Month: May 2022
-
NEWS
പഠിപ്പിച്ച അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്
കാസര്‍കോട്: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന പ്രമാദമായ കേസില്‍ ശിക്ഷാ വിധി ഇന്ന്.രണ്ടു പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു.അള്ളറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടയച്ചു. കാസർകോട് ജില്ലാ കോടതി ജഡ്ജിയാണ് വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് മൂന്ന് പേരും. 2017 നവംബര്‍ 13 നാണ് പുലിയന്നൂരിലെ റിട്ട അധ്യാപിക പി വി ജാനകി കൊല്ലപ്പെട്ടത്. സംഭവം നടന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ മൂന്നംഗ സംഘം കൊല നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മുഖംമൂടി ധരിച്ച് കവര്‍ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുരതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് 17 പവന്‍ സ്വര്‍ണ്ണവും 92,000 രൂപയും വീട്ടിൽ നിന്നും മോഷ്ടിച്ചു. അന്വേഷണത്തിനൊടുവിൽ…
Read More » -
NEWS
മൊബൈൽ സർവീസ് സെന്ററുകളിലെ കൊള്ള
നമ്മുടെ മൊബൈൽ സർവീസ് സെന്ററുകളിലെ കൊള്ളയെപ്പറ്റിയാണ് ഈ കുറിപ്പിൽ പറയുന്നത്.മാത്യു സാമൂവേൽ എന്നൊരാളാണ് ഇത് എഴുതിയത്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഇന്ന് രാവിലെ അഞ്ചരയ്ക്ക് പെരും മഴയത്ത് പുറത്തേക്കു പോകേണ്ടി വന്നു. പെട്ടെന്ന് പോയി വരാം എന്നുകരുതി സ്‌കൂട്ടറിൽ ആണ് പോയത്. മൊബൈൽ റെയിന്കോട്ടിന്റെ പോക്കറ്റിലിട്ടു. ഇടയ്ക്കു ആരേലും വിളിക്കുവാണെങ്കിൽ എടുക്കാമല്ലോ എന്ന് കരുതിയാണ്, പക്ഷെ ആരും വിളിച്ചില്ല. പോയ കാര്യം വിചാരിച്ച സമയത്ത് കഴിഞ്ഞില്ല, എട്ടരയോടെയാണ് മടങ്ങിവരാനായത്, ഇതുവരെ ആരും വിളിക്കാത്തതെന്താ എന്നാലോചിച്ചു മൊബൈൽ എടുത്ത് നോക്കുമ്പോൾ അനക്കമില്ല, കണ്ണ് തള്ളിയ പോലെ സാംസങ്ങിന്റെ ലോഗോ മാത്രം കാണാം. ഓണാവുന്നില്ല ഓഫാവുന്നില്ല, ഒരു ചലനവുമില്ല. തണുപ്പടിച്ചു മരവിച്ചുകാണും എന്ന് കരുതി തിരിച്ചു വരുന്നവഴി തുറന്നിരുന്ന ഒരു ചെറിയ മൊബൈൽ കടയിൽ കാണിച്ചു. ഇത് വാറന്റിയുള്ള ഫോണല്ലേ? ഞങ്ങൾ തൊട്ടാൽ ശരിയാവില്ല, വാറന്റി പോകും, നിങ്ങൾ സാം സങ്ങിന്റെ സർവീസ് സെന്ററിൽ കൊടുക്കൂ. ശരി, അങ്ങനായ്‌ക്കോട്ടെ, സാംസങിന്റെ സർവീസ് സെന്ററിൽ തന്നെ കൊടുത്തേക്കാം.…
Read More » -
Kerala
തനിക്കൊപ്പം ജീവിക്കാൻ ഇറങ്ങി വന്ന പെൺകുട്ടിയെ വീട്ടുകാർ പിടിച്ചുകൊണ്ടുപോയെന്ന് സ്വവര്‍ഗാനുരാഗിയായ ആലുവ സ്വദേശിനി, ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി യുവതി
കൊച്ചി: സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ആവശ്യവുമായി നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ആലുവ സ്വദേശിനിയായ ആദില നസ്രിന്‍. ഒപ്പം ജീവിക്കാനെത്തിയ പങ്കാളിയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടു പോയെന്നും ഒന്നിച്ചു സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് സ്വവര്‍ഗാനുരാഗിയായ ഈ യുവതിയുടെ ആവശ്യം. തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് പിടിച്ചുകൊണ്ടുപോയെന്നും അതിന് ശേഷം കാണാനില്ലെന്നും ആദില നസ്രിന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയായ തന്നെയും പങ്കാളിയെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് യുവതിയുടെ ആവശ്യം. രക്ഷകര്‍ത്താക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് യുവതി നിയമസഹായം തേടിയത്.തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാനില്ലെന്നുമാണ് പരാതി. ഉടന്‍ കോടതിയെയും സമീപിക്കുമെന്ന് ആദില പറഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശിനിയാണ് ആദിലയുടെ പങ്കാളി. സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില നസ്രിന്‍ താമരശ്ശേരി സ്വദേശിനിയായ 23കാരിയുമായി പ്രണയത്തിലാകുന്നത്. ബന്ധം വീട്ടിലറിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിട്ടു. തുടര്‍ന്നാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഈമാസം 19ന് കോഴിക്കോടെത്തിയ ആദില പങ്കാളിയുമായി…
Read More » -
NEWS
കൊല്ലത്ത് കെ.എസ്.ആർ.ടി.സി. ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അൻപതിലധികം പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കൊല്ലം: കടയ്ക്കൽ മടത്തറയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അൻപതിലധികം പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടുകൂടിയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിനു പിന്നാലെ ബസിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.തെന്മല ഇക്കോ ടൂറിസം വിനോദസഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് മടത്തറയിലെ അപകടവളവിൽ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി വേണാട് ബസിൽ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരിൽ 41 പേരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ 15 പേർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അരിപ്പ സ്വദേശി 24-കാരിയായ ലക്ഷ്മിയുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവർ ഇപ്പോൾ ട്രാൻസിസ്റ്റ് ഐസിയുവിലാണ്.
Read More » -
Kerala
എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
കാസര്‍കോട്: ദു:ഖങ്ങൾക്കും ദുരിതങ്ങൾക്കും വിരാമമിട്ടു കൊണ്ട് ആ അമ്മ 28കാരിയായ തൻ്റെ മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരയായ സ്വന്തം മകളെ കൊന്ന് അമ്മ ജീവനൊടുക്കിയത് കാസർകോടാണ്. രാജപുരം ചാമുണ്ഡിക്കുന്നിലെ വിമലകുമാരി മകള്‍ രേഷ്മ എന്നിവരാണ് മരിച്ചത്.വൈകീട്ട് നാലുമണിയോടെയാണ് സംഭവം. രേഷ്മയെ തോര്‍ത്തുപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ വിമലകുമാരി വീടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. 28കാരിയായ രേഷ്മ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിരുന്നു. അമ്മ വിമലകുമാരി നേരത്തെയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന് പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. വിമലയുടെ സഹോദരന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്
Read More » -
Kerala
കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു
പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു. ഡിപ്പോ എൻജീനിയറായ മലപ്പുറം സ്വദേശി വി.പി. മനോജാണ് ജീവനൊടുക്കിയത്. കണ്ണൂർ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന മനോജിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് പാപ്പനംകോടേക്ക് സ്ഥലം മാറ്റിയത്. ഡിപ്പോയിൽ താമസിച്ചിരുന്ന മനോജിനെ വർക്ക് ഷോപ്പിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. കരമന പോലീസെത്തി അന്വേഷണം ആരംഭിച്ചു.ആത്മഹത്യ കുറിപ്പോ മറ്റ് വിവരങ്ങളോ ഇപ്പോൾ ലഭ്യമല്ല. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷിക്കും.
Read More » -
Kerala
ചാലക്കുടിയിൽ വിദ്യാർഥിനിയെ മർദിച്ചതായുള്ള പരാതി വ്യാജമെന്ന് പോലീസ്
ചാലക്കുടിയിൽ വിദ്യാർഥിനിയെ രണ്ടംഗ സംഘം മർദിച്ചതായുള്ള പരാതി വ്യാജമെന്ന് പോലീസ്. മർദനത്തിനുശേഷം കുട്ടിയുടെ തലമുടിയും മുറിച്ചെന്ന പരാതിയും വ്യാജമാണ് പോലീസ് പറഞ്ഞു. മുടി മുറിച്ചത് കൂട്ടുകാരിയെന്ന് പെണ്‍കുട്ടി സമ്മതിച്ചു. വീട്ടിൽനിന്ന് ശകാരം ഭയന്നാണ് മർദനമേറ്റന്ന് പരാതി നൽകിയതെന്നും പോലീസ് പറഞ്ഞു. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പരാതി ഉന്നയിച്ചത്. സംഭവത്തിൽ കൊരട്ടി പോലീസാണ് അന്വേഷണം നടത്തിയത്.
Read More » -
India
ഡൽഹി ആരോഗ്യമന്ത്രി അറസ്റ്റിൽ
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) സത്യേന്ദർ ജെയ്നിനെ അറസ്റ്റു ചെയ്തത്. ഹവാല ഇടപാട് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സത്യേന്ദർ ജെയ്നിനെതിരെ മൊഴിയുണ്ടെന്ന് ഇഡി വ്യക്തമാക്കി. അരവിന്ദ് കേജരിവാൾ സർക്കാരിലെ മന്ത്രിയായ സത്യേന്ദർ ജെയ്നിന് 2015-16 കാലയളവിൽ കോൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ഹവാല ഇടപാടിൽ പങ്കെടുത്തതായും ഇഡി ആരോപിച്ചു. ആം ആദ്മി പാർട്ടി നേതാവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി രണ്ട് മാസത്തിനുശേഷമാണ് അറസ്റ്റ്. അതേസമയം സത്യേന്ദർ ജെയ്നിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആംആദ്മി പാർട്ടി അറിയിച്ചു. നേരത്തെ സിബിഐയും ജെയ്നിനെ കുടുക്കാൻ നോക്കിയതാണെന്നും ആംആദ്മി കൂട്ടിച്ചേർത്തു.
Read More » -
Kerala
കിണറ്റിൽനിന്നു മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി
ചെറുപുഴയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽനിന്നു മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗം അന്വേഷണം ആരംഭിച്ചു. അസ്ഥികൂടത്തിന്റെ പ്രായവും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി ആളെ അറിയാനുള്ള നടപടിയാണ് അദ്യം ഉണ്ടാവുക. പ്രദേശത്ത് കാണാതായവരുടെ പട്ടിക എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
NEWS
തിരൂർ സ്വദേശി ദുബൈയിൽ ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളിൽ മരണമടഞ്ഞു
ദുബൈ: വിസിറ്റിംഗ് വിസയിൽ ദുബൈയിൽ മാസങ്ങളോളം താമസിച്ച് ജോലി ശരിയാക്കിയ തിരൂർ സ്വദേശി ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച തികയും മുമ്പേ മരണമടഞ്ഞു. തിരൂർ അരീക്കാട് സ്വദേശി മങ്ങാട്ട്പള്ളി മാലിൽ പരേതനായ പോക്കർ ഹാജിയുടെ മകൻ അബ്ദുൾറഷീദ് (53) ആണ് ദുബൈയിൽ വച്ച് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നെത്തി ജോലിയിൽ പ്രവേശിച്ചത്. പ്രമേഹരോഗിയായ റഷീദിനെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം. നാലുമാസം മുമ്പ് എത്തി ജോലി ശരിയാക്കി നാട്ടിലേക്ക് പോയതായിരുന്നു. രണ്ടാഴ്ച മുമ്പാണ് പുതിയ ജോലി വിസയിൽ ദുബായിൽ തിരിച്ചെത്തിയത്. തിരൂർ കുറ്റിപ്പാലയിൽ ആണ് താമസം. നേരത്തെ 20 വർഷത്തോളം സൗദിയിൽ ഡ്രൈവറായിരുന്നു. മാതാവ് സുലേഖ, ഭാര്യ റാബിയ, മക്കൾ: റോഷൻ, റോഷ്ന, മുഹമ്മദ് റമീസ്, ഫാത്തിമറജ, റിസഫത്തു. മരുമകൻ: അബ്ദുസക്കീർ. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു
Read More »