KeralaNEWS

എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

കാസര്‍കോട്: ദു:ഖങ്ങൾക്കും ദുരിതങ്ങൾക്കും വിരാമമിട്ടു കൊണ്ട് ആ അമ്മ 28കാരിയായ തൻ്റെ മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരയായ സ്വന്തം മകളെ കൊന്ന് അമ്മ ജീവനൊടുക്കിയത് കാസർകോടാണ്. രാജപുരം ചാമുണ്ഡിക്കുന്നിലെ വിമലകുമാരി മകള്‍ രേഷ്മ എന്നിവരാണ് മരിച്ചത്.വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

രേഷ്മയെ തോര്‍ത്തുപയോഗിച്ച്‌ കൊലപ്പെടുത്തിയ ശേഷം അമ്മ വിമലകുമാരി വീടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. 28കാരിയായ രേഷ്മ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിരുന്നു. അമ്മ വിമലകുമാരി നേരത്തെയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന് പൊലീസ് അറിയിച്ചു.

Signature-ad

ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. വിമലയുടെ സഹോദരന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്

Back to top button
error: