Month: May 2022
-
NEWS
ഡോ. ജോ ജോസഫിനെതിരെ തൃക്കാക്കരയിൽ ഡോക്ടർമാരെ ഇറക്കി യു.ഡി.എഫ്
കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ പ്രചാരണത്തിന് ഡോക്ടർമാരെ ഇറക്കി യു.ഡി.എഫ്. ഡോ.എസ്.എസ്.ലാലിന്റെ നേതൃത്വത്തിലാണ് പ്രചാരണം.തങ്ങൾ ഡോക്ടർമാരാണെന്ന് പരിചയപ്പെടുത്തി വീടുകൾ കയറിയിറങ്ങിയാണ് പ്രചാരണം.ആരോഗ്യരംഗത്ത് പരാജയപ്പെട്ട ഒരു സർക്കാരാണ് ഇവിടെയുള്ളതെന്ന് ഡോ.എസ്.എസ്.ലാൽ പറഞ്ഞു.
Read More » -
NEWS
തായ്‌വാനുമായി ബന്ധപ്പെട്ട ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ തയാറാണെന്ന് ചൈന
തായ്‌വാനുമായി ബന്ധപ്പെട്ട ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ തയാറാണെന്ന് ചൈന. ചൈന തായ്‌വാൻ ആക്രമിച്ചാൽ യുഎസ് പ്രതിരോധിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം. രാജ്യത്തിന്‍റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ചൈനീസ് ജനതയുടെ ശക്തമായ കഴിവിനെ ആരും വിലകുറച്ച് കാണരുതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാംഗ് വെൻബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു സ്വയംഭരണ പ്രദേശമായ തായ്‌വാനിൽ ചൈന കടന്നാക്രമണം നടത്തിയാൽ യുഎസ് സൈന്യം പ്രതിരോധിക്കുമെന്നായിരുന്നു ബൈഡന്‍റെ പ്രസ്താവന. തായ്‌വാൻ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള അധികാരപരിധി ചൈനയ്ക്കില്ലെന്നും ബൈഡൻ പറഞ്ഞു. അതേസമയം തായ്‌വാനുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസ് നയത്തിൽ മാറ്റം വന്നിട്ടില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു
Read More » -
Kerala
പ്രണയം പൂവണിഞ്ഞു, അജ്മലും ഗായത്രിയും ജീവിത യാത്രയിൽ ഒന്നായി
റഷീദ്- സുൽജിത ദമ്പതികളുടെ മകൻ അജ്മലും, ബാബു- പി.എസ് ശ്രീകല ദമ്പതികളുടെ മകൾ ഗായത്രിയും ദീർഘ കാലത്തെ പ്രണയത്തിനൊടുവിൽ ഒന്നായി. മതങ്ങളുടെ അതിരുകൾക്കപ്പുറം മനുഷ്യ സ്നേഹത്തിന്റ വിശാലതയിൽ വിശ്വാസമർപ്പിച്ചാണ് ഇരുവരും ജീവിത യാത്രയിൽ ഒന്നായത്. തലയോലപറമ്പ് പാലാംകടവിൽ റഷീദ് സുൽജിത ദമ്പതികളുടെ മകനാണ് അജ്മൽ. വഞ്ചിയൂർ ബാബു, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.എസ് ശ്രീകല ദമ്പതികളുടെ മകളാണ് ഗായത്രി. ഡിവൈഎഫ്ഐ മറവൻതുരുത്ത് മേഖല ജോയിൻ സെക്രട്ടറിയും, കൊടുങ്ങല്ലൂർ അസ്മബി കോളജ് അധ്യാപകനുമാണ് അജ്മൽ. തിരുവനന്തപുരം നഗരസഭയിലെ കൗൺസിലറും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമാണ് ഗായത്രി. ഇരുവരും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികളും എസ്എഫ്ഐ പ്രവർത്തകരുമായിരുന്നു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ റോസാപ്പൂ മാലയണിഞ്ഞാണ് അജ്മലും ഗായത്രിയും പുതുജീവിതം തുടങ്ങിയത്. വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി, പോളിറ്റ് ബ്യൂറോ അംഗം…
Read More » -
Kerala
വിസ്മയ കേസില്‍ വിധി സ്വാഗതം ചെയ്ത് ഐ ജി ഹര്‍ഷിത അട്ടല്ലൂരി
വിധി സ്വാഗതം ചെയ്ത് ഐ ജി ഹര്‍ഷിത അട്ടല്ലൂരി. കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന കോടതി വിധി മാതൃകാപരമെന്നും ഐജി ഹര്‍ഷിതാ അട്ടല്ലൂരി പറഞ്ഞു. വിധി സ്ത്രീ പീഡകര്‍ക്ക് ശക്തമായ താക്കീത് നല്‍കുന്നതാണെന്ന് ഐജി ഹര്‍ഷിതാ അട്ടല്ലൂരി പ്രതികരിച്ചു. കേസില്‍ 5 ലക്ഷത്തിധികം ഡിജിറ്റല്‍ ഫയലുകള്‍ പഠിച്ച് ആണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയതെന്നും ഐ ജി ഹര്‍ഷിത പറഞ്ഞു.അതേസമയം ഇനി ഒരു മകള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് വിസ്മയയുടെ അച്ഛന്‍. വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കേരളം ഉറ്റുനോക്കിയ ഒരു നിര്‍ണായക കേസിന്റെ പ്രധാന വിധിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശിക്ഷാ വിധി നാളെയാവും ഉണ്ടാവുക. കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരുന്നത്. കിരണ്‍ കുമാറിന്റെ ജാമ്യവും കോടതി റദ്ദാക്കി. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍,…
Read More » -
NEWS
കോട്ടയം റൂട്ടിലെ റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും
കോട്ടയം: ഏറ്റുമാനൂര്‍ – ചിങ്ങവനം റൂട്ടിലെ റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും.28ന് നടക്കുന്ന സ്പീഡ് ട്രയല്‍ റണ്ണിന് ശേഷം സര്‍വീസുകള്‍ സാധാരണ നിലയിലാവുമെന്ന് റെയില്‍വെ അറിയിച്ചു. ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ചതിന് പിന്നാലെ അതിവേഗത്തിലാണ് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നത്. ഏറ്റുമാനൂരിലെയും ചിങ്ങവനത്തെയും ജോലികള്‍ പൂര്‍ത്തികരിച്ചെങ്കിലും കോട്ടയം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് ബാക്കിയുള്ള ജോലികള്‍ നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ നാളെ മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ 11 പ്രധാന സര്‍വീസുകളാവും മുടങ്ങുക. അതേസമയം കഴിഞ്ഞ ദിവസം മുതല്‍ പരുശുറാം എക്‌സ്പ്രസ് ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായില്ല.
Read More » -
NEWS
പോപ്പുലർ ഫ്രണ്ട് മാർച്ചിൽ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളികളുയർത്തിയത് പോലീസ് അന്വേഷിക്കുന്നു.സാമൂഹിക മാധ്യമങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഒരു പ്രവർത്തകന്റെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നത്.കുട്ടി വിളിക്കുന്ന മുദ്രവാക്യം മുതിർന്നവർ ഏറ്റുവിളിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ ഇന്നലെയാണ് ശ്രദ്ധയിൽപ്പെട്ടത്, ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് കുട്ടി മുദ്രാവാക്യം വിളിക്കുന്നത്.ഒരാളുടെ കഴുത്തിൽ കയറി ഇരുന്നാണ് മുദ്രാവാക്യം വിളിക്കുന്നത്. ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവെക്കണമെന്നാണ് മുദ്രാവാക്യത്തിൽ ആവശ്യപ്പെടുന്നത്. ബാബറിയിൽ സുജുദ് ചെയ്യുമെന്നും കുട്ടി മുദ്രാവാക്യം വിളിക്കുന്നു.ഇത്ര ചെറു പ്രായത്തിലെ കുട്ടിയുടെ മനസിൽ ഇത്തരം കാര്യങ്ങൾ എങ്ങനെ വന്നു എന്നതാണ് ഏറെ ശ്രദ്ധേയം. അതേസമയം സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം.
Read More » -
LIFE
കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കി ആദിയും അമ്മുവും പൂർത്തിയായി
അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് നിർമ്മാണവും വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനവും നിർവ്വഹിക്കുന്ന “ആദിയും അമ്മുവും ” പൂർത്തിയായി. സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെ യാണ് ചിത്രം ചർച്ച ചെയ്യുന്നത്. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം. പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്കായുള്ള ഈ ചിത്രത്തിൽ വേഷമിടുന്നു. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്. ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ , ബാലാജി ശർമ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ , എസ് പി മഹേഷ്, അജിത്കുമാർ , അഞ്ജലി നായർ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു. ബാനർ – അഖിൽ ഫിലിംസ്, നിർമ്മാണം -സജി മംഗലത്ത്,…
Read More » -
LIFE
” കാളച്ചേകോന്‍ ” മെയ് 27-ന്
ഫുട്ബാൾ കളിപ്പോലെ മലബാറിന്റെ തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന “കാളച്ചേകോൻ ” മെയ് 27-ന് തിയ്യേറ്ററിലെത്തുന്നു. കെ.എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാളച്ചേകോന്‍ ” എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു. ആരാധ്യ സായ് നായികയാവുന്നു. ദേവൻ,മണികണ്ഠൻ ആചാരി, ,സുധീർ കരമന,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ഭീമൻ രഘു, പ്രദീപ് ബാലൻ,സി ടി കബീർ, പ്രമോദ് കുഞ്ഞിമംഗലം,സുനിൽ പത്തായിക്കര,അഭിലാഷ്, ദേവദാസ് പല്ലശ്ശന,പ്രേമൻ, ഗീതാ വിജയൻ,ദീപ പ്രമോദ്,ശിവാനി,സൂര്യ ശിവജി,ചിത്ര,സബിത, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഡോകടർ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍ ഭീമൻ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു. ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ ഡോക്ടര്‍ ജ്ഞാന ദാസ് നിര്‍മ്മിക്കുന്ന “കാളച്ചേകോന്‍ “എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി…
Read More » -
Kerala
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്കുകൂടി പാസ് അനുവദിക്കുകയുള്ളൂ. ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവര്‍ ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനിയാവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പ്രതിദിനം വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കല്‍ കോളേജുകള്‍. രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി…
Read More » -
NEWS
അമിത മദ്യപാനം:മാളിലെ ഡിജെ പാർട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ചെന്നൈ: ഡി.ജെ.പാർട്ടിക്കിടെ ഐ.ടി. ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണുമരിച്ചു.ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി.ആർ.മാളിലെ ബാറിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത മടിപ്പാക്കത്ത് താമസിക്കുന്ന എസ്. പ്രവീണാണ്(23) മരിച്ചത്.ശരീരത്തിൽ അമിതമായി മദ്യമെത്തിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഡി.ജെ. പാർട്ടി സംഘടിപ്പിച്ച മൂന്ന് പേർക്കെതിരേ പോലീസ് കേസെുത്തു. അനുമതിയില്ലാതെയാണ് ശനിയാഴ്ച രാത്രിയിൽ പാർട്ടി നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബ്രസീലിൽനിന്നുള്ള ഡി.ജെ അടക്കമുള്ളവർ നേതൃത്വം നൽകിയ പാർട്ടിയിൽ വൻതോതിൽ യുവതീയുവാക്കൾ പങ്കെടുത്തിരുന്നു. ഒരാൾക്ക് 1,500 രൂപ എന്ന നിരക്കിലായിരുന്നു ചാർജ് ഈടാക്കിയത്.ഇതിൽ പങ്കെടുക്കാൻ രണ്ട് സുഹൃത്തുകൾക്കൊപ്പം എത്തിയ പ്രവീൺ പാർട്ടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പാർട്ടി നടത്തിയിടത്തുനിന്ന് എണ്ണൂറിലേറെ ഒഴിഞ്ഞ മദ്യക്കുപ്പികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Read More »