KeralaNEWS

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ സ്റ്റോക്ക് തീരുന്നു, അവശ്യ മരുന്നുകൾക്ക് ക്ഷാമം വരും

ടെൻഡർ നടപടികൾ 3 മാസത്തോളം
വൈകുകയും മരുന്നിന് 30 കോടി രൂപ അധികം നൽകേണ്ടിവരികയും ചെയ്തതോടെ സർക്കാർ
ആശുപത്രികളെ കാത്തിരിക്കുന്നത് കടുത്ത മരുന്നുക്ഷാമം. 3 ആഴ്ചത്തേഴ്ചക്കുള്ള മരുന്നു മാത്രമാണ് സ്റ്റോക്കുള്ളത്.
പഞ്ഞി, പി.പി.ഇ കിറ്റ്, ഗ്ലൗസ്, കുട്ടികളുടെ പോഷകാഹാരം എന്നിവയാണ് കേരള മെഡിക്കൽ സർവീസസ്
കോർപറേഷൻ വെയർഹൗസിൽ
ശേഷിക്കുന്നത്. സ്റ്റോക്ക് കൂടുതലുള്ള
സ്ഥലങ്ങളിൽനിന്ന് കുറവുള്ളിടത്തേക്കു നൽകി തൽക്കാലം പിടിച്ചുനിൽക്കണം എന്നാണ് നിർദേശം.
നവംബറിൽ തുടങ്ങുന്ന ടെൻഡർ നടപടികൾ മാർച്ചിൽ പൂർത്തിയാക്കി ഏപ്രിൽ ആദ്യപാദത്തിൽ മരുന്നു വിതരണം ആരംഭിക്കുന്നതാണ് മെഡിക്കൽ സർവീസസ്
കോർപറേഷനിലെ പതിവ്. എന്നാൽ, 2022- ’23 ലേക്കുള്ള 754 അവശ്യമരുന്നുകളുടെയും 85 സ്പെഷ്യൽ മരുന്നുകളുടെയും ടെൻഡർ അന്തിമമാക്കിയത് കഴിഞ്ഞ
തിങ്കളാഴ്ചയാഴ്ചണ്.
30 കോടി രൂപ സർക്കാർ അധികം ചെലവഴിക്കണം എന്നതിനു പുറമേ ഒട്ടേറെ സാങ്കേതികപ്രശ്നങ്ങശ്നളും
ടെൻഡറിലുണ്ട്.

കർശനമായ ടെൻഡർ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. 50കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് നിലവിൽ ടെൻഡറിൽ പങ്കെടുക്കാൻ അവസരം. ഇതോടെ ചെറിയ കമ്പനികൾക്ക് അവസരം നഷ്ടമായി. വൻകിടക്കാർ കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതോടെയാണ് അന്തിമ ടെൻഡർ വൈകിയത്.
ഇതെല്ലാം തരണം ചെയ്ത് ഓർഡർ നൽകിയാലും ജൂലൈ പകുതിയോടെ മാത്രമേ വിതരണം നടക്കുകയുള്ളൂ. കമ്പനികൾക്ക് കഴിഞ്ഞവർഷത്തെ പണം നൽകിയിട്ടില്ല എന്നതാണു മറ്റൊരു പ്രശ്നം . ക്ഷാമം വരുമ്പോൾ ‘കാരുണ്യ കമ്യൂണിറ്റി ഫാർമസി’ വഴി ഉയർന്ന വിലയ്ക്ക് മരുന്നു വാങ്ങാനുള്ള നീക്കവും നടക്കുന്നുണ്ട്.

സ്റ്റോക്ക് നില ഗുരുതരം

ആന്റിബയോട്ടിക് ഇൻജക്ഷൻ, ഗുളിക, രക്തസമ്മർദ, പ്രമേഹ, ഹൃദ്രോഗ മരുന്നുകൾ എന്നിവയുടെ സ്റ്റോക്ക് ശുഷ്കമാഷ്ണ്. പേവിഷ വാക്സീൻ തീർന്നു. നോർമൽ സലൈൻ 3 ലക്ഷം കുപ്പി മാത്രമാണുള്ളത്. ഓരോ മാസവും 5 ലക്ഷം കുപ്പിയാണു വേണ്ടത്. ലാക്ടേറ്റ് 1.5 ലക്ഷവും ഡിഎൻഎസ് ഒരു ലക്ഷവും മാത്രം ബാക്കി. കുട്ടികൾക്കുള്ള സിറപ്പും ഗുളികയും ഇല്ല. ശസ്ത്രക്രിയാ നൂലും ശസ്ത്രക്രിയയ്ക്കു
ശേഷം കഴിക്കേണ്ട വേദനസംഹാരിയും കുറവ്.

ഇതിനിടെ മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം സംസ്ഥാനത്തെ 50,000ൽ അധികം വരുന്ന ഗുരുതര വൃക്കരോഗികൾ ദുരിതത്തിൽ. കൊവിഡ് കാലത്ത് വൃക്കരോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ പഞ്ചായത്ത് തലത്തിൽ നൽകണമെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടും മിക്ക പഞ്ചായത്തുകളും ചെവിക്കൊണ്ടിട്ടില്ല. നേരത്തെ കാരുണ്യ സുരക്ഷ പദ്ധതി വഴി നിശ്ചിത തുക പാസാക്കി മരുന്നു വാങ്ങാൻ സാധിച്ചിരുന്നു.
നിലവിൽ കാരുണ്യ കാർഡ് വഴി രോഗി അഡ്മിറ്റായാലുള്ള ചികിത്സാചെലവ് മാത്രമാണ് ലഭിക്കുന്നത്.
വൃക്ക രോഗികൾക്ക് മാസത്തിൽ 15,000 രൂപ വരെ മരുന്നിന് മാത്രം ചെലവാകും. രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനുള്ള ഇഞ്ചക്ഷനും അയേൺ ഇഞ്ചക്ഷനുമാണ് കൂടുതൽ വില. ഇതിനു പുറമെ ഡയാലിസിസിനും അനുബന്ധ ഉപകരണങ്ങൾക്കും എല്ലാമായി 25,000 രൂപ വരെ ചെലവാകും.

സർക്കാർ സംവിധാനത്തിൽ മരുന്ന് ലഭിക്കാതായതോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ കഴുത്തറപ്പൻ വിലയ്ക്കാണ് ഇവ വിൽക്കുന്നത്. സംസ്ഥാനത്ത് 80 ശതമാനം വൃക്കരോഗികളും ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണ്. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്താൽ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യാൻ കഴിയും.

ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന എറിത്രോപോയി​റ്റീൻ ഇഞ്ചക്ഷൻ 220 രൂപയ്‌ക്കാണ് മെഡിക്കൽ ഷോപ്പുകൾക്ക് ലഭിക്കുന്നത്. ഇതിൽ രേഖപ്പെടുത്തിയ വില 1,307 രൂപയാണ്. അതാണ് കടക്കാർ ഈടാക്കുന്നത്. കാരുണ്യ ഫാർമസിയിൽ 190 രൂപയ്ക്ക് ലഭിക്കുമായിരുന്നു. അവിടെ ഇതിന്റെ വില്പന നിർത്തിവച്ചിരിക്കയാണ്. ഈ മരുന്ന് ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കിൽ മാസത്തിൽ മൂന്ന് തവണ കുത്തിവെക്കണം. വൃക്കമാറ്റിവച്ച രോഗികൾ ഉപയോഗിക്കുന്ന ടാക്രോളിമസ് ടാബ്‌ലറ്റ് 50 എണ്ണത്തിന് 2300 കൊടുത്തിരുന്നിടത്ത് ഇപ്പോൾ 2900 നൽകണം. 2500 രൂപ മുതൽ 3000 രൂപ വരെ മെഡിക്കൽ ഷോപ്പുകാർ ഈടാക്കുന്ന മൈക്കോഫീനൊലേറ്റ് മോഫ്റ്റിലിന് കാരുണ്യ ഫാർമസിയിൽ 1430 രൂപയാണ്. എന്നാൽ ഈ മരുന്നും ഇപ്പോൾ കാരുണ്യയിൽ ഇല്ല. വില നിർണയിക്കേണ്ടുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി പരാജയമെന്നാണ് രോഗികൾ പറയുന്നത്.

ഇതിനിടെ ഓൺലൈൻ ഫാർമസികൾക്ക് നിരോധനമേർപ്പെടുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി സംഘടന രംഗത്തുവന്നു.

‌ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ അലോപ്പതി മരുന്നുകളുടെ വിൽപ്പന നടത്തുന്നതിന് നിരോധിക്കണമെന്ന് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിനും ആരോഗ്യമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയ്ക്കുമാണ് കത്തു കൊടുത്തത്.

പ്രമുഖ ഓൺലൈൻ സ്ഥാപനമായ ഫ്ളിപ്‌കാർട്ട് ഔഷധവിതരണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആവശ്യമുന്നയിക്കപ്പെട്ടത്. ദേശീയതലത്തിൽ തപാൽ പിൻകോഡുകളുള്ള 20,000 സ്ഥലങ്ങളിൽ മരുന്നുകളെത്തിക്കുമെന്നാണ് ഫ്ളിപ്‌കാർട്ട് പറയുന്നത്.  ഇതിനായി അഞ്ഞൂറിലധികം വ്യാപാരികളുമായി കരാറിലായിക്കഴിഞ്ഞു.

Back to top button
error: