Month: May 2022
-
India
വിനയ് കുമാർ സക്സേനയെ ഡൽഹിയിലെ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു
വിനയ് കുമാർ സക്സേനയെ ഡൽഹിയിലെ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. സക്സേനയുടെ നിയമനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗാകാരം നൽകി. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. അനിൽ ബൈജാലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. നിലവിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിസ് കമ്മീഷൻ ചെയർമാനാണ് വിനയ് കുമാർ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ചയാണ് അനിൽ ബൈജാൽ രാജിവച്ചത്.
Read More » -
Crime
ഗൾഫ് രാജ്യങ്ങളിൽ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ട്രാവല്‍സ് ഉടമ പൊലീസ് പിടിയിൽ
ഗൾഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് നേടിയ നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ ട്രാവൽ ഉടമയെ മലപ്പുറത്ത് കൽപ്പകഞ്ചേരി പൊലീസ് പിടികൂടി.കൽപകഞ്ചേരി കടുങ്ങാത്തുകുണ്ട് അറഫ ട്രാവൽസ് ഉടമ നിസാർ ആണ് പിടിയിലായത്. തിരൂർ മംഗലം സ്വദേശി ദിനാൽ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പ് ട്രാവൽസ് അടച്ചുപൂട്ടി വിദേശത്തേക്ക് മുങ്ങിയ പ്രതി, രണ്ടാഴ്ചമുമ്പ് നാട്ടിലെത്തി തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് സൈബർസെല്ലിൻ്റെ സഹായത്തോടെ കൽപ്പകഞ്ചേരി സി ഐ പി.കെ ദാസും സംഘവും പ്രതിയെ പിടികൂടിയത്. ഷാർജയിലെ ഫുഡ് പാർക്കിൽ ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞ് 50,000 രൂപയാണ് ദിനാലിൽ നിന്നും നിസാർ വാങ്ങിയത്. പ്രതിക്കെതിരെ സമാനമായ പതിനാല് പരാതിയാണ് കൽപ്പകഞ്ചേരി സ്റ്റേഷൻ ലഭിച്ചത്. കുറ്റിപ്പുറം, വളാഞ്ചേരി, തിരൂർ, തൊഴുവാനൂർ, തെക്കൻ കുറ്റൂർ, കുറുമ്പത്തൂർ, കോട്ടയ്ക്കൽ,താനൂർ, ചെറിയമുണ്ടം, എടരിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവരാണ് പരാതിക്കാരിൽ ഏറെയും. ഇവരിൽ നിന്നായി…
Read More » -
Kerala
കളമശേരി കുസാറ്റിൽ ഭക്ഷ്യവിഷബാധ, അറുപതോളം വിദ്യാർഥികൾ ആശുപത്രിയിൽ; ക്യാമ്പസ് അടച്ചു
കൊച്ചി: നാട് മുഴുവൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ റെയ്ഡും പരിശോധനകളുമാണ്. മലിനമായ ഭക്ഷണം പിടിച്ചെടുക്കുന്നു, കേസെടുക്കുന്നു, ഹോട്ടലുകൾക്കു പൂട്ടിടുന്നു. എന്നാൽ വിഷമയമായ ആഹാരത്തിന് അറുതിയുണ്ടോ, അതുമൂലം ആശുപത്രികളിൽ അഭയം തേടിയവർക്കു കുറവുണ്ടോ…? ഈ നിമിഷവും കേട്ടുകൊണ്ടിരിക്കുന്നത് ഇങ്ങനെയുള്ള വാർത്തകളാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് കളമശേരി കുസാറ്റ് ക്യാമ്പസ് അടച്ചു. പനിയും ഛർദിയും ബാധിച്ച് അറുപതോളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളെ തുടർന്നാണ് ക്യാമ്പസ് അടച്ചിടാൻ സർവകലാശാല അധികൃതർക്ക് നിർദേശം നൽകിയത്. മൂന്ന് ദിവസം നീണ്ട കുസാറ്റ് യൂണിവേഴ്‌സിറ്റി ഫെസ്റ്റ് സമാപിച്ചതിന് പിന്നാലെയാണ് വിദ്യാർഥികളിൽ ഭക്ഷ്യവിഷബാധയുടെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി അറുപതോളം വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. സർവകലാശാല പരീക്ഷകൾ കൂടി നടക്കുന്നതിനാൽ രോഗലക്ഷണങ്ങളുള്ള പലരും ഹോസ്റ്റലുകളിൽ തന്നെ കഴിയുകയായിരുന്നു. ഹോസ്റ്റലുകളിലും ക്യാമ്പസിലെ ഫുഡ് കോർട്ടിലുമെല്ലാം ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും പരിശോധന നടത്തി. യൂണിവേഴ്സിറ്റി ഫെസ്റ്റിനിടെയായിരിക്കും ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് അനുമാനം. ക്യാമ്പസിന് പുറത്ത് സ്വകാര്യ ഹോസ്റ്റലുകളിൽ…
Read More » -
Kerala
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ സ്റ്റോക്ക് തീരുന്നു, അവശ്യ മരുന്നുകൾക്ക് ക്ഷാമം വരും
ടെൻഡർ നടപടികൾ 3 മാസത്തോളം വൈകുകയും മരുന്നിന് 30 കോടി രൂപ അധികം നൽകേണ്ടിവരികയും ചെയ്തതോടെ സർക്കാർ ആശുപത്രികളെ കാത്തിരിക്കുന്നത് കടുത്ത മരുന്നുക്ഷാമം. 3 ആഴ്ചത്തേഴ്ചക്കുള്ള മരുന്നു മാത്രമാണ് സ്റ്റോക്കുള്ളത്. പഞ്ഞി, പി.പി.ഇ കിറ്റ്, ഗ്ലൗസ്, കുട്ടികളുടെ പോഷകാഹാരം എന്നിവയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വെയർഹൗസിൽ ശേഷിക്കുന്നത്. സ്റ്റോക്ക് കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന് കുറവുള്ളിടത്തേക്കു നൽകി തൽക്കാലം പിടിച്ചുനിൽക്കണം എന്നാണ് നിർദേശം. നവംബറിൽ തുടങ്ങുന്ന ടെൻഡർ നടപടികൾ മാർച്ചിൽ പൂർത്തിയാക്കി ഏപ്രിൽ ആദ്യപാദത്തിൽ മരുന്നു വിതരണം ആരംഭിക്കുന്നതാണ് മെഡിക്കൽ സർവീസസ് കോർപറേഷനിലെ പതിവ്. എന്നാൽ, 2022- ’23 ലേക്കുള്ള 754 അവശ്യമരുന്നുകളുടെയും 85 സ്പെഷ്യൽ മരുന്നുകളുടെയും ടെൻഡർ അന്തിമമാക്കിയത് കഴിഞ്ഞ തിങ്കളാഴ്ചയാഴ്ചണ്. 30 കോടി രൂപ സർക്കാർ അധികം ചെലവഴിക്കണം എന്നതിനു പുറമേ ഒട്ടേറെ സാങ്കേതികപ്രശ്നങ്ങശ്നളും ടെൻഡറിലുണ്ട്. കർശനമായ ടെൻഡർ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. 50കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് നിലവിൽ ടെൻഡറിൽ പങ്കെടുക്കാൻ അവസരം. ഇതോടെ ചെറിയ കമ്പനികൾക്ക്…
Read More » -
NEWS
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ബിജെപി ഓഫീസിൽ; വോട്ട് കച്ചവടം എന്ന് സൂചന
തൃക്കാക്കര: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ബിജെപി ഓഫീസിൽ. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെയുള്ള ഉമയുടെ സന്ദര്‍ശനം ദുരൂഹത ഉളവാക്കുന്നു. ഉമ സന്ദര്‍ശിക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ഉൾപ്പടെയുള്ളവർ ബിജെപി ഓഫീസിലുണ്ട്.അതിനാൽത്തന്നെ സന്ദര്‍ശനം മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.തിരഞ്ഞെടുപ്പിൽ ബിജെപി യുഡിഎഫിന് വോട്ട് മറിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐഎം ആരോപിച്ചു.
Read More » -
NEWS
ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്
കോട്ടയം: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം.കോട്ടയം കിടങ്ങൂരിലാണ് സംഭവം. ജയേഷ് – ശരണ്യ ദമ്ബതികളുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെ വളർകോടുള്ള ശരണ്യയുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം നടന്നത്.ഇവിടേക്ക് കുടുംബം വിരുന്നുവന്നതായിരുന്നു. വീടിനുള്ളിലെ ശുചിമുറിയില്‍ വെച്ചിരുന്ന ബക്കറ്റിലാണ് കുഞ്ഞ് വീണ് കിടന്നിരുന്നത്. ബക്കറ്റിനുള്ളിലെ വെള്ളത്തിലേക്ക് കുഞ്ഞ് കയ്യിട്ടു നോക്കാന്‍ ശ്രമിച്ചത് അപകടത്തിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്.
Read More » -
Kerala
വിസ്മയ കേസിൽ പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ട കാര്യമെന്ന് ഗവർണർ
വിസ്മയ കേസിൽ പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ട കാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളീയ സമൂഹത്തിൽ തുല്യതയെ കുറിച്ചുള്ള ബോധവത്കരണമാണ് ഏറ്റവും പ്രധാനമാണ്. സ്ത്രീകൾ തുല്യ പ്രാധാന്യമുള്ളവരാണെന്നും ഗവർണർ പറഞ്ഞു. സ്ത്രീകൾ പാർശ്വവത്കരിക്കപ്പെട്ടാൽ അത് സമൂഹത്തെ ബാധിക്കും. സമസ്ത നേതാവിന്റെ ഇടപെടൽ ഓർമ്മിപ്പിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. അവാർഡ് സ്വീകരിക്കാൻ വന്ന പെൺകുട്ടി പ്രാഗൽഭ്യം തെളിയിച്ചതാണോ ചെയ്ത കുറ്റമെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോഴും ചിലർ സ്ത്രീകളെ അകറ്റി നിർത്താൻ ശ്രമിക്കുന്നു. സ്ത്രീകൾ കൂടുതൽ തുല്യത അർഹിക്കുന്നുവെന്നത് സത്യമാണ്. ബോധവത്കരണം ഇനിയും തുടരണം. ഒരു കേസിലെ നടപടി മാത്രം പോരെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Read More » -
Kerala
വിദ്വേഷ പ്രസംഗ കേസില്‍ ഒളിവില്‍ പോയ പി.സി ജോർജിന് വ്യാഴാഴ്ച്ച വരെ ജാമ്യം, ജോർജിനെ കണ്ടു പിടിച്ചു കൊടുത്താൽ 50,000 രൂപ പാരിതോഷികവുമായി അയൽക്കാരൻ
കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു . പി.സി ജോർജിന് വേണ്ടി മകൻ അഡ്വ. ഷോൺ ജോർജ് സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. വ്യാഴാഴ്ച്ച വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പി സി ജോർജിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ വിജയഭാനുവാണ് ഹാജരായത്. വസ്തുതകൾ പരിഗണിക്കാതെയാണ് സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നും മതസൗഹാർദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചിട്ടില്ല എന്നും ഹർജിയിൽ പിസി ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പൊലീസിന് മേൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സമ്മർദം ചെലുത്തുന്നുവെന്ന് ഷോൺ ജോർജ് ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ജോര്‍ജ് കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിൽ നടന്ന പരിപാടിയിലും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യാനിരിക്കെ പി.സി ജോര്‍ജ് ഒളിവില്‍ പോയി. എന്നാല്‍,…
Read More » -
NEWS
‘ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം കിടാങ്ങളുടെ നിഷ്കളങ്കതയല്ല, ഫാസിസ്റ്റു സ്വരം’:ഫാ. വർഗീസ് വള്ളിക്കാട്ട്
ആലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി കെസിബിസി മുൻ വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട്. ഫാ വർഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് കുറിപ്പ്: ഇത്, കേവലം വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളുടെ നിഷ്കളങ്കതയിൽനിന്ന് ഉയർന്നു വരുന്ന ദീർഘ ദർശനമല്ല.തികച്ചും സർവാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു സ്വരമാണ് അതിൽ മുഴങ്ങി കേൾക്കുന്നത്.ഇതിനു കുടപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം, രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവിക്കു സഹായകരമാണോ എന്ന് ഉത്തരവാദപ്പെട്ടവർ വിലയിരുത്തണം. അരിയും മലരും കുന്തുരുക്കവും വാങ്ങി വീട്ടിൽ സൂക്ഷിച്ചോളൂ… നിന്റെയൊക്കെ കാലന്മാർ ഇതാ വരുന്നു എന്ന മുദ്രാവാക്യത്തിന്റെ അർഥം ശവമടക്കിനു തയാറായി ഇരുന്നോളൂ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാർ ഇതാ വരുന്നു എന്നാണ്. എന്തുതരം റിപ്പബ്ലിക്കിനെപ്പറ്റിയാണ് റാലി നടത്തിയ ഇസ്ലാമിസ്റ്റ് സംഘടന പ്രസംഗിക്കുന്നത്? നിയമം നിർമിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണെന്നു പ്രഖ്യാപിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു “പാർലമെന്ററി ജനാധിപത്യത്തെ’ അംഗീകരിക്കാൻ കഴിയുമോ? തങ്ങൾ അല്ലാത്ത ആരെയും സമാധാനത്തോടെ ഈ മണ്ണിൽ ജീവിക്കാൻ അനുവദിക്കുകയില്ല എന്ന സന്ദേശമാണ്…
Read More » -
NEWS
മഴക്കാലത്തു ഇരുചക്ര വാഹനമോടിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മഴക്കാലത്തു നിരത്തുകളിലൂടെയുള്ള യാത്ര ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. വെള്ളക്കെട്ടിലും മഴയിലും ഏറ്റവുമധികം അപകടങ്ങളിൽ പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. ശ്രദ്ധാപൂർവമുള്ള റൈഡിങ് മാത്രമാണ് അപകടമൊഴിവാക്കാനുള്ള മുഖ്യ മാർഗം. സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുകവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. സഡൻബ്രേക്കിങ് പരമാവധി ഒഴിവാക്കുക.മുന്നിലെയും പിന്നിലെയും ബ്രേക്കുകൾ ഒറ്റയ്ക്കു പിടിക്കരുത്.ഇത് ടയർ ലോക്ക് ആകാനും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമറിയാനും ഇടയാക്കും. പിന്നിലെയും മുന്നിലെയും ബ്രേക്ക് പ്രയോഗിക്കുക.ഇങ്ങനെ ചെയ്യുന്നതുവഴി മൊത്തം ബ്രേക്കിങ് ഫോഴ്സ് രണ്ട് ടയറുകളിലായി വീതിച്ചു നൽകി കൂടുതൽ ഗ്രിപ്പ് നേടാം. റോഡിലുള്ള മാർക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്ക് ഉപയോഗിക്കുമ്പോൾ ഏറെ സൂക്ഷിക്കണം. പെയിന്റ് ചെയ്ത ഭാഗത്ത് ഗ്രിപ്പ് തീരെയുണ്ടാവില്ല. ഇവിടെ ബൈക്ക് തെന്നി മറിയാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്ററിലേറെ വേഗമെടുക്കരുത്.റോഡ് ഗ്രിപ്പ് താരതമ്യേന കുറവായതിനാൽ ബ്രേക്കിങ് അത്ര കാര്യക്ഷമമാകില്ല. അതിനാൽ മുന്നിലുള്ള…
Read More »