണ്ണടി ഭഗവതി ക്ഷേത്രത്തിന്റെ വാതിലുകൾ വെട്ടിപ്പൊളിയ്ക്കപ്പെട്ടു… ശ്രീകോവിലിലേക്ക് ആർത്തിരമ്പിയെത്തിയ ബ്രിട്ടീഷ് കൂലിപ്പട്ടാളം കൈയ്യിൽ ചോര പുരണ്ട വാളുമായി നിൽക്കുന്ന പത്മനാഭൻ തമ്പിയെയാണ് കണ്ടത്… തൊട്ടടുത്ത് തല വെട്ടിമാറ്റപ്പെട്ട നിലയിൽ തിരുവിതാംകൂറിന്റെ മുൻ ദളവയുടെ ശരീരവും… ബ്രിട്ടീഷ് പട്ടാളത്തിന് തന്നെ ജീവനോടെ പിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചാരിതാർത്ഥ്യം വെട്ടിമാറ്റപ്പെട്ട ആ മുഖത്ത് അപ്പോഴുമുണ്ടായിരുന്നു. അതെ തലക്കുളത്ത് വേലായുധൻ ചെമ്പകരാമൻ തമ്പി തൻ്റെ അവസാന ശ്വാസത്തിലും ജന്മനാടിൻ്റെ അഭിമാനം സംരക്ഷിക്കുക വഴി ചരിത്രത്തിൻ്റെ…

    Read More »
  • NEWS

    ബൈക്കിൽ പോത്ത് ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു

    ആലപ്പുഴ: ബൈക്കില്‍ പോത്ത് ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവ് കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു.കരുവാറ്റ സ്വദേശി നാസര്‍ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് ഹരിപ്പാട് ദേശീയപാതയില്‍ പവര്‍ ഹൗസ് ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.ബൈക്കില്‍ പോകുന്നതിനിടെ പോത്തിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ നാസറിന്റെ മുകളിലൂടെ പിന്നാലെ വന്ന കെഎസ്‌ആര്‍ടിസി ബസ് കയറിയിറങ്ങുകയായിരുന്നു.

    Read More »
  • Kerala

    കരിങ്കൊടിയുമായെത്തിയ കെഎസ്‌യു പ്രവര്‍ത്തകന് പൊലീസ് വാഹനത്തില്‍ സി.പി.എമ്മിന്‍െ്‌റ മര്‍ദനം

    കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‌യു പ്രവര്‍ത്തകനെ പൊലീസ് വാഹനത്തിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആക്ഷേപം. കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഹാനാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകരെ പൊലീസിന് തടയാനായില്ല. ഫര്‍ഹാനെ പൊലീസ് വാഹനത്തില്‍ വച്ച് മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കനും പോലീസ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് – കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ഇടങ്ങളിലെല്ലാം സിപിഎം പതാകയുമായി പ്രവര്‍ത്തകര്‍ പുറത്തുണ്ട്. ഇന്ന് രാവിലെ മുതല്‍ മാത്രം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ…

    Read More »
Back to top button
error: