മലപ്പുറം: മലപ്പുറത്തിന്‍െ്‌റ മലയോരമേഖലയില്‍ ജൂണ്‍ 16-ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യു.ഡി.എഫ്. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 11 പഞ്ചായത്തുകളിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിധിയിലുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കോഴിക്കോട്ട് എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്.
കടകള്‍ രാവിലെ മുതല്‍ അടഞ്ഞുകിടന്നു. കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട്ടെ മലയോര മേഖലയിലും വിഷയത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. 14 പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും മൂന്ന് പഞ്ചായത്തുകളില്‍ ഭാഗികമായുമാണ് ഇടത് മുന്നണി ഹര്‍ത്താല്‍ നടത്തുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ കോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കടകള്‍ അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനനങ്ങളൊഴികെയുള്ളവ നിരത്തിലിറങ്ങിയില്ല. ചിലയിടത്ത് കെഎസ്ആര്‍ടിസി ഒന്നിടവിട്ട് സര്‍വീസ് നടത്തി. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും, ഒരു കിലോമീറ്ററില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍ നടന്നിരുന്നു.