KeralaNEWS

ജീവനക്കാരന്‍െ്‌റ സ്വപ്‌ന സാക്ഷാത്കാരം: കോട്ടയത്ത് പറന്നിറങ്ങി യൂസഫലി

കോട്ടയം: തന്‍െ്‌റ ജീവനക്കാരന്‍െ്‌റ സ്വപ്‌ന സാക്ഷാത്കാരമായ ഗൃഹപ്രവേശനത്തില്‍ അദ്ദേഹത്തിന്‍െ്‌റയും കുടുംബാംഗങ്ങളുടെയും സന്തോഷത്തില്‍ പങ്കുചേരാന്‍ പറന്നിറങ്ങി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലുലു ഗ്രൂപ്പിന്റെ ഫിനാന്‍സ് ഡയറക്ടര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശത്തിനാണ് യൂസഫലി അബുദാബിയില്‍ നിന്ന്് കോട്ടയത്തെത്തിയത്.

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ യൂസഫലി, പിന്നീട് ഹെലികോപ്റ്ററില്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിന്റെ മൈതാനത്തിറങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിയ യൂസഫലിയെ പരമേശ്വരന്‍ നമ്പൂതിരിയും കുടുംബവും സ്വീകരിച്ചു. ഒരു മണിക്കൂറോളം ഇവരുടെ വീട്ടില്‍ ചിലവഴിച്ചാണ് യൂസഫലി മടങ്ങിയത്. യൂസഫലി എത്തിയതറിഞ്ഞ് നിരവധി പേര്‍ കാണാനെത്തിയിരുന്നു. കേരളത്തില്‍ കൂടുതല്‍ മാളുകള്‍ തുടങ്ങാന്‍ തയാറെടുക്കുന്ന ലുലു ഗ്രൂപ്പിന്‍െ്‌റ പുതിയ മാള്‍ നിര്‍മാണം കോട്ടയത്തും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: