Month: May 2022
-
NEWS
പന്തളത്ത് മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു
പന്തളം: പെരുമ്പുളിക്കൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മന്നംനഗർ ശ്രീനിലത്തിൽ എൻ.ശ്രീകുമാർ (52) ആണ് മരിച്ചത്. വീടിനകത്ത് മുറിയിൽ മരിച്ച നിലയിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യയും മക്കളും രണ്ട് ദിവസമായി വീട്ടിൽ ഇല്ലായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ഭാര്യയും മക്കളും വീട്ടിൽ എത്തിയപ്പോൾ കതക് പൂട്ടിയ നിലയിലായിരുന്നു.തുടർന്ന് ജനലിൻ്റെ ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് മുറിയിൽ മൃതദേഹം കണ്ടത്. പത്തനംതിട്ട എം.എ. സി.റ്റിയിൽ അക്കൗണ്ട്സ് ക്ലർക്ക് ആണ് മരിച്ച ശ്രീകുമാർ.മൈനാഗപ്പള്ളി അന്നപൂർണേശ്വരി ക്ഷേത്രം സെക്രട്ടറിയുമായിരുന്നു.പത്തനംതിട്ടയിൽ നിന്നും ഡോഗ് സ്ക്വാഡും ഫോറൻസ്സിക്ക് വിദഗ്ദരും എത്തി പരിശോധന നടത്തി.പന്തളം എസ് എച്ച് ഒ എസ്.ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
Kerala
ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ് പിഴ അടച്ചു
ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ് പിഴ അടച്ചു. 5,000 രൂപയാണ് പിഴയായി അടച്ചത്. മോട്ടോര്‍ വാഹനവകുപ്പാണ് പിഴയിട്ടത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റെയ്സിൽ പങ്കെടുത്തതിനും ആണ് പിഴ. ജോജു ജോർജ് നേരത്തെ ഈ കേസിൽ ഇടുക്കി ആർടിഒയ്ക്കു മുന്നിൽ നേരിട്ട് ഹാജരായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർടിഒ ജോജുവിന് നോട്ടീസ് നൽകിയിരുന്നു. അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തിൽ അല്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നൽകിയത്. മൊഴി പരിശോധിച്ച ശേഷമാണ് ജോജുവിന് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാൻ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.
Read More » -
NEWS
കഞ്ചാവുമായി രണ്ടു ഡോക്ടർമാർ പിടിയിൽ
കൊട്ടാരക്കര: കാറില്‍ കഞ്ചാവുമായി പോവുകയായിരുന്ന രണ്ടു ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ ശ്രീശാസ്ത അത്തിയടം കാര്‍ത്തിക ഹൗസില്‍ ഡോ. സുഭാശിഷ് ദാമോദരന്‍ (30), സുഹൃത്ത് തിരുവനന്തപുരം സ്വദേശി മിഥുന് (30) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെയാണ് 110 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.കൊല്ലത്ത് പോയശേഷം തിരികെ കൊട്ടാരക്കരയിലെത്തിയപ്പോഴാണ് പൊലീസ് കാര്‍ പരിശോധിച്ചത്.രണ്ടുപേരും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി.
Read More » -
Crime
ചാലക്കുടിയിൽ വിദ്യാർഥിനിയെ രണ്ടംഗ സംഘം മർദിച്ചതായി പരാതി
ചാലക്കുടിയിൽ വിദ്യാർഥിനിയെ രണ്ടംഗ സംഘം മർദിച്ചതായി പരാതി. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് മർദിച്ചെന്നാണ് പരാതി. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പരാതി ഉന്നയിച്ചത്. മർദനത്തിനുശേഷം കുട്ടിയുടെ തലമുടിയും മുറിച്ചെന്നും പരാതിയുണ്ട്. ഇരുവരും മുഖം മറച്ചിരുന്നെന്നും കുട്ടി മൊഴി നൽകി. സംഭവത്തിൽ കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Business
പ്രവര്‍ത്തനം നിര്‍ത്തലാക്കിയ ഫോര്‍ഡിന്റെ നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്
ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയ ഫോര്‍ഡിന്റെ ഗുജറാത്തിലെ സനന്തിലുള്ള നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇതിന്റെഭാഗമായി ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎംഎല്‍) യുഎസ് കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എഫ്ഐപിഎല്‍) ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ധാരണാപത്രമനുസരിച്ച് ഭൂമി, കെട്ടിടങ്ങള്‍, വാഹന നിര്‍മാണ പ്ലാന്റ്, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ജീവനക്കാര്‍ എന്നിവയെല്ലാം ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഏറ്റെടുക്കും. ഈ ധാരണാപത്രത്തെ തുടര്‍ന്ന് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടിപിഇഎംഎല്ലും എഫ്ഐപിഎല്ലും തമ്മിലുള്ള ഇടപാട് കരാറുകളില്‍ ഒപ്പുവെക്കും. എന്നിരുന്നാലും ടിപിഇഎംഎല്‍ പവര്‍ട്രെയിന്‍ യൂണിറ്റിന്റെ സ്ഥലവും കെട്ടിടങ്ങളും പാട്ടത്തിനെടുത്ത് ഫോര്‍ഡ് ഇന്ത്യ അതിന്റെ പവര്‍ട്രെയിന്‍ നിര്‍മാണ സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. അതേസമയം, പ്ലാന്റ് ഏറ്റെടുത്താല്‍ പുതിയ മെഷിനറികളിലും ഉപകരണങ്ങളും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് വെഹിക്കിള്‍ ഒരുക്കമെന്നാണ് സൂചന. ഇതിന് പുറമെ പ്ലാന്റിന്റെ നിര്‍മാണശേഷി 300,000 യൂണിറ്റാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഇന്ത്യയിലെ പ്രവര്‍ത്തനം…
Read More » -
NEWS
ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്
ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്. 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലാണ് യുഎസ്എ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാവുന്നതിന്റെ സൂചനയായി ആണ് വ്യാപാര രംഗത്തെ വളര്‍ച്ച വിലയിരുത്തപ്പെടുന്നത്. 2021-22 കാലയളവില്‍ ഇന്ത്യയും യുഎസും ചേര്‍ന്ന് 119.42 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്. മൂന്‍വര്‍ഷം ഇത് 80.51 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യ 76.11 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റി അയച്ചപ്പോള്‍ 43.31 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്തത്. കയറ്റുമതിയും ഇറക്കുമതിയും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 24.49, 14.31 ബില്യണ്‍ ഡോളര്‍ വീതം വര്‍ധിച്ചു. ഇക്കാലയളവില്‍ ചൈനയും ഇന്ത്യയുമായി 115.42 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. മുന്‍വര്‍ഷം ഇത് 86.4 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 2021-22 കാലയളവില്‍ ചൈനയിലേക്കുള്ള കയറ്റുമതി വെറും 0.07 വര്‍ധിച്ച് 21.25 ബില്യണ്‍ ഡോളറിലെത്തി. അതേ സമയം ഇറക്കുമതി 28.95 ബില്യണ്‍…
Read More » -
Business
മെട്രോ ഏറ്റെടുക്കാന്‍ റിലയന്‍സും അദാനി ഗ്രൂപ്പും ഉള്‍പ്പെടെ മൂന്ന് കമ്പനികള്‍ രംഗത്ത്
ജര്‍മന്‍ ഹോള്‍സെയില്‍-റീട്ടെയില്‍ ശൃംഖലയായ മെട്രോ ക്യാഷ് & ക്യാരി ഇന്ത്യയിലെ ആസ്തികള്‍ ഏറ്റെടുക്കാന്‍ മൂന്ന് കമ്പനികള്‍ രംഗത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി ഗ്രൂപ്പ്, തായിലാന്‍ഡില്‍ നിന്നുള്ള സിപി ഗ്രൂപ്പ് എന്നിവരെയാണ് മെട്രോ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഭാഗീകമായോ അല്ലെങ്കില്‍ പൂര്‍ണമായോ ആവും ഇന്ത്യയിലെ ബിസിനസുകള്‍ മെട്രോ വില്‍ക്കുക. ആമസോണ്‍ ഉള്‍പ്പടെ ഇരുപതോളം കമ്പനികള്‍ മെട്രോയെ ഏറ്റെടുക്കാന്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ മെട്രോ ഡീലിനെ സംബന്ധിച്ച് റിലയന്‍സോ അദാനി ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മെട്രോയെ ഏറ്റെടുക്കാന്‍ സാധിച്ചാല്‍ റീട്ടെയില്‍ രംഗത്ത് വാള്‍മാര്‍ട്ട്, ആമസോണ്‍, ഡിമാര്‍ട്ട് തുടങ്ങിയവയ്ക്കെതിരെയുള്ള മത്സരം കടുപ്പിക്കാന്‍ റിലയന്‍സിന് സാധിക്കും. അടുത്തിടെ ആരംഭിച്ച ഫോര്‍ച്യൂണ്‍മാര്‍ട്ടിന് അപ്പുറത്തേക്ക് റീട്ടെയില്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ മെട്രോ ഡീല്‍ അദാനി ഗ്രൂപ്പിനും ഗുണകരമാണ്. ഈ സാഹചര്യത്തില്‍ റിലയന്‍സും അദാനിയും തമ്മിലാവും മത്സരം. അതേ സമയം ലോട്ട്സ് ഹോള്‍സെയില്‍ സൊല്യൂഷന്‍സ് എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള സിപി ഗ്രൂപ്പ് 2014ല്‍ മെട്രോയുടെ വിയറ്റ്നാമിലെ ബിസിനസുകള്‍ ഏറ്റെടുക്കാന്‍ ശ്രമം…
Read More » -
Business
ഐഡിബിഐ ബാങ്കിലെ ഓഹരികള്‍ക്കായി ആഗോള നിക്ഷേപകരെ തേടി കേന്ദ്രസര്‍ക്കാര്‍
ഐഡിബിഐ ബാങ്കിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ ആഗോള തലത്തില്‍ നിക്ഷേപകരെ നേടുന്നു. അതിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെ യുഎസില്‍ കേന്ദ്രം റോഡ്ഷോ നടത്തും. ഡിപാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍സ് സര്‍വീസ് സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര, ഡിപാം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ, എല്‍ഐസി ചെയര്മാന് എംആര്‍ കുമാര്‍ തുടങ്ങിയവര്‍ റോഡ്ഷോയില്‍ പങ്കെടുക്കും. ബാങ്കിലെ ഓഹരികളുടെ വില്‍പ്പന സംബന്ധിച്ച് നേരത്തെ കേന്ദ്രം റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തിയിരുന്നു. നിക്ഷേപകരുടെ ആവശ്യങ്ങള്‍ കേട്ടശേഷം വീണ്ടും ആര്‍ബിഐയുമായി കേന്ദ്രം വിഷയം ചര്‍ച്ച ചെയ്യും. കേന്ദ്രത്തിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്. എത്ര ശതമാനം ഓഹരികള്‍ വില്‍ക്കണം എന്ന കാര്യത്തില്‍ കേന്ദ്രമോ എല്‍ഐസിയോ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ബാങ്കുകളുടെ ഉടമസ്ഥാവകാശത്തിനായുള്ള നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വകാര്യ പ്രൊമോട്ടര്‍മാര്‍ 15 വര്‍ഷത്തിനുള്ളില്‍ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കണം. എന്നാല്‍, ഐഡിബിഐ ബാങ്കിന്റെ കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കിയേക്കാം. അതേ…
Read More » -
Business
സാമൂഹിക സേവനത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെലവഴിച്ചത് 1185 കോടി രൂപ
ബിസിനസ് വളര്‍ച്ചയോടൊപ്പം സാമൂഹിക സേവന രംഗത്തും മുന്നേറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ക്കായി 1,184.93 കോടി രൂപയാണ് മുകേഷ് അംബാനിക്ക് കീഴിലുള്ള ഗ്രൂപ്പ് ചെലവഴിച്ചത്. ”2021-22 സാമ്പത്തിക വര്‍ഷത്തില്‍, ആവശ്യാധിഷ്ഠിതവും ഫലപ്രദവുമായ നിരവധി സിഎസ്ആര്‍ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി റിലയന്‍സ് 1,184.93 കോടി രൂപ സംഭാവന ചെയ്തു” കമ്പനി അതിന്റെ സിഎസ്ആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിത എം. അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ ജീവകാരുണ്യ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷനാണ് ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ രാജ്യത്ത് ഉയര്‍ന്നുവന്ന അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രവര്‍ത്തിച്ചതായി റിലയന്‍സ് പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ പരിവര്‍ത്തനം, ആരോഗ്യം, വിദ്യാഭ്യാസം, വികസന സംരംഭങ്ങള്‍, സ്പോര്‍ട്സ് എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ റിലയന്‍സ് ഭാഗമായി. മഹാമാരി കാലത്ത് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും ദുര്‍ബലരായവര്‍ക്കും 8.5 കോടിയിലധികം സൗജന്യ ഭക്ഷണമാണ് റിലയന്‍സ് വിതരണം ചെയ്തത്. രണ്ടാം…
Read More » -
Business
89 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഹിന്ദുസ്ഥാന്‍ കോപ്പര്‍
കൊല്‍ക്കത്ത: 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 89 കോടി രൂപ രേഖപ്പെടുത്തി. മുന്‍വര്‍ഷം 37 കോടി രൂപയായിരുന്നു നഷ്ടം. അവലോകന പാദത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 545 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 522 കോടി രൂപയായിരുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ വരുമാനം 1,822 കോടി രൂപയും, അറ്റാദായം 374 കോടി രൂപയുമാണ്. കമ്പനി 2021 സാമ്പത്തിക വര്‍ഷത്തില്‍ 110 കോടി രൂപ അറ്റാദായം നേടിയിരുന്നു. കമ്പനിയുടെ എബിറ്റ്ഡ മാര്‍ജിന്‍ 31 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതായി പ്രസ്താവനയില്‍ പറഞ്ഞു. ചടുലമായ വിപണന നയം, സേവനങ്ങളുടെ ഫലപ്രദമായ ഉപയോ?ഗിക്കല്‍, വായ്പകളുടെ കുറവ്, എല്‍എംഇ (ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ച്) വിലയിലെ വര്‍ധനവ് എന്നിവ കാരണം ലാഭക്ഷമത മെച്ചപ്പെട്ടതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 23.20 ശതമാനം ലാഭവിഹിതം കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.…
Read More »