കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘കുറുപ്പ്’ സിനിമയെ ഒഴിവാക്കിയതി അരിശം തീരാതെ നടന്‍ ഷൈന്‍ ടോം ചാക്കോ. എങ്ങിനെയാണ് ഇത്രയും സിനിമകള്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ കണ്ടു തീര്‍ത്തതെന്ന് ഷൈന്‍ ചോദിച്ചു. കുറുപ്പ് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അത് ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന് കരുതുന്നതായും മലയാളികള്‍ തന്നെ മലയാളം സിനിമകളെ വിലയിരുത്തണമെന്നും ഷൈന്‍.
അടിത്തട്ട്’ സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരേ അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്. നിങ്ങള്‍ പോയി ചോദിക്കണം. ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന് ചോദിക്കണം. എത്ര സിനിമകള്‍ ഉണ്ട്? 160 സിനിമകള്‍ കാണാന്‍ എത്ര ദിവസമെടുക്കും.
എല്ലാ സിനിമയും ഒരു ദിവസം കൊണ്ട് കാണാല്‍ പറ്റില്ലല്ലോ. വിലയിരുത്തണമെങ്കില്‍ ചെയ്യണമെങ്കില്‍ ഒറ്റയടിക്ക് ഇരുന്ന് കാണണം. നമ്മുടെ നാട്ടില്‍ ഉള്ളവരെയല്ലേ എടുക്കേണ്ടത്. ഒരാള്‍ അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകള്‍ കണ്ടാല്‍ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ. അഞ്ച് ദിവസം കൊണ്ട് 160 സിനിമ കണ്ടാല്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ. അതും വേറെ ഭാഷ. അയാളുടെ കിളി പോയിട്ടുണ്ടാകും.
പുരസ്‌കാരം കിട്ടാത്തതിലുള്ള വിഷമം ഇടയ്ക്കിടെ തേട്ടി വരും. അത് സ്വാഭാവികമാണല്ലോ. പുരസ്‌കാരം പിടിച്ചു വാങ്ങാനാകില്ല. അത് പ്രതിഷേധിച്ചു വാങ്ങേണ്ടതല്ലല്ലോയെന്നും ഷൈന്‍. എന്താണ് ബെസ്റ്റ് ആക്ടറും ക്യാരക്ടര്‍ ആക്ടറും. അപ്പോള്‍ മികച്ച നടന് ക്യാരക്ടടര്‍ ഇല്ലേ. കുറുപ്പിലെ കഥാപാത്രത്തിന് എനിക്ക് സ്വഭാവ നടനുള്ള പുരസ്‌കാരം നല്‍കില്ല. ചിത്രത്തിലെ ഭാസി പിള്ള എന്ന കഥാപാത്രത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നത് കള്ളുകുടിച്ചതുകൊണ്ടും പുകവലിച്ചത് കൊണ്ടായിരിക്കാം എന്നും അദ്ദേഹം പറയുന്നു.