Month: May 2022
-
മുൻമന്ത്രിയുടെ വീട്ടിൽ വീട്ടുജോലിക്കാരിയെ കളിത്തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ
നാന്ദേഡ്: മഹാരാഷ്ട്ര മുൻ മന്ത്രി ഡി പി സാവന്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി, വീട്ടുജോലിക്കാരിയുടെ തലയിൽ കളിത്തോക്ക് ചൂണ്ടി 50000 രൂപ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബീഡ് സ്വദേശിയായ സാഹിൽ മാനെ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. കരിമ്പ് കൃഷി പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് ശിവാജിനഗർ ഏരിയയിലെ മുൻ മന്ത്രിയുടെ വീട്ടിൽ വന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ പ്രവേശിച്ച ഇയാൾ വ്യാജ തോക്കെടുത്ത് വീട്ടുജോലിക്കാരിയുടെ തലയിൽ ഉന്നം പിടിച്ച് 50,000 രൂപ ആവശ്യപ്പെട്ടു. ബഹളം കേട്ട് മുൻമന്ത്രി അടുക്കളയിലെത്തി. ശബ്ദമുണ്ടാക്കി അയൽക്കാരെ വിളിച്ചുകൂട്ടിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സ്ഥലത്ത് തടിച്ചുകൂടിയ ആളുകൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വീടിനുള്ളിൽ അതിക്രമിച്ച് കടക്കൽ, ആയുധ നിയമം എന്നിവ പ്രകാരം മാനെക്കെതിരെ കേസെടുക്കുമെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചന്ദ്രസെൻ ദെഹ്സ്മുഖ് പറഞ്ഞു.
Read More » -
Crime
അശ്രദ്ധമായ അന്വേഷണം; ആര്യൻ ഖാൻ കേസ് അന്വേഷിച്ചിരുന്ന സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിച്ചിരുന്ന മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം. ചെന്നൈയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ടാക്സ് പെയർ സർവീസസിലേക്കാണ് സ്ഥലംമാറ്റം. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന്റേയും ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലുമാണ് നടപടി. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേരെ എന്‍സിബി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് വാങ്കഡെയെ ആര്യന്‍ ഖാന്‍ കേസ് ഉള്‍പ്പെടെ 6 ലഹരിക്കേസുകളുടെ അന്വേഷണച്ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ദലിത് വിഭാഗക്കാരാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വാങ്കഡെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്.…
Read More » -
NEWS
കുവൈത്തിലെ പമ്പുകളില്‍ ഇനി സ്വയം ഇന്ധനം നിറയ്‍ക്കണം; സൗജന്യ സേവനം അവസാനിപ്പിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറച്ചു നല്‍കുന്ന സേവനത്തിന് ഇനി പണം നല്‍കണം. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കമ്പനികള്‍ പ്രവര്‍ത്തന രീതി മാറ്റുന്നത്. വാഹനത്തിലുള്ളവര്‍ തന്നെ ഇറങ്ങി ഇന്ധനം നിറയ്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തനം ക്രമീകരിക്കുകയാണ് പമ്പുകള്‍. രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പലയിടങ്ങളിലും വലിയ തിരക്കുകള്‍ക്ക് കാരണമാവുകയും ചെയ്‍തു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഇന്ധനം നിറച്ചുനല്‍കണമെങ്കില്‍ 200 ഫില്‍സ് ഫീസ് ഈടാക്കുമെന്നാണ് ഔല ഫ്യുവര്‍ മാര്‍ക്കറ്റിങ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ സ്വയം ഇന്ധനം നിറയ്‍ക്കുന്ന സെല്‍ഫ് സര്‍വീസ് സംവിധാനം ചില പമ്പുകളില്‍ തുടങ്ങിയതായി ഔല ചെയര്‍മാന്‍ അബ്‍ദുല്‍ ഹുസൈന്‍ അല്‍ സുല്‍ത്താന്‍ പറഞ്ഞു. സെല്‍ഫ് സര്‍വീസ് രീതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും പമ്പുകളില്‍ ജീവനക്കാരുടെ സേവനം നിര്‍ത്തലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവര്‍, സ്‍ത്രീകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ക്ക് കമ്പനി പ്രത്യേകം സ്റ്റിക്കറുകള്‍ നല്‍കും. ഇവര്‍ക്ക് അധിക ഫീസ് കൊടുക്കാതെ ജീവനക്കാരുടെ…
Read More » -
Crime
മൂകയും ബധിരയുമായ വീട്ടമ്മയെ തോക്ക് കാട്ടി മോഷണം നടത്തിയ കേസ്; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങി പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ മൂകയും ബധിരയുമായ വീട്ടമ്മയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്തിയ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നു. വീടുമായി അടുപ്പമുള്ളയാളാണ് മോഷ്ടാവെന്നാണ് പൊലീസിന്‍റെ സംശയം. ഏഴ് ലക്ഷം രൂപയുടെ ചിട്ടിപണം ലക്ഷ്യമിട്ടായിരുന്നു മോഷണമെന്നാണ് പൊലീസ് കരുതുന്നത്. ഇന്നലെ രാവിലെയാണ് കാട്ടാക്കടയിൽ ബധിരയും മൂകയുമായ കുമാരിയെന്ന് 53 കാരിയെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണപ്പെടുത്തിയ ശേഷം കമ്മലുകള്‍ ഊരിവാങ്ങി മോഷ്ടാവ് രക്ഷപ്പെട്ടത്. മകള്‍ ജ്യോതിയും മരുമകൻ രതീഷും പള്ളിയിൽ പോയിരുന്നപ്പോഴാണ് മുഖംമൂടി ധരിച്ച് മോഷ്ടാവ് വീട്ടിൽ കയറിയത്. രതീഷ് വാടകക്കാണ് താമസിക്കുന്നത്. രതീഷിന്‍റെ വീടുതേടി മോഷ്ടാവ് രാവിലെ ആറേ മുക്കാലോടെ സമീപത്തെ കടയിലെത്തി. കടയിലുണ്ടായിരുന്നവർ ബൈക്കിലെത്തിയ യുവാവിന് വീട് പറഞ്ഞ് കൊടുത്തു. പിന്നീടാണ് മുഖംമൂടി ധരിച്ചുള്ള മോഷണം നടന്നത്. 7.10ഓടെ മോഷ്ടാവ് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രതീഷിന് ഒരു മാസം മുമ്പ് ഏഴ് ലക്ഷം രൂപ ചിട്ടിയടിച്ചിരുന്നു. ഈ വിവരം അറിയാവുന്ന ആരോ ആണ് മോഷ്ടാവെന്ന സംശയത്തിലാണ്…
Read More » -
NEWS
കുവൈത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ റായ് പ്രദേശത്ത് വന്‍ തീപിടുത്തം. ടെന്റുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികളും മറ്റും വില്‍പന നടത്തിയിരുന്ന താത്കാലിക ഷെഡുകളിലാണ് തീപിടിച്ചത്. ഇവിടെ 4000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് തീ പടര്‍ന്നുപിടിച്ചതായി കുവൈത്ത് ഫയര്‍ ഫോഴ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. നാല് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏറെ ശ്രമകരമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണ സാമഗ്രികളും മറ്റും കത്തിനശിച്ചതിലൂടെ കോടികളുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീപിടുത്തത്തിന്റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് വിപുലമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More » -
Kerala
കാട്ടിലെ തടി, തേവരുടെ ആന… വലിയെടാ വലി; കാട്ടിലെ തടി മുറിച്ചു കടത്താൻ ഫോറസ്റ്റ്കാർ തന്നെ മുൻനിരയിൽ
കാട്ടിലെ തടിയുടെ ഏറ്റവും വലിയ ശത്രുക്കൾ വീരപ്പന്മാരല്ല, കാട് സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഫോറസ്റ്റ്കാർ തന്നെയാണ് എന്ന സത്യം ജനം എത്രയോ മുമ്പേ തിരിച്ചറിഞ്ഞതാണ്. ആ തിരിച്ചറിവിനു തെളിവാണ് ഇന്ന് ഇടുക്കിയിൽ നിന്നും വയനാട്ടിൽ നിന്നും വന്ന രണ്ട് വാർത്തകൾ. തേക്ക് കടത്ത് കേസില്‍ മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോജി ജോണ്‍ റിമാന്റില്‍. കൊന്നത്തടി മങ്കുവയില്‍ തേക്കു തടി വെട്ടി കടത്തിയ കേസിലാണ് ജോജി ജോണിനെ റിമാന്റ് ചെയ്തത്. സുപ്രീം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് 4 ദിവസം മുന്‍പ് ജോജി ജോണ്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. തെളിവെടുപ്പു നടപടികള്‍ക്കു ശേഷം ഇന്നലെ ദേവികുളം മുന്‍സിഫ് കോടതിയല്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മങ്കുവയില്‍ നിന്നും 8 തേക്കുകള്‍ മുറിച്ചു കടത്തിയതാണ് കേസ്. ഇതേ കേസിലെ മുക്കുടം സെക്ഷന്‍ ഫോറസ്റ്റര്‍ സന്തോഷിന് തൊടുപുഴ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് ബന്ധുക്കള്‍…
Read More » -
NEWS
നിങ്ങളുടെ ദൈവത്തിന് നിങ്ങളെപ്പോലെയൊരു കൃമികീടഗുണ്ടയുടെ സംരക്ഷണം ആവശ്യമില്ല
മതം എന്നു വെച്ചാൽ ആനയാണ്, അമ്പാരിയാണ് എന്നൊക്കെ വിശ്വസിക്കുന്ന വിവരദോഷികളോടാണ്. ലോകത്ത് ക്രിസ്ത്യാനികൾ 31.5% ആണ്. അതായത് 70 % – ത്തോളം പേർ ആ മതത്തിൽ വിശ്വസിക്കുന്നില്ല എന്നർത്ഥം. ലോകത്ത് മുസ്ലീങ്ങൾ 23.2% ആണ്.അതായത് 77% പേർ ആ മതത്തിൽ വിശ്വസിക്കുന്നില്ല എന്നർത്ഥം. ഹിന്ദുക്കൾ 15% ആണ്. അതായത് ലോകത്തെ 85% പേരും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നില്ല എന്നർത്ഥം. മറ്റു മതങ്ങളുടെ അംഗബലം വളരെ കുറവാണ് ;എടുത്തു പറയേണ്ടതില്ല. പറഞ്ഞുവന്നത്, നിങ്ങൾ ഏതു മതത്തിൽപ്പെട്ടവനായാലും ശരി ഈ ഭൂമിയിലെ ശരാശരി 75% പേരും നിങ്ങളുടെ മതത്തിൽ വിശ്വസിക്കുന്നില്ല;നിങ്ങളുടെ ദൈവത്തിലും വിശ്വസിക്കുന്നില്ല. ഈ ഭൂമിയും ലോകവും എന്നിട്ടും മുന്നോട്ടു തന്നെ നീങ്ങുന്നുണ്ട്. മൂന്നരലക്ഷം വർഷം പഴക്കമുള്ള പുതുകാലമനുഷ്യന്റെ പരമ്പരയിൽ ഇങ്ങേയറ്റത്തു നില്ക്കുന്ന നിങ്ങളുടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ … 7000 അപ്പൂപ്പന്മാർ (ഏറ്റവും ചുരുങ്ങിയത്) നിങ്ങളുടെ മതത്തെക്കുറിച്ചോ നിങ്ങളുടെ ദൈവങ്ങളെക്കുറിച്ചോ കേട്ടിട്ടുപോലുമില്ല.ഈ ഭൂമിയും ലോകവും എന്നിട്ടും മുന്നോട്ടു തന്നെ നീങ്ങുന്നുണ്ട് അതു കൊണ്ട്..…
Read More » -
NEWS
കിണര്‍ നിര്‍മ്മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
അവധി ദിവസങ്ങളില്‍ പണിക്ക് പോയി അച്ഛനെ സഹായിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. ഇടുക്കി: കിണര്‍ നിര്‍മ്മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.രാജാക്കാട് അടിവാരം വരാപ്പിള്ളില്‍ സുനില്‍ കുമാറിന്‍റെ മകന്‍ കൃഷ്ണകുമാര്‍(ഉണ്ണി – 18) ആണ് മരിച്ചത്. പ്ലസ് ടു പരീക്ഷയെഴുതി റിസല്‍ട്ടിനായി കാത്തിരിക്കുമ്ബോഴാണ് കൃഷ്ണകുമാറിന്റെ അപ്രതീക്ഷിത വിയോഗം. പൊട്ടന്‍കാട്ടില്‍ റിംഗ് ഇറക്കിയ കിണറിലെ വെള്ളം വറ്റിക്കുന്നതിനായി ഉപയോഗിച്ച മോട്ടോറില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്.ഒപ്പമുണ്ടായിരുന്നവർ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജകുമാരി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു പരീക്ഷയെഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.അവധി ദിവസങ്ങളില്‍ പണിക്ക് പോയി അച്ഛനെ സഹായിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും.
Read More » -
Kerala
ജാഗ്രതൈ… കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്ക് പിടി വീഴും, വിജിലൻസ് പട്ടിക തയാറാക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ സത്യസന്ധരായ സർക്കാർ ഉദ്യോഗസ്ഥരുടെയും ഏറ്റവും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെയും പട്ടിക തയാറാക്കുകയാണ് വിജിലൻസ് ഡിപ്പാർട്ട്മെൻ്റ്. എല്ലാ വകുപ്പിലെയും താഴെത്തട്ടിലെ ഓഫീസ് വരെ രഹസ്യമായി അഭിപ്രായശേഖരണം നടത്തിയാണ് ജില്ലാതലത്തിൽ പട്ടിക തയാറാക്കുന്നത്. ഓരോ വകുപ്പിലും ജനങ്ങൾക്ക് ലഭിക്കേണ്ട ഏതൊക്കെ സേവനങ്ങളിലാണ് കൂടുതൽ അഴിമതിയെന്നും അതിന്റെ പഴുതുകൾ എന്തൊക്കെയെന്നും കണ്ടെത്തും. കൈക്കൂലി സംബന്ധിച്ച് പരാതിയുള്ള ഓഫീസുകളിൽ മാത്രമല്ല, എല്ലാ വകുപ്പുകളുടെയും എല്ലാ ഓഫിസുകളിലും പരിശോധനയുണ്ടാകും. ഔദ്യോഗികമായല്ലാതെ ഓഫിസുകളിൽ പോയി, അവിടെ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ആളുകളുമായി സംസാരിച്ചാണ് ഉദ്യോഗസ്ഥരെക്കുറിച്ച് നിഗമനത്തിലെത്തേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ ജീവിതരീതിയും സാമ്പത്തികാവസ്ഥയും സൗഹൃദങ്ങളും കൂടിക്കാഴ്ചകളും പരിശോധിക്കും. നിരീക്ഷിക്കാൻ സ്പെഷൽ ബ്രാഞ്ചിന്റെ കൂടി സഹായം വിജിലൻസ് എസ്.പി ഉറപ്പാക്കണം. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറഞ്ഞത് 3 മാസം നിരീക്ഷിക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ കണ്ടെത്തുമ്പോഴും നിരീക്ഷണം വേണം. അവർ മാതൃകയായി ഓഫീസുകളിൽ നടപ്പാക്കിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും വിജിലൻസ് എസ്.പി.മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ നാലുവർഷമായി കൈക്കൂലി കേസുകൾ വർധിക്കുന്നുവെന്ന കണക്കുകളുടെ…
Read More » -
NEWS
ജീവിതത്തിൽ ഓർത്തിരിക്കേണ്ട പ്രധാന നമ്പറുകൾ:
1. രക്തസമ്മർദ്ദം: 120/80 2. പൾസ്: 70 – 100 3. താപനില: 36.8 – 37 4. ശ്വസനം: 12-16 5. ഹീമോഗ്ലോബിൻ: പുരുഷന്മാർ (13.50-18) സ്ത്രീകൾ (11.50 – 16) 6. കൊളസ്ട്രോൾ: 130 – 200 7. പൊട്ടാസ്യം: 3.50 – 5 8. സോഡിയം: 135 – 145 9. ട്രൈഗ്ലിസറൈഡുകൾ: 220 10. ശരീരത്തിലെ രക്തത്തിന്റെ അളവ്: പിസിവി 30-40% 11. പഞ്ചസാര: കുട്ടികൾക്ക് (70-130) മുതിർന്നവർ: 70 – 115 12. ഇരുമ്പ്: 8-15 മില്ലിഗ്രാം 13. വെളുത്ത രക്താണുക്കൾ: 4000 – 11000 14. പ്ലേറ്റ്ലെറ്റുകൾ: 150,000 – 400,000 15. ചുവന്ന രക്താണുക്കൾ: 4.50 – 6 ദശലക്ഷം.. 16. കാൽസ്യം: 8.6…
Read More »